Main Home | Feedback | Contact Mangalam
Ads by Google

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
ബി.കോം (പ്രൈവറ്റ്‌ )പരീക്ഷകള്‍ മാറ്റി, ബി.എ പരീക്ഷകള്‍ക്കു മാറ്റമില്ല

ജൂണ്‍ 3,6,8 തീയതികളില്‍ നടത്തുവാന്‍ നിശ്‌ചയിച്ചിരുന്ന മൂന്നാം സെമസ്‌റ്റര്‍ ബി.കോം (സി.ബി.സി.എസ്‌.എസ്‌ - പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍) ഡിഗ്രി പരീക്ഷകള്‍ യഥാക്രമം ജൂണ്‍ 16,17,20 തീയതികളില്‍ നടത്തുവാനായി മാറ്റി. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. മൂന്നാം സെമസ്‌റ്റര്‍ ബി.എ പരീക്ഷകള്‍ മുന്‍നിശ്‌ചയിച്ച പ്രകാരം നടക്കും.
പരീക്ഷാ തീയതി
മൂന്നാം സെമസ്‌റ്റര്‍ മാസ്‌റ്റര്‍ ഓഫ്‌ അപ്ലൈഡ്‌ സയന്‍സ്‌ ഇന്‍ മെഡിക്കല്‍ ഡോക്യൂമെന്റേഷന്‍ പരീക്ഷ (2014 അഡ്‌മിഷന്‍ റഗുലര്‍/2009 മുതല്‍ 2013 വരെ അഡ്‌മിഷന്‍ സപ്ലിമെന്ററി) ജൂണ്‍ 15 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴയില്ലാതെ ജൂണ്‍ 2 വരെയും 50 രൂപ പിഴയോടെ 3 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ ജൂണ്‍ 6 വരെയും സ്വീകരിക്കും.

ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രാക്‌ടിക്കല്‍

2016 മാര്‍ച്ച്‌ മാസത്തില്‍ നടന്ന ബി.കോം ആറാം സെമസ്‌റ്റര്‍ (സി.ബി.സി.എസ്‌.എസ്‌) (മേഡല്‍ ഒന്ന്‌, രണ്ട്‌, മൂന്ന്‌) കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയുടെ 2013 അഡ്‌മിഷന്‍ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കായുളള അഞ്ച്‌, ആറ്‌ സെമസ്‌റ്ററുകളിലെ കംബയിന്‍ഡ്‌ പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ (ഡി.ബി.എം.എസ്‌ ആന്‍ഡ്‌ കമ്പ്യൂട്ടറെസെഡ്‌ അക്കൗണ്ടിങ്‌, വി.ബി ആന്‍ഡ്‌ പ്രോഗ്രാമിങ്‌ വിത്ത്‌ സി ലാംഗ്വേജ്‌ ) ജൂണ്‍ മാസം 3 തീയതി മുതല്‍ അതാത്‌ കോളജുകളില്‍ ആരംഭിക്കും.
2013ന്‌ മുമ്പുളള അഡ്‌മിഷന്‍ സപ്ലിമെന്ററി വിദ്യാര്‍ത്ഥികളുടെ ആറാം സെമസ്‌റ്റര്‍ പ്രാക്‌ടിക്കല്‍ പരീക്ഷയും ഇതോടെപ്പം അതത്‌ കോളജുകളില്‍ നടത്തുന്നതാണ്‌. വിശദമായ ടൈടേബിള്‍ സര്‍വ്വകലാശാല വെബ്‌ സൈറ്റില്‍ ലഭ്യമാണ്‌.

പ്രാക്‌ടിക്കല്‍ പരീക്ഷാ
ആഞ്ചാം സെമസ്‌റ്റര്‍ എം.സി.എ ഡിഗ്രി (പുതിയസ്‌കീം 2013 അഡ്‌മിഷന്‍ റഗുലര്‍- സ്‌റ്റാസിലേയും അഫിലിയേറ്റഡ്‌ കോളജുകളിലെയും/ 2011, 12 അഡ്‌മിഷന്‍ സപ്ലിമെന്ററി- ലാറ്ററല്‍ എന്‍ട്രി 2014 അഡ്‌മിഷന്‍ റഗുലറും 2013 അഡ്‌മിഷന്‍ സപ്ലിമെന്ററിയും) കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് പ്രാകിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 6 മുതല്‍ 15 വരെ അതത്‌ കോളജുകളില്‍ വച്ച്‌ നടക്കും.

വൈവാ വോസി പരീക്ഷാ
സ്‌കൂള്‍ ഓഫ്‌ ഇന്‍ഡ്യന്‍ ലീഗല്‍ തോട്ടിലെ ബി.ബി.എ എല്‍.എല്‍.ബി (2011-16) അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ വൈവാ വോസി പരീക്ഷ ജൂണ്‍ 3ന്‌ രാവിലെ 10 മണിമുതല്‍ നടത്തും.

ജേണലിസം പ്രവേശന പരീക്ഷാ
സ്‌കൂള്‍ ഓഫ്‌ കമ്യൂണിക്കേഷന്‍ ആന്‍ഡ്‌ ജേണലിസം നടത്തുന്ന എം.എ.ജെ എം.സി കോഴ്‌സിലേയ്‌ക്കുളള പ്രവേശന പരീക്ഷാ ജൂണ്‍ 9-ാം തീയതി 10.30ന്‌ അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലുളള സ്‌കൂള്‍ ഓഫ്‌ ബിഹേവിയറല്‍ സയന്‍സ്‌ ഓഡ്‌റ്റോറിയത്തില്‍ വച്ച്‌ നടത്തും. ഫോണ്‍: 0481 2732570.

പരീക്ഷാ ഫലം
2015 നവംബര്‍ മാസം നടത്തിയ ബി.ടെക്‌ മൂന്നാ സെമസ്‌റ്റര്‍/ അഞ്ചാം സെമസ്‌റ്റര്‍ (റഗുലര്‍/സപ്ലിമെന്ററി, പുതിയ/ പഴയ സ്‌കീം/ മേഴ്‌സിചാന്‍സ്‌) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചും. സൂക്ഷ്‌മപരിശോധനയക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ജൂണ്‍ 10 വരെ അപേക്ഷിക്കാം.

ബി.എസ്‌സി/ബി.സി.എ (എസ്‌.ഡി.ഇ) ടൈംടേബിള്‍

വിദൂരവിദ്യാഭ്യാസ വിഭാഗം ജൂണ്‍ 23-ന്‌ തുടങ്ങുന്ന മൂന്നാം വര്‍ഷ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്‌/ബി.സി.എ (ആന്വല്‍ സ്‌കീം) റഗുലര്‍ സപ്ലിമെന്ററി (പുതിയ സ്‌കീം പഴയ സ്‌കീം) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും

എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്‌ ടൈംടേബിള്‍

വിദൂരവിദ്യാഭ്യാസ വിഭാഗം ജൂണ്‍/ജൂലൈയില്‍ നടത്തുന്ന ഒന്ന്‌, രണ്ട്‌ സെമസ്‌റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്‌ പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top