Main Home | Feedback | Contact Mangalam
Ads by Google

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പി.ജി പ്രവേശനം: അപേക്ഷാ വിവരങ്ങള്‍ തിരുത്താം

വിവിധ പഠനവകുപ്പുകളിലെ പി.ജി. പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക്‌ വിവരങ്ങള്‍ തിരുത്താന്‍ ഇന്നു രാത്രി എട്ടു വരെ അവസരം ലഭിക്കും. അപേക്ഷാ നമ്പറും പാസ്‌ വേഡും നല്‍കി ലോഗിന്‍ ചെയ്‌താണ്‌ അപേക്ഷ പരിശോധിക്കേണ്ടത്‌. അപേക്ഷകന്റെ പേര്‌, കാറ്റഗറി, ഓപ്‌ഷനുകള്‍, പരീക്ഷാ കേന്ദ്രങ്ങള്‍ എന്നിവയൊഴികെയുള്ള വിവരങ്ങളാണ്‌ തിരുത്താവുന്നത്‌. പ്രവേശനപ്പരീക്ഷയുടെ അഡ്‌മിറ്റ്‌ കാര്‍ഡുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാം. 28, 29 തീയതികളിലാണു പ്രവേശനപ്പരീക്ഷ.

പ്രാക്‌ടിക്കല്‍ പരീക്ഷ

ആറാം സെമസ്‌റ്റര്‍ ബി.എ മ്യൂസിക്‌ - വോക്കല്‍ (സി.ബി.സി.എസ്‌.എസ്‌) ഡിഗ്രി പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജില്‍വച്ച്‌ 18 മുതല്‍ 27 വരെയും, എറണാകുളം മഹാരാജാസ്‌ കോളജില്‍വച്ച്‌ 30 മുതല്‍ ജൂണ്‍ രണ്ടുവരെയും നടത്തും. ബി.എ. മ്യൂസിക്‌ - വോക്കല്‍ (പാര്‍ട്ട്‌ മൂന്ന്‌ മെയിന്‍) മേഴ്‌സി ചാന്‍സ്‌ പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ 27നു തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജില്‍വച്ച്‌ നടത്തും.
പരീക്ഷാ ഫലം

മൂന്നാം സെമസ്‌റ്റര്‍ എം.എ. എക്കണോമിക്‌സ് (പ്രൈവറ്റ്‌, പ്രൈവറ്റ്‌ സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ്‌) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 25 വരെ അപേക്ഷിക്കാം.
നാലാം സെമസ്‌റ്റര്‍ എം.എ. എക്കണോമിക്‌സ് (പ്രൈവറ്റ്‌, സപ്ലിമെന്ററി, റഗുലര്‍ സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ്‌) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. എറണാകുളം സെന്റ്‌ തെരേസാസിലെ നൈസി കെ. കബീര്‍ (1336), ആലുവ യു.സി കോളജിലെ നസിയ വി.എ (1296), എറണാകുളം സെന്റ്‌ തെരേസാസിലെ റിന്‍സി ജോസഫ്‌ (1268) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ നേടി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 25 വരെ അപേക്ഷിക്കാം.
മൂന്നാം വര്‍ഷ ബി.എ (മോഡല്‍ ഒന്ന്‌) പാര്‍ട്ട്‌ മൂന്ന്‌ മെയിന്‍ (സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 25 വരെ അപേക്ഷിക്കാം.
എം.ഫില്‍ സംവരണ സീറ്റൊഴിവ്‌
സ്‌കൂള്‍ ഓഫ്‌ കംപ്യൂട്ടര്‍ സയന്‍സില്‍ എം.ഫില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പട്ടികവര്‍ഗ വിഭാഗത്തിന്‌ സംവരണ സീറ്റില്‍ ഒരു ഒഴിവുണ്ട്‌. 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ എം.എസ്സി/എം.സി.എ/എം.എസ്‌/എം.ടെക്‌/എം.ഇ കംപ്യൂട്ടര്‍ സയന്‍സ്‌/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദമാണ്‌ യോഗ്യത. താല്‍പര്യമുള്ള എസ്‌.ടി വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി 18നു രാവിലെ 10 നു ഡയറക്‌ടര്‍ മുന്‍പാകെ നേരിട്ടു ഹാജരാകണം. ഫോണ്‍ 0481-2731037, 9447211908

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top