Main Home | Feedback | Contact Mangalam
Ads by Google

എം.ജി സര്‍വ്വകലാശാല

പരീക്ഷ മാറ്റി

ഇന്ന്‌ (മെയ്‌ 10) നടത്തുവാന്‍ നിശ്‌ചയിച്ചിരുന്ന നാലാം സെമസ്‌റ്റര്‍ ബി.ബി.എ സി.ബി.സി.എസ്‌.എസ്‌ ഓഫ്‌ കാമ്പസ്‌ കോംപ്ലിമെന്ററി എട്ട്‌ മാനേജീരിയല്‍ ഇക്കണോമിക്‌സ് പരീക്ഷ മെയ്‌ 12ന്‌ രാവിലെ 10 മുതല്‍ 1 വരെ നടത്തുന്നതിനായി പുനഃക്രമീകരിച്ചു. സര്‍വ്വകലാശാലയുടെ മറ്റ്‌ പരീക്ഷകള്‍ക്ക്‌ മാറ്റമില്ല.

പി.ജി പ്രവേശനം: ഇന്ന്‌ കൂടി അപേക്ഷിക്കാം (മെയ്‌ 10)

എം.ജി സര്‍വ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന പ്രവേശനപ്പരീക്ഷയുടെ അപേക്ഷ സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന്‌ (മെയ്‌ 10) അവസാനിക്കും. ഓണ്‍ലൈനായാണ്‌ അപേക്ഷയും അപേക്ഷാഫീസും സമര്‍പ്പിക്കേണ്ടത്‌. ഭാഗികമായി അപേക്ഷ സമര്‍പ്പണം നടത്തിയ എല്ലാ അപേക്ഷകരും ഇന്ന്‌ ഓപ്‌ഷനുകള്‍ നല്‍കി ഫീസ്‌ അടയ്‌ക്കണം. ക്രെഡിറ്റ്‌ കാര്‍ഡ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ എന്നീ സൗകര്യങ്ങളുപയോഗിച്ച്‌ ഫീസടയ്‌ക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനും ഫീസടയ്‌ക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ സംസ്‌ഥാനത്തെ അക്ഷയാ കേന്ദ്രങ്ങളില്‍ ലഭ്യമാണ്‌.

മേഴ്‌സി ചാന്‍സ്‌ പരീക്ഷ

ഒന്ന്‌ മുതല്‍ ആറ്‌ വരെ സെമസ്‌റ്റര്‍ ബി.എസ്‌.സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (പഴയ സ്‌കീം - 2009ന്‌ മുന്‍പുള്ള അഡ്‌മിഷന്‍) ഡിഗ്രി മേഴ്‌സി ചാന്‍സ്‌ പരീക്ഷ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ മെയ്‌ 30 വരെയും 50 രൂപ പിഴയോടെ 31 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ ജൂണ്‍ 6 വരെയും സ്വീകരിക്കും. അപേക്ഷകര്‍ 7000 രൂപ സ്‌പെഷ്യല്‍ ഫീസായി നിശ്‌ചിത പരീക്ഷാ ഫീസിനും സി.വി ക്യാമ്പ്‌ ഫീസിനും പുറമെ അടയ്‌ക്കണം. പരീക്ഷാ തീയതി പിന്നീട്‌.

മൂന്നാം വര്‍ഷ ബി.എസ്‌.സി മെഡിക്കല്‍ മൈക്രോബയോളജി (പഴയ സ്‌കീം - 2008ന്‌ മുന്‍പുള്ള അഡ്‌മിഷന്‍) മേഴ്‌സി ചാന്‍സ്‌ പരീക്ഷ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ മെയ്‌ 23 വരെയും 50 രൂപ പിഴയോടെ 24 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 26 വരെയും സ്വീകരിക്കും. ആദ്യതവണ അപേക്ഷിക്കുന്നവര്‍ 5000 രൂപയും രണ്ടോ അതില്‍ അധികമോ തവണ അപേക്ഷിക്കുന്നവര്‍ 7000 രൂപയും സ്‌പെഷ്യല്‍ ഫീസായി നിശ്‌ചിത പരീക്ഷാ ഫീസിനും സി.വി ക്യാമ്പ്‌ ഫീസിനും പുറമെ അടയ്‌ക്കണം. പരീക്ഷാ തീയതി പിന്നീട്‌.

പരീക്ഷാ തീയതി

സ്‌കൂള്‍ ഓഫ്‌ ഡിസ്‌റ്റന്‍സ്‌ എജ്യൂക്കേഷനിലെ മൂന്നും നാലും സെമസ്‌റ്റര്‍ ബി.എ സി.ബി.സി.എസ്‌.എസ്‌ (പ്രൈവറ്റ്‌) ഡിഗ്രി അഡീഷണല്‍ ലാഗ്വേജ്‌ (തമിഴ്‌) പരീക്ഷകള്‍ യഥാക്രമം ജൂണ്‍ 6, 22 തീയതികളില്‍ നടത്തും. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

ആറാം സെമസ്‌റ്റര്‍ ബി.ടെക്‌ (പുതിയ സ്‌കീം) ഡിഗ്രി പരീക്ഷയുടെ ഇലക്‌ടീവ്‌ ഒന്ന്‌ - ഫൈനൈറ്റ്‌ എലമെന്റ്‌ അനലൈസിസ്‌, എംബഡഡ്‌ സിസ്‌റ്റംസ്‌ പേപ്പറുകളുടെ പരീക്ഷകള്‍ ജൂണ്‍ 15ന്‌ രാവിലെ 9.30 മുതല്‍ 12.30 വരെ നടത്തും.

പ്രാക്‌ടിക്കല്‍ പരീക്ഷ

നാലാം സെമസ്‌റ്റര്‍ എം.എസ്‌.സി സ്‌പെയ്‌സ് സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി ഡിഗ്രി പരീക്ഷയുടെ പ്രാക്‌ടിക്കല്‍/പ്രോജക്‌ട് ഇവാലുവേഷന്‍/വൈവാ വോസി പരീക്ഷകള്‍്‌ മെയ്‌ 18, 19, 20 തീയതികളില്‍ എറണകുളം സെന്റ്‌ ആല്‍ബര്‍ട്‌സ് കോളജില്‍ വച്ച്‌ രാവിലെ 9.30 മുതല്‍ നടത്തും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top