Main Home | Feedback | Contact Mangalam
Ads by Google

മണ്ണിടിച്ചില്‍: വീടിനു മുകളിലേക്കു വീണ പാറയ്‌ക്കടിയില്‍പ്പെട്ട്‌ യുവാവ്‌ മരിച്ചു

mangalam malayalam online newspaper

കട്ടപ്പന: കനത്ത മഴയെത്തുടര്‍ന്ന്‌ വീടിനു മുകളിലേക്കു പതിച്ച കൂറ്റന്‍ പാറയ്‌ക്കടിയില്‍പ്പെട്ടു യുവാവ്‌ മരിച്ചു. വാഴവര കൗന്തിക്കു സമീപം അഞ്ചുരുളി കിഴക്കേപ്പറമ്പില്‍ ജോണിയുടെ മകന്‍ ജോബി(32)യാണു മരിച്ചത്‌. അമ്മ ചിന്നമ്മ (52) ഗുരുതരമായി പരുക്കേറ്റ്‌ ചികില്‍സയില്‍. വീട്‌ പൂര്‍ണമായും തകര്‍ന്നു. പിതാവ്‌ ജോണി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
രാത്രി ശക്‌തമായ മഴ പെയ്‌തതിനു പിന്നാലെ ഇന്നലെ രാവിലെ ആറിനായിരുന്നു സംഭവം. അമ്പതടിയോളം ഉയരത്തില്‍ നിന്നാണ്‌ മണ്ണും കൂറ്റന്‍ പാറയും അടര്‍ന്നുവീണത്‌. മരത്തിലിടിച്ച്‌ രണ്ടായി പിളര്‍ന്ന്‌ വീടിനു മുകളിലേക്കു വീണ കൂറ്റന്‍ പാറക്കല്ല്‌ ഉറക്കത്തിലായിരുന്ന ജോബിയെയും ചിന്നമ്മയെയും കൊണ്ട്‌ 15 അടിയോളം നിരങ്ങിനീങ്ങി. ജോബി പൂര്‍ണമായും പാറയ്‌ക്കടിയില്‍ പെട്ടു. തകര്‍ന്ന വീടിന്റെ ഷീറ്റുകള്‍ക്കടിയില്‍ മണ്ണില്‍ പുതഞ്ഞുപോയ ചിന്നമ്മയെ സമീപവാസികള്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. നാട്ടുകാരും പോലീസും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന്‌ മൂന്നു മണിക്കൂറോളം പ്രയത്നിച്ച്‌ ജോബിയെ പാറയ്‌ക്കടിയില്‍ നിന്നു പുറത്തെടുത്തെങ്കിലും വൈകിപ്പോയിരുന്നു.
കട്ടപ്പന താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം നഗരസഭ മിനി സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനു വച്ചതിനു ശേഷം വൈകുന്നേരം വാഴവര സെന്റ്‌ മേരീസ്‌ പള്ളിയില്‍ സംസ്‌കരിച്ചു. ജോണി-ചിന്നമ്മ ദമ്പതികളൂടെ ഏക മകനായ ജോബി സി.പി.എം. കട്ടപ്പന നോര്‍ത്ത്‌ ലോക്കല്‍ കമ്മിറ്റിയംഗമാണ്‌. എസ്‌.എഫ്‌.ഐ. സംസ്‌ഥാന കമ്മിറ്റിയംഗം, മുന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ്‌, ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്‌.ഐ. ജില്ലാ കമ്മിറ്റിയംഗം, ബ്ലോക്ക്‌ പ്രസിഡന്റ്‌, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചിന്നമ്മയെ വിദഗ്‌ധ ചികില്‍സയ്‌ക്കായി എറണാകുളത്തെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തില്‍ ഇതേ സ്‌ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ ജോണി അപകടത്തില്‍പ്പെട്ടിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top