Main Home | Feedback | Contact Mangalam
Ads by Google

സര്‍വകലാശാലാ വാര്‍ത്തകള്‍

എം.ജി.
പ്രാക്‌ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്‌റ്റര്‍ ബി.എ മള്‍ട്ടിമീഡിയ/ആനിമേഷന്‍ ആന്റ്‌ ഗ്രാഫിക്‌ ഡിസൈന്‍/ആനിമേഷന്‍ ആന്റ്‌ വിഷ്വല്‍ ഇഫക്‌ട്സ്‌/വിഷ്വല്‍ ആര്‍ട്‌സ്/വിഷ്വല്‍ കമ്യൂണിക്കേഷന്‍ (സി.ബി.സി.എസ്‌.എസ്‌) ഡിഗ്രി 2014 അഡ്‌മിഷന്‍ റഗുലര്‍, 2013 അഡ്‌മിഷന്‍ ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി, 2013ന്‌ മുന്‍പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി ഡിഗ്രി മെയ്‌ 2015 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ജൂലൈ 13 മുതല്‍ ആരംഭിക്കും.
രണ്ടാം സെമസ്‌റ്റര്‍ ബി.എ മ്യൂസിക്‌ (കോര്‍ ആന്റ കോപ്ലിമെന്ററി - സി.ബി.സി.എസ്‌.എസ്‌ റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്‌ടിക്കല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജില്‍ വച്ച്‌ ജൂലൈ 1 മുതല്‍ 7 വരെ നടത്തും.
എസ്‌.എം.ഇ പി.ജി: 15 വരെ അപേക്ഷിക്കാം
ഗാന്ധിനഗര്‍ സ്‌്കൂള്‍ ഓഫ്‌ മെഡിക്കല്‍ എജ്യൂക്കേഷനിലെ 2015-16 വര്‍ഷത്തെ പി.ജി പ്രോഗ്രാമുകള്‍ക്ക്‌ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂലൈ 15 വരെ നീട്ടി
പരീക്ഷാ ഫലം
2014 ഡിസംബര്‍ മാസം നടത്തിയ രണ്ടാം വര്‍ഷ ബി.എസ്‌.സി നഴ്‌സിങ്‌ (റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂലൈ 14 വരെ അപേക്ഷിക്കാം.
2014 ആഗസ്‌റ്റ് മാസം നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.കോം റഗുലര്‍ ആന്റ്‌ സപ്ലിമെന്ററി (സി.എസ്‌.എസ്‌) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂലൈ 13 വരെ അപേക്ഷിക്കാം.
2014 സെപ്‌തംബര്‍ മാസം നടത്തിയ എം.എ സോഷ്യോളജി ഒന്നാം സെമസ്‌റ്റര്‍ (പ്രൈവറ്റ്‌, പ്രൈവറ്റ്‌ സപ്ലിമെന്ററി), രണ്ടാം സെമസ്‌റ്റര്‍ (റഗുലര്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധയ്‌ക്കും ജൂലൈ 11 വരെ അപേക്ഷിക്കാം.
മേഴ്‌സി ചാന്‍സ്‌ പരീക്ഷ
എം.എസ്‌.സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ്‌ കംപ്യൂട്ടര്‍ കമ്യൂണിക്കേഷന്‍ (പഴയ സ്‌കീം, 2000-2001 അഡ്‌മിഷന്‍) ഡിഗ്രി മേഴ്‌സി ചാന്‍സ്‌ പരീക്ഷ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ ജൂലൈ 16 വരെയും 50 രൂപ പിഴയോടെ 17 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 24 വരെയും സ്വീകരിക്കും. ആദ്യതവണ മേഴ്‌സി ചാന്‍സ്‌ പരീക്ഷയ്‌ക്ക് അപേക്ഷിക്കുന്നവര്‍ 500 രൂപയും രണ്ടോ അതില്‍ അധികമോ തവണ അപേക്ഷിക്കുന്നവര്‍ 7000 രൂപയും സ്‌പെഷല്‍ ഫീസായി നിശ്‌ചിത പരീക്ഷാ ഫീസിന്‌ പുറമെ അടയ്‌ക്കണം.
പി.എച്ച്‌.ഡി രജിസ്‌ട്രേഷന്‍ 2015
2015 ലെ പി.എച്ച്‌.ഡി രജിസ്‌ട്രേഷന്‌ ജൂലൈ 31 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും സര്‍വ്വകലാശാല വെബ്‌ സൈറ്റില്‍ ലഭിക്കും.
