Main Home | Feedback | Contact Mangalam
Ads by Google

യാത്രാപ്പടി തട്ടിപ്പ്‌: ശക്‌തനെതിരേ വിജിലന്‍സ്‌ അന്വേഷണം

mangalam malayalam online newspaper

തിരുവനന്തപുരം: വ്യാജയാത്രാരേഖകള്‍ നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത മുന്‍ നിയമസഭാ സ്‌പീക്കര്‍ എന്‍. ശക്‌തനെതിരേ വിജിലന്‍സ്‌ അനേ്വഷണം. ഇതു സംബന്ധിച്ച്‌ ദ്രുതപരിശോധന (ക്വിക്‌ വെരിഫിക്കേഷന്‍) റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ ഡോ. ജേക്കബ്‌ തോമസ്‌ ഉത്തരവിട്ടു. യാത്രാപ്പടി ഇനത്തില്‍ ശക്‌തന്‍ വ്യാജരേഖ സമര്‍പ്പിച്ചു ലക്ഷങ്ങള്‍ കൈപ്പറ്റിയതു മംഗളമാണു പുറത്തുകൊണ്ടുവന്നത്‌.
ഡെപ്യൂട്ടി സ്‌പീക്കര്‍, സ്‌പീക്കര്‍ പദവികളിലിരിക്കേ ശക്‌തന്‍ പ്രതിമാസം ശരാശരി ഒരുലക്ഷം രൂപ ലഭിക്കത്തക്കവിധം വ്യാജബില്‍ സമര്‍പ്പിക്കുകയായിരുന്നു. യാത്രപ്പടി വാങ്ങിയതല്ലാതെ, പലയിടങ്ങളിലും അദ്ദേഹം പോയിട്ടേയില്ലായിരുന്നു. ഇപ്രകാരം ഒരേദിവസം പലയിടങ്ങളില്‍ പോയെന്നവകാശപ്പെട്ട്‌ ബില്‍ സമര്‍പ്പിച്ചു.
സ്‌പീക്കറും ഡെപ്യൂട്ടി സ്‌പീക്കറും മന്ത്രിമാരും ഉള്‍പ്പെടെയുള്ള വി.വി.ഐ.പികളുടെ യാത്രാവിവരങ്ങള്‍ സ്‌പെഷല്‍ ബ്രാഞ്ച്‌ പോലീസിനെ അറിയിക്കണമെന്നാണു വ്യവസ്‌ഥ.
അങ്ങനെ നല്‍കിയ രേഖകളും ശക്‌തന്‍ സമര്‍പ്പിച്ച ബില്ലുകളും പൊരുത്തപ്പെടാതിരുന്നതോടെയാണു കള്ളിവെളിച്ചത്തായത്‌. ശക്‌തന്‍ ഡെപ്യൂട്ടി സ്‌പീക്കറും സ്‌പീക്കറുമായിരുന്ന കാലയളവിലെ യാത്രാരേഖകള്‍ വിവരാവകാശനിയമപ്രകാരം നല്‍കാനും കൂട്ടാക്കിയില്ല.
സ്‌പീക്കറെന്ന നിലയില്‍ കേരളം മുഴുവന്‍ ഓടിനടന്ന ജി. കാര്‍ത്തികേയന്‍ യാത്രപ്പടി ഇനത്തില്‍ ചെലവാക്കിയതിന്റെ ഇരട്ടിയിലേറെയായിരുന്നു അതേകാലയളവില്‍ ഡെപ്യൂട്ടി സ്‌പീക്കറായിരുന്ന ശക്‌തന്റെ യാത്രാച്ചെലവ്‌. പലപ്പോഴും അതു മൂന്നിരട്ടിവരെയായി. ഇക്കാര്യം കഴിഞ്ഞ മേയ്‌ ഏഴിനു മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തതിനു പിന്നാലെ, അന്നത്തെ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ വിജിലന്‍സ്‌ ദ്രുതപരിശോധനയാവശ്യപ്പെട്ടു കത്ത്‌ നല്‍കി. എന്നാല്‍, അന്നത്തെ വിജിലന്‍സ്‌ ഡയറക്‌ടര്‍ എന്‍. ശങ്കര്‍റെഡ്‌ഡി അതിന്മേല്‍ നടപടിയെടുത്തില്ല.
യാത്രാരേഖകളിലെ കൃത്രിമം പുറത്തുവന്നതോടെ ശക്‌തന്‍ സ്‌പീക്കര്‍ സ്‌ഥാനം രാജിവയ്‌ക്കണമെന്ന്‌ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ശക്‌തനോ യു.ഡി.എഫ്‌. നേതൃത്വമോ തയാറായില്ല. തുടര്‍ന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. കോട്ടയായ കാട്ടാക്കട മണ്ഡലത്തില്‍ ശക്‌തന്‍ 849 വോട്ടിനു സി.പി.എം. സ്‌ഥാനാര്‍ഥി ഐ.ബി. സതീഷിനോടു തോല്‍ക്കുകയും ചെയ്‌തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top