Main Home | Feedback | Contact Mangalam
Ads by Google

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
അപേക്ഷാ തീയതി
രണ്ടാം സെമസ്‌റ്റര്‍ എം.എഡ്‌ (2011 മുതല്‍ 2014 അഡ്‌മിഷന്‍) ഡിഗ്രി പരീക്ഷകള്‍ക്ക്‌ പിഴകൂടാതെ മെയ്‌ 23 വരെയും 50 രൂപ പിഴയോടെ 24 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 27 വരെയും അപേക്ഷിക്കാം. അപേക്ഷകര്‍ ഓരോ പേപ്പറിനും 20 രൂപ വീതം (പരമാവധി 100 രൂപ) സി.വി ക്യാമ്പ്‌ ഫീസായി നിശ്‌ചിത പരീക്ഷാ ഫീസിന്‌ പുറമെ അടയ്‌ക്കണം. പരീക്ഷാ തീയതി പിന്നീട്‌.

പരീക്ഷാ തീയതി

അവസാന വര്‍ഷ (പാര്‍ട്ട്‌ രണ്ട്‌) എം.എസ്‌.സി ഫിസിയോളജി (മെഡിക്കല്‍ - സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌) ഡിഗ്രി പരീക്ഷകള്‍ മെയ്‌ 24 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ മെയ്‌ 17 വരെയും 50 രൂപ പിഴയോടെ 18 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 20 വരെയും സ്വീകരിക്കും.

ഒന്നാം സെമസ്‌റ്റര്‍ എം.ടെക്‌ (2013, 2014 അഡ്‌മിഷന്‍/2011, 2012 അഡ്‌മിഷന്‍ - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ മെയ്‌ 25 മുതല്‍ ആരംഭിക്കും.

പ്രാക്‌ടിക്കല്‍ പരീക്ഷ
നാലാം വര്‍ഷ ബി.ഫാം സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ പ്രാക്‌ടിക്കല്‍ മെയ്‌ 17 മുതല്‍ ആരംഭിക്കും.

ബി.ടെക്‌ ഡിഗ്രി മെയ്‌-ജൂണ്‍ 2016 പരീക്ഷയുടെ ഏഴും എട്ടും സെമസ്‌റ്റര്‍ പ്രാക്‌ടിക്കല്‍ പരീക്ഷ മെയ്‌ 9ന്‌ ആരംഭിച്ചു. മേഴ്‌സി ചാന്‍സും സപ്ലിമെന്ററി ചാന്‍സും എഴുതുന്നവര്‍ അതാത്‌ കോളജ്‌ പ്രിന്‍സിപ്പലുമായി ബന്ധപ്പെടണം.

സ്‌പെഷ്യല്‍ പ്രാക്‌ടിക്കല്‍ പരീക്ഷ

ഇടക്കൊച്ചി സിയന്ന കോളജിലെ മൂന്നാം സെമസ്‌റ്റര്‍ ബി.എസ്‌.സി ഐ.റ്റി (സപ്ലിമെന്ററി) ഒക്‌ടോബര്‍ 2015 പരീക്ഷയിലെ സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ക്ക്‌ മെയ്‌ 12ന്‌ രാവിലെ 9.30 മുതല്‍ വി.ബി ആന്റ്‌ ഒറാക്കിള്‍ പ്രത്യേക പ്രാക്‌ടിക്കല്‍ പരീക്ഷ സിയന്ന കോളജില്‍ വച്ച്‌ നടത്തും.

പരീക്ഷാ ഫലം
2015 ഒക്‌ടോബര്‍ മാസം സ്‌കൂള്‍ ഓഫ്‌ പ്യുര്‍ ആന്റ്‌ അപ്ലൈഡ്‌ ഫിസിക്‌സില്‍ ക്രെഡിറ്റ്‌ ആന്റ്‌ സെമസ്‌റ്റര്‍ രീതിയില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.ഫില്‍ ഫിസിക്‌സ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

2015 ഡിസംബര്‍ മാസം സ്‌കൂള്‍ ഓഫ്‌ ഇന്റര്‍ നാഷണല്‍ റിലേഷന്‍സ്‌ ആന്റ്‌ പൊളിറ്റിക്‌സില്‍ ക്രെഡിറ്റ്‌ ആന്റ്‌ സെമസ്‌റ്റര്‍ രീതിയില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.എ പൊളിറ്റിക്‌സ് ആന്റ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌, പൊളിറ്റിക്‌സ് ആന്റ്‌ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ്‌ പൊളിറ്റിക്‌സ് (പബ്ലിക്‌ പോളിസി ആന്റ്‌ ഗവേണന്‍സ്‌) റഗുലര്‍ ആന്റ്‌ ഇംപ്രൂവ്‌മെന്റ്‌ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.

2015 ഡിസംബര്‍ മാസം സ്‌കൂള്‍ ഓഫ്‌ പ്യൂര്‍ ആന്റ്‌ അപ്ലൈഡ്‌ ഫിസിക്‌സില്‍ ക്രെഡിറ്റ്‌ ആന്റ്‌ സെമസ്‌റ്റര്‍ രീതിയില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി ഫിസിക്‌സ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top