Main Home | Feedback | Contact Mangalam
Ads by Google

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.

പരീക്ഷ മാറ്റി
മെയ്‌ 23ന്‌ നടത്തുവാന്‍ നിശ്‌ചയിച്ചിരുന്ന പത്താം സെമസ്‌റ്റര്‍ പഞ്ചവല്‍സര ബി.ബി.എ എല്‍.എല്‍.ബി ഡിഗ്രി പരീക്ഷ മെയ്‌ 25ന്‌ നടത്തുന്നതിനായി മാറ്റി. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

അപേക്ഷാ തീയതി
നാലാം സെമസ്‌റ്റര്‍ എം.എ/എം.എസ്‌.സി/എം.കോം/എം.സി.ജെ/എം.എം.എച്ച്‌/എം.എസ്‌.ഡബ്ല്യു/എം.റ്റി.എ (2014 അഡ്‌മിഷന്‍ - റഗുലര്‍ സ്‌റ്റഡി - സി.എസ്‌.എസ്‌/2012, 2013 അഡ്‌മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ക്ക്‌ പിഴകൂടാതെ മെയ്‌ 30 വരെയും 50 രൂപ പിഴയോടെ 31 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ ജൂണ്‍ 6 വരെയും അപേക്ഷിക്കാം.
മൂന്നും നാലും സെമസ്‌റ്റര്‍ എം.എ/എം.എസ്‌.സി/എം.കോം ഡിഗ്രി പ്രൈവറ്റ്‌ വിദ്യാര്‍ത്ഥികളുടെയും (2014 അഡ്‌മിഷന്‍ - റഗുലര്‍, 2013ന്‌ മുന്‍പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി/നാലാം സെമസ്‌റ്റര്‍ സപ്ലിമെന്ററി - 2012ന്‌ മുന്‍പുള്ള അഡ്‌മിഷന്‍ (നോണ്‍ സി.എസ്‌.എസ്‌) റഗുലര്‍ - കോളജ്‌ സ്‌റ്റഡി വിദ്യാര്‍ത്ഥകളുടെയും മേഴ്‌സി ചാന്‍സ്‌ വിദ്യാര്‍ത്ഥികളുടെയും അപേക്ഷകള്‍ പിഴകൂടാതെ ജൂണ്‍ 13 വരെയും 50 രൂപ പിഴയോടെ 14 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 20 വരെയും സ്വീകരിക്കും.
രണ്ടാം വര്‍ഷ പ്രൈവറ്റ്‌ 2002, 2003 അഡ്‌മിഷന്‍ (ആനുവല്‍ സ്‌കീം), മൂന്നും നാലും സെമസ്‌റ്റര്‍ പ്രൈവറ്റ്‌ 2004 മുതലുള്ള അഡ്‌മിഷന്‍, നാലാം സെമസ്‌റ്റര്‍ റഗുലര്‍ (കോളജ്‌ സ്‌റ്റഡി) 2001ന്‌ മുന്‍പുള്ള അഡ്‌മിഷന്‍ എം.എ/എം.എസ്‌.സി/എം.കോം മേഴ്‌സി ചാന്‍സ്‌ പരീക്ഷകള്‍ ഇതിനൊപ്പം നടത്തും. റഗുലര്‍ അപേക്ഷകര്‍ ഓരോ സെമസ്‌റ്ററിനും 150 രൂപ വീതവും വീണ്ടുമെഴുതുന്നവര്‍ ഓരോ പേപ്പറിനും 30 രൂപ വീതം (പരമാവധി ഒരു സെമസ്‌റ്ററിന്‌ 150 രൂപ) സി.വി ക്യാമ്പ്‌ ഫീസായി നിശ്‌ചിത പരീക്ഷാ ഫീസിന്‌ പുറമെ അടയ്‌ക്കണം. നാലാം സെമസ്‌റ്റര്‍ പരീക്ഷയ്‌ക്ക് ആദ്യതവണ അപേക്ഷിക്കുന്നവര്‍ 100 രൂപ പ്ര?വിഷണല്‍ സര്‍ട്ടിഫിക്കറ്റിനായി അടയ്‌ക്കണം.
മേഴ്‌സി ചാന്‍സ്‌ പരീക്ഷകള്‍ക്ക്‌ ആദ്യതവണ അപേക്ഷിക്കുന്നവര്‍ 5000 രൂപയും രണ്ടാമത്‌ അപേക്ഷിക്കുന്നവര്‍ 7000 രൂപയും സി.വി ക്യാമ്പ്‌ ഫീസിനും പരീക്ഷാ ഫീസിനും പുറമെ സ്‌പെഷ്യല്‍ ഫീസായി അടയ്‌ക്കണം. ഒരു സ്‌കീമിലും സിലബസിലും പരമാവധി മേഴ്‌സി ചാന്‍സ്‌ രണ്ട്‌ തവണ മാത്രം. ഓണ്‍ലൈനായി ഇന്റേണല്‍ മാര്‍ക്ക്‌/ഗ്രേഡ്‌ പോയിന്റ്‌ സമര്‍പ്പിക്കേണ്ട പരീക്ഷകള്‍ക്ക്‌ പരീക്ഷ തുടങ്ങി 15 ദിവസത്തിനുള്ളില്‍ കോളജുകള്‍ പ്രസ്‌തുത മാര്‍ക്കുകള്‍ അപ്‌ലോഡ്‌ ചെയ്യണം.

പുതുക്കിയ പരീക്ഷാ തീയതി
മൂന്നാം സെമസ്‌റ്റര്‍ ബി.കോം (സി.ബി.സി.എസ്‌.എസ്‌) പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ ഡിഗ്രി ജൂണ്‍ മാസം 3, 6, 8 തീയതികളില്‍ നടത്തുവാന്‍ നിശ്‌ചയിച്ചിരുന്ന പരീക്ഷകള്‍ യഥാക്രമം ജൂണ്‍ 16, 17, 20 തീയതികളില്‍ നടത്തുന്നതിനായി മാറ്റി. പരീക്ഷാ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.

പ്രാക്‌ടിക്കല്‍ പരീക്ഷ
എറണാകുളം സെന്റ്‌ ആല്‍ബര്‍ട്‌സ് കോളജിലെ ആറാം സെമസ്‌റ്റര്‍ ബി.എസ്‌.സി അക്വാകള്‍ച്ചര്‍, ബി.എസ്‌.സി ഇന്‍ഡസ്‌ട്രിയല്‍ ഫിഷ്‌ ആന്റ്‌ ഫിഷറീസ്‌ ഡിഗ്രി പരീക്ഷയുടെ പ്രാക്‌ടിക്കല്‍ മെയ്‌ 24ന്‌ ആരംഭിക്കും.

പരീക്ഷാ ഫലം
2015 ആഗസ്‌റ്റ് മാസം നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എസ്‌.സി അക്‌ച്യൂരിയല്‍ സയന്‍സ്‌ (പി.ജി.സി.എസ്‌.എസ്‌ - റഗുലര്‍/ബെറ്റര്‍മെന്റ്‌/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂണ്‍ 2 വരെ അപേക്ഷിക്കാം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top