Main Home | Feedback | Contact Mangalam
Ads by Google

സര്‍വ്വകലാശാലാ വാര്‍ത്തകള്‍

എം.ജി.

സ്വാശ്രയ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു

എം.ജി സര്‍വ്വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടത്തുന്ന സ്വാശ്രയ സ്‌ഥാപനങ്ങളിലേക്ക്‌ 2016-17 വര്‍ഷത്തെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ ഓഫ്‌ മെഡിക്കല്‍ എജ്യൂക്കേഷനിലെ ബി.എസ്‌.സി നഴ്‌സിങ്‌, ബി.എസ്‌.സി എം.എല്‍.റ്റി, ബി.പി.റ്റി, ബി.എസ്‌.സി എം.ആര്‍.റ്റി, ബി.എസ്‌.സി മെഡിക്കല്‍ മൈക്രോബയോളജി, ബി.ഫാം, എം.പി.റ്റി, എം.എസ്‌.സി മെഡിക്കല്‍ അനാട്ടമി/മെഡിക്കല്‍ മൈക്രോബയോളജി/മെഡിക്കല്‍ ഡോക്കുമെന്റേഷന്‍/മെഡിക്കല്‍ ബയോകെമിസ്‌ട്രി/ബയോമെഡിക്കല്‍ ഇന്‍സ്‌ട്രുമെന്റേഷന്‍, എം.എച്ച്‌.എ, എം.പി.എച്ച്‌, എം.ഫാം ഫാര്‍മസ്യൂട്ടിക്‌സ്/ഫാര്‍മക്കോളജി എന്നീ കോഴ്‌സുകളിലേക്കും സ്‌റ്റാസിലെ ബി.ടെക്‌ പോളിമര്‍ എഞ്ചിനീയറിംഗ്‌ ബി.എസ്‌.സി സൈബര്‍ ഫോറന്‍സിക്‌, എം.സി.എ, എം.എസ്‌.സി അപ്ലൈഡ്‌ ഇലക്‌ട്രോണിക്‌സ് എന്നീ കോഴ്‌സുകളിലേക്കും മുട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ്‌ കോളജിലെ ബി.ടെക്‌ കംപ്യൂട്ടര്‍ സയന്‍സ്‌ ആന്റ്‌ എഞ്ചിനീയറിംഗ്‌/പോളിമര്‍ എഞ്ചിനീയറിംഗ്‌/ഇലക്‌ട്രോണിക്‌സ് ആന്റ്‌ കംമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്‌/ഇലക്‌ട്രിക്കല്‍ ആന്റ്‌ ഇലട്രോണിക്‌സ് എഞ്ചിനീയറിംഗ്‌/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എം.ടെക്‌ അപ്ലൈഡ്‌ ഇലക്‌ട്രോണിക്‌സ് കോഴ്‌സുകളിലേക്കും, ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ലൈബ്രറി ആന്റ്‌ ഇന്‍ഫര്‍മേഷന്‍ സയന്‍സസിലെ ബി.എല്‍.ഐ.എസ്‌.സി, എം.എല്‍.ഐ.എസ്‌.സി കോഴ്‌സുകളിലേക്കും, പത്തനംതിട്ട സ്‌കൂള്‍ ഓഫ്‌ അപ്ലൈഡ്‌ ലൈഫ്‌ സയന്‍സിലെ എം.എസ്‌.സി ഫിഷറി ബയോളജി ആന്റ്‌ അക്വാകള്‍ച്ചര്‍, എം.ഫില്‍ ഫിഷറി ബയോളജി ആന്റ്‌ അക്വാകള്‍ച്ചര്‍ എന്നീ കോഴ്‌സുകളിലേക്കും ആണ്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌. അപേക്ഷകള്‍ സര്‍വ്വകലാശാല വെബ്‌ സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ്‌ ചെയ്യണം. അപേക്ഷയോടൊപ്പം രജിസ്‌ട്രേഷന്‍ ഫീസായി 400 രൂപയും (എസ്‌.സി./എസ്‌.റ്റി വിഭാഗത്തിന്‌ 200 രൂപ) അടയ്‌ക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 20. അപേക്ഷാ ഫോമും വിശദവിവരങ്ങളും സര്‍വ്വകലാശാല വെബ്‌ സൈറ്റില്‍ ലഭിക്കും.

