Main Home | Feedback | Contact Mangalam
Ads by Google

രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ വിവാദം : കുടിശിക കൊടുത്ത്‌ കേസ്‌ ഒത്തുതീര്‍ക്കും: ചെന്നിത്തല

mangalam malayalam online newspaper

തിരുവനന്തപുരം: നെയ്യാര്‍ ഡാമിലെ രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസിന്റെ നിര്‍മാണക്കരാറുകാരന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയെ ഒന്നാംപ്രതിയാക്കി നല്‍കിയ കേസ്‌ കോടതിക്കു പുറത്ത്‌ ഒത്തുതീര്‍ക്കാന്‍ നേതൃത്വം നീക്കമാരംഭിച്ചു.
കെ.പി.സി.സിയുടെ നിയന്ത്രണത്തിലുള്ള രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസിനു ബഹുനിലമന്ദിരം നിര്‍മിച്ച വകയില്‍ കരാറുകാരനു നല്‍കാനുള്ള കുടിശിക എത്രയും വേഗം നല്‍കുമെന്നു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല അറിയിച്ചു. ഇതു സംബന്ധിച്ച മംഗളം റിപ്പോര്‍ട്ടിനെക്കുറിച്ചു യു.ഡി.എഫ്‌. യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിടം കെ.പി.സി.സി. ഫണ്ട്‌ ഉപയോഗിച്ചാണു നിര്‍മിച്ചത്‌. കരാറുകാരനു രണ്ടുകോടിയോളം രൂപ കൊടുത്തുതീര്‍ക്കാനുള്ളതു സത്യമാണ്‌. അയാള്‍ പറയുന്നതില്‍ ഒരു തെറ്റുമില്ല. എന്നാല്‍, കരാറുകാരനുമായി ഇന്‍സ്‌റ്റിറ്റ്യൂട്ടിനുള്ള ചില തര്‍ക്കങ്ങളും പാര്‍ട്ടിയുടെ സാമ്പത്തികപ്രയാസവുമാണു കുടിശിക കൊടുത്തുതീര്‍ക്കാനുള്ള തടസം. എങ്കിലും അതു വൈകാതെ കൊടുത്തുതീര്‍ക്കും.
20 കോടി രൂപയുടേതായിരുന്നു പദ്ധതി. അതില്‍ 18 കോടിയും കൊടുത്തു. ബില്ലുകളെല്ലാം കെ.പി.സി.സിയുടെ ചീഫ്‌ ആര്‍ക്കിടെക്‌റ്റ്‌ അംഗീകരിച്ചെങ്കിലും ചില തര്‍ക്കങ്ങളുണ്ട്‌. 20 കോടിയില്‍ അഞ്ചുകോടി ബാങ്ക്‌ വായ്‌പയായിരുന്നു.
കെ.പിസി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍, ഉമ്മന്‍ ചാണ്ടി എന്നിവരോടാലോചിച്ച്‌ എത്രയും വേഗം പണം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നു രമേശ്‌ പറഞ്ഞു.
രാജീവ്‌ ഗാന്ധിയുടെ സ്‌മരണാര്‍ഥം കെ.പി.സി.സി. ഗവേഷണകേന്ദ്രം നിര്‍മിച്ച വകയില്‍ കരാറുകാരന്‌ 2.80 കോടിയിലേറെ രൂപയാണു നല്‍കാനുള്ളത്‌. ഇതു 13.5% പലിശയുള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ടു സോണിയാ ഗാന്ധിയെ ഒന്നാംപ്രതിയാക്കി കരാറുകാരന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്‌. സുധീരന്‍, രമേശ്‌ ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടര്‍ ഹിദുര്‍ മുഹമ്മദ്‌ എന്നിവരും എതിര്‍കക്ഷികളാണ്‌. കേസ്‌ 23-നു പരിഗണിക്കാനിരിക്കേയാണു കോടതിക്കു പുറത്ത്‌ ഒത്തുതീര്‍പ്പിന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ തയാറെടുക്കുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top