Main Home | Feedback | Contact Mangalam
Ads by Google

മഹാത്മാ ഗാന്ധി സര്‍വ്വകലാശാല വാര്‍ത്ത

പരീക്ഷാ കേന്ദ്രം

കോട്ടയം മൗണ്ട്‌ കാര്‍മ്മല്‍ കോളജ്‌ ഓഫ്‌ ടീച്ചര്‍ എജ്യൂക്കേഷന്‍ വോട്ടെണ്ണല്‍ കേന്ദ്രമായതിനാല്‍ മെയ്‌ 20ന്‌ തുടങ്ങുന്ന ദ്വിവത്സര എം.എഡ്‌ രണ്ടാം സെമസ്‌റ്റര്‍ റഗുലര്‍ പരീക്ഷയ്‌ക്ക് അവിടെ പരീക്ഷാ കേന്ദ്രമുണ്ടാവില്ല. മൗണ്ട്‌ കാര്‍മ്മല്‍ കോളജില്‍ രജിസ്‌റ്റര്‍ ചെയ്‌തവിദ്യാര്‍ത്ഥികള്‍ മാന്നാനം സെന്റ്‌ ജോസഫ്‌സ് ട്രെയിനിംഗ്‌ കോളജില്‍ നിന്ന്‌ ഹാള്‍ ടിക്കറ്റുകള്‍ വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.

പി.ജി പ്രവേശനം അപേക്ഷ മെയ്‌ 10 വരെ സ്വീകരിക്കും

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി പ്രോഗ്രാമുകളിലേക്കുളള പ്രവേശനത്തിനായി നടത്തുന്ന പ്രവേശനപ്പരീകളുടെ അപേക്ഷ സമര്‍പ്പിക്കേണ്ട സമയപരിധി മെയ്‌ 10 വരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈനായാണ്‌ അപേക്ഷയും അപേക്ഷാഫീസും സമര്‍പ്പിക്കേത്‌.ന്ദന്ദന്ദ.്യന്റന്ധ.ണ്ഡദ്ദഗ്മ.ന്റ്യ.ദ്ധ
ി എന്ന വെബ്‌സൈറ്റില്‍ വിശദാംശങ്ങളുണ്ട്‌. ഭാഗികമായി അപേക്ഷ സമര്‍പ്പണം നടത്തിയ എല്ലാ അപേക്ഷകരും അവസാന തീയതിക്ക്‌ മുമ്പ്‌ ഓപ്‌ഷനുകള്‍ നല്‍കി ഫീസ്‌ അടയ്‌ക്കണം. ക്രെഡിറ്റ്‌ കാര്‍ഡ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ എന്നീ സൗകര്യങ്ങളുപയോഗിച്ച്‌ ഫീസടക്കാവുന്നതാണ്‌. അപേക്ഷ സമര്‍പ്പിക്കുതിനും ഫീസടയ്‌ക്കുന്നതിനുമുളള സൗകര്യങ്ങള്‍ സംസ്‌ഥാനത്തെ അക്ഷയാ കേന്ദ്രങ്ങളിലും ലഭ്യമാണ്‌.

പരീക്ഷാ മാറ്റി
ആറാം സെമസ്‌റ്റര്‍ ബോട്ടണി (സി.ബി.സിഎസ്‌.എസ്‌-യു.ജി) റഗുലര്‍/ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ മെയ്‌ 9ന്‌ തുടങ്ങാനിരുന്ന പ്രാക്‌ടിക്കല്‍ മെയ്‌ 11 മുതല്‍ തുടങ്ങാനായി മാറ്റി വച്ചു.
പരീക്ഷാ

രണ്ടാം സെമസ്‌റ്റര്‍ ബി.എ സംസ്‌കൃതം (സെഷ്യല്‍) വ്യാകരണം (യു.ജി.സി.ബി.സി.എസ്‌.എസ്‌) കോംപ്ലിമെന്ററി പേപ്പറുകളുടെ പരീക്ഷ മെയ്‌ 27,30 തീയതികളില്‍ നടക്കും. പരീക്ഷാകേന്ദ്രം, സമയം എന്നിവ മാറ്റമില്ല.
വൈവാവോസി

മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസൈബിലിറ്റി സ്‌റ്റഡീസിലെ രണ്ടാം സെമസ്‌റ്റര്‍ എം.ഫില്‍ (2015-16 ബാച്ച്‌) വൈവാവോസി പരീക്ഷകള്‍ മെയ്‌ 11ന്‌ രാവിലെ 10ന്‌ നടക്കും.