എം.ജി ബിരുദ ഏകജാലക പ്രവേശനം

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ അഫിലയേറ്റഡ്‌ കോളജുകളിലും സ്‌കൂള്‍ ഓഫ്‌ ടെക്‌നോളജി ആന്റ്‌ അപ്ലൈഡ്‌ സയന്‍സിലും ഒന്നാം വര്‍ഷ ഡിഗ്രി പ്രോഗ്രാമുകളിലേക്ക്‌ ഏകജാലകം വഴി ശനിയാഴ്‌ച വൈകുന്നേരം 4 മണി വരെ 39145 അപേക്ഷകള്‍ ഓണ്‍ലൈനായി ലഭിച്ചു, 29603 അപേക്ഷകര്‍ ബാങ്കില്‍ അപേക്ഷാ ഫീസ്‌ ഒടുക്കുകയും ചെയ്‌തു. എം.ജി സര്‍വ്വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള ആര്‍ട്‌സ് ആന്റ്‌ സയന്‍സ്‌ ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക്‌ ജൂണ്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട്‌ സര്‍വ്വകലാശാലയിലേക്ക്‌ അയച്ചുതരേണ്ടതില്ല. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക്‌ ആപ്ലിക്കേഷന്‍ നമ്പരും പാസ്‌ വേഡും ഉപയോഗിച്ച്‌ തങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയിലെ വിവരങ്ങള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒത്തുനോക്കി ശരിയാണെന്ന്‌ ഉറപ്പുവരുത്തേണ്ടതുമാണ്‌. സംവരണ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ തങ്ങള്‍ രജിസ്‌റ്റര്‍ ചെയ്‌തപ്പോള്‍ കൊടുത്ത സമുദായത്തെ സംബന്ധിച്ച വിവരങ്ങളുടെ കൃത്യത ഉറപ്പു വരുത്തേണ്ടതാണ്‌. അല്ലാത്തപക്ഷം അവരുടെ സംവരണാനുകൂല്യം നഷ്‌ടപ്പെടാന്‍ കാരണമാകും. വിവിധ സംവരണ വിഭാഗങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ പ്രോസ്‌പെക്‌ടസില്‍ നല്‍കിയിട്ടുണ്ട്‌. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന (ഇ.ബി.എഫ്‌.സി - വാര്‍ഷികവരുമാനം 50000 രൂപയില്‍ താഴെ) വിഭാഗക്കാര്‍ സര്‍ക്കാര്‍ കോളജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന പക്ഷം ഇ.ബി.എഫ്‌.സി കാറ്റഗറി സെലക്‌ട് ചെയ്യേണ്ടതാണ്‌. വിശദ വിവരങ്ങള്‍ക്ക്‌ വെബ്‌ സൈറ്റില്‍ രജിസ്‌ട്രേഷന്‍ പേജില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ വിശദമായി വായിച്ച്‌ മനസ്സിലാക്കേണ്ടതാണ്‌. ഓണ്‍ലൈന്‍ അപേക്ഷയില്‍ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അപേക്ഷകന്റെ പേര്‌ ഒവികെയുള്ള എല്ലാ വ്യക്‌തിഗത/അക്കാദമിക വിവരങ്ങലിലും ഓപ്‌ഷനുകളിലും ജൂണ്‍ 14 മുതല്‍ 16 വരെയുള്ള തീയതികളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താവുന്നതാണ്‌. ട്രയല്‍ അലോട്‌മെന്റ്‌ ജൂണ്‍ 14ന്‌ പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ പാടുള്ളതല്ല.

ആപ്ലിക്കേഷന്‍ നമ്പര്‍ സൂക്ഷിക്കേണ്ടതാണ്‌

യു.ജി ഏകജാലകത്തിലൂടെ അപേക്ഷിക്കുന്നവര്‍ അക്കൗണ്ട്‌ ക്രിയേഷന്‌ ശേഷം ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പര്‍ രേഖപ്പെടുത്തി വയ്‌ക്കേണ്ടതാണ്‌.