എം.ടെക്‌ പ്രോഗ്രാമിന്‌ അപേക്ഷിക്കാം
സ്‌കൂള്‍ ഓഫ്‌ കംപ്യൂട്ടര്‍ സയന്‍സസിലെ 2015-17 വര്‍ഷത്തെ എം.ടെക്‌ കംപ്യൂട്ടര്‍ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി പ്രോഗ്രാമിന്‌ ജൂലൈ 20 വരെ അപേക്ഷിക്കാം. കംപ്യൂട്ടര്‍ സയന്‍സ്‌ ആന്റ്‌ എന്‍ജിനീയറിങ്‌/ടെക്‌നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോജി അല്ലെങ്കില്‍ എം.ജി സര്‍വ്വകലാശാലയും അഖിലേന്ത്യാ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ കൗണ്‍സിലും അംഗീകരിച്ച ഏതെങ്കിലും ബി.ടെക്‌ ബിരുദമാണ്‌ അടിസ്‌ഥാന യോഗ്യത. എന്‍ജിനീയറിങ്‌ ഡിഗ്രി പരീക്ഷയില്‍ എല്ലാ വിഷയത്തിനും കൂടി 55 ശതമാനം മാര്‍ക്ക്‌ ഉണ്ടായിരിക്കണം. എസ്‌.സി./എസ്‌.റ്റി. വിഭാഗത്തിന്‌ മാര്‍ക്കില്‍ ഇളവുണ്ടായിരിക്കും. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. നിയമാനുസൃതമായ സംവരണം ലഭിക്കും. ഗെയ്‌റ്റ് സ്‌കോറിന്റെയും അടിസ്‌ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുന്നത്‌. അപേക്ഷ സര്‍വ്വകലാശാല വെബ്‌ സൈറ്റില്‍ ലഭിക്കും. രജിസ്‌ട്രേഷന്‍ ഫീസ്‌ 600 രൂപയാണ്‌. എസ്‌.സി/എസ്‌.റ്റി വിഭാഗത്തിന്‌ 300 രൂപ. സര്‍വ്വകലാശാല സൈറ്റില്‍ നിന്നും ലഭിക്കുന്ന ചലാന്‍/എസ്‌.ബി.റ്റി സ്ലിപ്‌, സര്‍വ്വകലാശാല കാഷ്‌ കൗണ്ടര്‍, ഫ്രണ്ട്‌സ് ജനസേവനകേന്ദ്രം എന്നിവിടങ്ങളില്‍ രജിസ്‌ട്രേഷന്‍ ഫീസ്‌ അടയ്‌ക്കാവുന്നതാണ്‌. സംവരണം ആവശ്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ മതിയായ സ്‌റ്റാമ്പ്‌ പതിച്ച കവറുകളില്‍ പ്ര?ഫസര്‍ ആന്റ്‌ ഹെഡ്‌, സ്‌കൂള്‍ ഓഫ്‌ കംപ്യൂട്ടര്‍ സയന്‍സസ്‌, മഹാത്മാ ഗാന്ധി സര്‍വ്വകലാശാല, പി.ഡി.ഹില്‍സ്‌.പി.ഒ, കോട്ടയം 686560 എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍ 0481-2731037.
സൈബര്‍ ഫോറന്‍സിക്‌, പോളിമര്‍ എന്‍ജിനീയറിംഗ്‌
സ്‌കൂള്‍ ഓഫ്‌ ടെക്‌നോളജി ആന്റ്‌ അപ്ലൈഡ്‌ സയന്‍സസിന്റെ ബി.എസ്സ്‌.സി സൈബര്‍ ഫോറന്‍സിക്‌ ബി.ടെക്‌ പോളിമര്‍ എന്‍ജിനീയറിംഗ്‌ എന്നീ കോഴ്‌സുകള്‍ക്ക്‌ ജൂലൈ 10 വരെ അപേക്ഷിക്കാം. അപേക്ഷാഫാറം, ഫീസ്‌ അടയ്‌ക്കുന്നതിനുളള ചലാന്‍ എന്നിവ ണ്ഡദ്ദഗ്മ്യന്റന്ഥ.ന്റന്ഥ.ദ്ധ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0481-2391000, 2392928.
എം. സി.ജെ റാങ്ക്‌ ലിസ്‌റ്റ്
എം.ജി സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്‌ ജേണലിസം നടത്തുന്ന പി.ജി കോഴ്‌സായ എം.സി.ജെ പുതിയ ബാച്ചിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്‌റ്റ് പ്രസിദ്ധികരിച്ചു. ഫോണ്‍: 0481 2732570
ബി.എഡ്‌ സീറ്റൊഴിവ്‌
യൂണിവേഴ്‌സിറ്റി കോളജ്‌ ഓഫ്‌ ടീച്ചര്‍ എജ്യൂക്കേഷനില്‍ 2015-17 അഡ്‌മിഷനിലേക്ക്‌ പട്ടികജാതി വിഭാഗത്തില്‍ നിന്നും മലയാളം ഓപ്‌ഷനില്‍ 2 ഒഴിവുകള്‍ ഉണ്ട്‌. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 3ന്‌ രാവിലെ 11 മ