പ്രോജക്‌റ്റ് ഇവാലുവേഷന്‍, വൈവാവോസി

ആറാം സെമസ്‌റ്റര്‍ ബി.എ എക്കണോമിക്‌സ് മോഡല്‍ ഒന്നും രണ്ടും (റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രോജക്‌റ്റ് ഇവാലുവേഷന്‍ വൈവാവോസി അതതുകേന്ദ്രങ്ങളില്‍ മെയ്‌ 9 മുതല്‍ നടക്കും. ബി.എ ഇംഗ്ലീഷ്‌ ലിറ്ററേച്ചര്‍, കമ്മ്യണിക്കേഷന്‍ ആന്റ്‌ ജേണലിസം മോഡല്‍ 3 (ട്രിപ്പിള്‍മെയ്‌ന്‍) ഡിഗ്രി പരീക്ഷയുടെ പ്രോജക്‌റ്റ് ഇവാലുവേഷന്‍/ വൈവാ വോസിയും മെയ്‌ 9നും ബി.എ ഇംഗ്ലീഷ്‌ ലിറ്ററേച്ചര്‍ ആന്റ്‌ കമ്മ്യൂണിക്കേഷന്‍ സ്‌റ്റഡീസ്‌ മോഡല്‍ 3 (ഡബിള്‍ മെയ്‌ന്‍) ഡിഗ്രി പരീക്ഷയുടെത്‌ മെയ്‌ 12, 13 തീയതികളിലും നടത്തും.

ആറാം സെമസ്‌റ്റര്‍ ബി.എ സംസ്‌കൃതം (ജനറല്‍) സി.ബി.സി.എസ്‌.എസ്‌ ഡിഗ്രി പരീക്ഷയുടെ പ്രോജക്‌റ്റ് ഇവാലുവേഷനും വൈവാവോസിയും മെയ്‌ 10ന്‌ അതത്‌ കോളജുകളില്‍ നടത്തും.
ആറാം സെമസ്‌റ്റര്‍ ബി.എസ്‌.സി ഇലക്‌ട്രോണിക്‌സ് ബി.എസ്‌.സി കമ്പ്യൂട്ടര്‍ സയന്‍സ്‌ ആന്റ്‌ ഇലക്‌ട്രോണിക്‌സ് (സി.ബി.സി.എസ്‌.എസ്‌ 2013 അഡ്‌മിഷന്‍ റഗുലര്‍/2013ന്‌ മുമ്പുളള അഡ്‌മിഷന്‍ ഇംപ്രൂവ്‌മെന്റ്‌ സപ്ലിമെന്ററി, മേഴ്‌സിചാന്‍സ്‌) ഡിഗ്രി പരീക്ഷകളുടെ പ്രോജക്‌റ്റ് ലാബ്‌ വൈവാവോസി പരീക്ഷകള്‍ മെയ്‌ 10, 11 തീയതികളില്‍ അതതുകോളജുകളില്‍ വച്ച്‌ നടത്തും.

പ്രാക്‌ടിക്കല്‍

മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി സെപ്‌യ്സ്‌
എം.ഫില്‍ സീറ്റൊഴിവ്‌

മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ്‌ കമ്പ്യൂട്ടര്‍ സയന്‍സസില്‍ എം.ഫില്‍ കമ്പ്യൂട്ടര്‍ സയന്‍സസില്‍ പട്ടികവര്‍ണ്മ വിഭാഗത്തിന്‌ സംവരണം ചെയ്‌ത സീറ്റില്‍ ഒരു ഒഴിവുണ്ട്‌. 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ എം.എസ്‌.സി/എം.സി.എ/എം.എസ്‌/എം.ടെക്‌/എം.ഇ കമ്പ്യൂട്ടര്‍ സയന്‍സ്‌/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ നേടിയ താത്‌പര്യമുളള പട്ടികവര്‍ണ്മ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി മെയ്‌ 11 ന്‌ രാവിലെ 10 മണിക്ക്‌ ഡയറക്‌ടറുടെ മുമ്പാകെ നേരിട്ട്‌ ഹാജരാകണം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top