സംവരണ സീറ്റുകളിലേക്ക്‌ ജൂണ്‍ 3 വരെ

ജാതി സംവരണം ഒഴികെയുള്ള സംവരണ സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി ജൂണ്‍ 3 വരെ അപേക്ഷിക്കാം
സ്‌പോര്‍ട്‌സ്/കള്‍ച്ചറല്‍/വികലാംഗ സംവരണ സീറ്റുകളിലേക്കും പ്രവേശനത്തിനായി അപേക്ഷകര്‍ക്ക്‌ ജൂണ്‍ 3 വരെ കോളജുകളില്‍ നേരിട്ട്‌ അപേക്ഷ സമര്‍പ്പിക്കാം റാങ്ക്‌ ലിസ്‌റ്റ് ജൂണ്‍ 6ന്‌ കോളജുകളില്‍ പ്രസിദ്ധീകരിക്കും. പ്രവേശനം ജൂണ്‍ 9ന്‌ പൂര്‍ത്തീകരിക്കും.മേല്‍ സൂചിപ്പിച്ച സംവരണ വിഭാഗങ്ങളിലേക്ക്‌ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികലുടെ വിവരങ്ങള്‍ കോളജധികൃതര്‍ ജൂണ്‍ 11ന്‌ മുന്‍പായി ഓണ്‍ലൈന്‍ അഡ്‌മിഷന്‍ പോര്‍ട്ടലില്‍ നിര്‍ബന്ധമായും അപ്‌ ലോഡ്‌ ചെയ്യണം. പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികലുടെ വിവരങ്ങള്‍ അപ്‌ ലോഡ്‌ ചെയ്യുന്നതില്‍ വീഴ്‌ച വരുത്തിയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ക്ക്‌ കോളജ്‌ അധികൃതര്‍ ഉത്തരവാദികളായിരിക്കും.മാനേജ്‌മെന്റ്‌/കമ്യൂണിറ്റി ക്വാട്ടകളിലേക്കുള്ള പ്രവേശന നടപടികള്‍ സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂള്‍ അനുസരിച്ച്‌ മാത്രമേ നടത്തുവാന്‍ പാടുള്ളൂ. ഇതിന്‌ വിരുദ്ധമായ നടപടികള്‍ സര്‍വ്വകലാശാല ഗൗരവമായി കാണുന്നതും യുക്‌തമായ അനന്തര നടപടികള്‍ സ്വീകരിക്കുന്നതുമാണ്‌.മേല്‍പ്പറഞ്ഞ സംവരണ വിഭാഗങ്ങളിലേക്ക്‌ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയിലേക്ക്‌ ഒടുക്കേണ്ട ഓണ്‍ലൈന്‍ പേയ്‌മെന്റ്‌ ഗേറ്റ്‌വേ വഴി ഒടുക്കുന്നതിനു കോളജധികൃതര്‍ ശ്രദ്ധിക്കേണ്ടതാണ്‌.
ബി.എ (പ്രൈവറ്റ്‌) പരീക്ഷാകേന്ദ്രം
മൂന്നും നാലും സെമസ്‌റ്റര്‍ ബി.എ (സി.ബി.സി.എസ്‌.എസ്‌ - പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍) ഡിഗ്രി പരീക്ഷകള്‍ ജൂണ്‍ 3 മുതല്‍ ആരംഭിക്കും. പരീക്ഷാകേന്ദ്രങ്ങളില്‍ താഴെപ്പറയുന്ന ക്രമീകരണങ്ങള്‍ ചെയ്‌തിരിക്കുന്നു.കട്ടപ്പന ഗവ. കോളജ്‌ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന ഇക്കണോമിക്‌സ് മെയിന്‍ (സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌ ഉള്‍പ്പടെ) വിദ്യാര്‍ത്ഥികള്‍ അവിടെ നിന്നും ഹാള്‍ ടിക്കറ്റ്‌ വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം. മറ്റ്‌ വിഷയങ്ങള്‍ മെയിനായിട്ടുള്ള (സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌ ഉള്‍പ്പടെ) വിദ്യാര്‍ത്ഥികള്‍ നെടുങ്കണ്ടം കോളജ്‌ ഓഫ്‌ അപ്ലൈഡ്‌ സയന്‍സസില്‍ നിന്നും ഹാള്‍ ടിക്കറ്റ്‌ വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.അടിമാലി മാര്‍ ബസേലിയോസ്‌ കോളജ്‌ (കുഞ്ചിത്തണ്ണി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍) പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ മുല്ലക്കാനം സാഞ്ചോ കോളജ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ആന്റ്‌ അഡ്വാന്‍സ്‌ഡ് സ്‌റ്റഡീസില്‍ നിന്നും ഹാള്‍ ടിക്കറ്റ്‌ വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.തേവര എസ്‌.എച്ച്‌ കോളജ്‌ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ അവിടെ നിന്നും ഹാള്‍ ടിക്കറ്റ്‌ വാങ്ങി ഇടക്കൊച്ചി അക്വിനാസ്‌ കോളജില്‍ പരീക്ഷ എഴുതണം.എറണാകുളം മഹാരാജാസ്‌ കോളജ്‌ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ ഇടപ്പള്ളി സ്‌റ്റാസില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും ഹാള്‍ ടിക്കറ്റ്‌ വാങ്ങി പിറമാടം ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ കോളജില്‍ പരീക്ഷ എഴുതണം.പുത്തന്‍വേലിക്കര പ്രസന്റേഷന്‍ കോളജ്‌ ഓഫ്‌ അപ്ലൈഡ്‌ സയന്‍സസ്‌ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവിടെ നിന്നും ഹാള്‍ ടിക്കറ്റ്‌ വാങ്ങി കളമശ്ശേരി സെന്റ്‌ പോള്‍സ്‌ കോളജില്‍ പരീക്ഷ എഴുതണം.എറണാകുളം സെന്റ്‌ തെരേസാസ്‌ കോളജ്‌ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഐരാപുരം സി.ഇ.റ്റി കോളജ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജില്‍ നിന്നും ഹാള്‍ ടിക്കറ്റ്‌ വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.മറ്റെല്ലാ വിദ്യാര്‍ത്ഥികളും 2015 സെപ്‌തംബര്‍ മാസം നടത്തിയ ഒന്നും രണ്ടും പരീക്ഷകള്‍ക്ക്‌ അനുവദിച്ച കോളജുകളില്‍ നിന്നുതന്നെ ഹാള്‍ ടിക്കറ്റ്‌ വാങ്ങി പരീക്ഷ എഴുതണം.
ബി.എഡ്‌ സപ്ലിമെന്ററി പരീക്ഷ