കേരള

ഗ്രേസ്‌ മാര്‍ക്ക്‌ സമര്‍പ്പിക്കണം
കേരള സര്‍വകലാശാലയുടെ ബി.എ/ബി.എസ്‌സി/ബി.കോം (സി.ബി.സി.എസ്‌.എസ്‌) ഒന്ന്‌ മുതല്‍ ആറ്‌ വരെയുള്ള സെമസ്‌റ്ററുകളില്‍ ഗ്രേസ്‌ മാര്‍ക്ക്‌ ലഭിച്ച 2011-12 അഡ്‌മിഷന്‍ വിദ്യാര്‍ത്ഥികള്‍ ഗ്രേസ്‌ മാര്‍ക്ക്‌ ഉള്‍പ്പെടുത്താനുള്ള അപേക്ഷകള്‍ ജൂലൈ 15-നകം സര്‍വകലാശാലയുടെ പരീക്ഷാവിഭാഗത്തില്‍ സമര്‍പ്പിക്കണം.
ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്‌/ബി.സി.എ പരീക്ഷ
വിദൂരവിദ്യാഭ്യാസ വിഭാഗം ജൂലൈ 20-ന്‌ തുടങ്ങുന്ന ഒന്നാം വര്‍ഷ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്‌/ബി.സി.എ, ആഗസ്‌റ്റ്‌ മൂന്നിന്‌ തുടങ്ങുന്ന രണ്ടാം വര്‍ഷ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്‌/ബി.സി.എ (റഗുലര്‍, സപ്ലിമെന്ററി മേഴ്‌സി ചാന്‍സ്‌ - എസ്‌.ഡി.ഇ/എല്‍.എസ്‌.സി) പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
വനിതാ ഹോസ്‌റ്റല്‍ പ്രവേശനം
തൈക്കാട്‌ യൂണിവേഴ്‌സിറ്റി വിമന്‍സ്‌ ഹോസ്‌റ്റല്‍ പ്രവേശനത്തിന്‌ ഗവണ്‍മെന്റ്‌ കോളേജുകളില്‍ പഠിക്കുന്ന ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 10, പ്ര?വിഷണല്‍ ലിസ്‌റ്റ്‌ ജൂലൈ 14-നും അന്തിമപട്ടിക ജൂലൈ 20-ന്‌ പ്രസിദ്ധീകരിക്കും. പ്രവേശനം ജൂലൈ 27-ന്‌ നടത്തും.
ബി.ടെക്‌ സൂക്ഷ്‌മപരിശോധന
ഒക്‌ടോബറില്‍ നടത്തിയ ഒന്ന്‌, രണ്ട്‌ സെമസ്‌റ്റര്‍ ബി.ടെക്‌ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ അപേക്ഷിച്ചവര്‍ ജൂലൈ ഒന്ന്‌ മുതല്‍ എട്ട്‌ വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ വൈകുന്നേരം മൂന്ന്‌ മണിമുതല്‍ അഞ്ച്‌ മണിവരെ സര്‍വകലാശാലയുടെ പുനര്‍മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട സെക്ഷനില്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌/ഹാള്‍ടിക്കറ്റും സഹിതം എത്തിച്ചേരണം.

കുസാറ്റ്‌

സ്‌പോട്ട്‌ അഡ്‌മിഷന്‍
ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയുടെ മറൈന്‍ എന്‍ജിനീയറിംഗ്‌ (എന്‍.ആര്‍.ഐ സീറ്റ്‌), എം.സി.എ പ്രോഗ്രാമുകളിലേക്കുള്ള സ്‌പോട്ട്‌ അഡ്‌മിഷന്‍ യഥാക്രമം ജൂലൈ നാല്‌, എട്ട്‌ തീയതികളില്‍ രാവിലെ ഒന്‍പത്‌ മണി മുതല്‍ 1 മണിവരെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസിനടുത്തുള്ള സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. ക്യാറ്റ്‌ റാങ്കില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക്‌ കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ അന്നേദിവസം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം ഹാജരാകുക.
എം.എസ്‌.സി. മാത്തമാറ്റിക്‌സ്: സംവരണ സീറ്റൊഴിവ്‌
സര്‍വകലാശാലയുടെ മാത്തമാറ്റിക്‌സ്‌ വകുപ്പ്‌ നടത്തുന്ന എം.എസ്‌.സി. പ്രോഗ്രാമില്‍ എസ്‌.സി/എസ്‌.ടി. വിഭാഗത്തിലേക്ക്‌ സംവരണം ചെയ്‌തിരിക്കുന്ന മൂന്ന്‌ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അര്‍ഹതപ്പെട്ടവര്‍ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏഴിന്‌ രാവിലെ 10 മണിക്ക്‌ മാത്തമാറ്റിക്‌സ്‌ വകുപ്പില്‍ നേരിട്ട്‌ ഹാജരാകണമെന്ന്‌ വകുപ്പ്‌ മേധാവി അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top