മെയ്‌ 31ന്‌ തുടങ്ങുന്ന ഒന്നാം സെമസ്‌റ്റര്‍ ബി.എഡ്‌ (2013, 2014 അഡ്‌മിഷന്‍) സപ്ലിമെന്ററി പരീക്ഷയ്‌ക്ക് അപേക്ഷ നല്‍കിയ കോട്ടയം മേഖലയിലെ വിദ്യാര്‍ത്ഥികള്‍ കോട്ടയം മൗണ്ട്‌ കാര്‍മല്‍ കോളജ്‌ ഓഫ്‌ ടീച്ചര്‍ എഡ്യൂക്കേഷനില്‍ നിന്ന്‌ ഹാള്‍ ടിക്കറ്റ്‌ വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതേണ്ടതും, എറണാകുളം മേഖലയിലെ വിദ്യാര്‍ത്ഥികള്‍ എറണാകുളം സെന്റ്‌ ജോസഫ്‌ കോളജ്‌ ഓഫ്‌ ടീച്ചര്‍ എജ്യൂക്കേഷനില്‍ നിന്ന്‌ ഹാള്‍ടിക്കറ്റ്‌ വാങ്ങി അവിടെതന്നെ പരീക്ഷ എഴുതേണ്ടതുമാണ്‌. ഫോണ്‍ 0481-2733693, 2733610.

ഫൈനല്‍ റാങ്ക്‌ ലിസ്‌റ്റ്

2011 ഏപ്രില്‍ മാസം നടത്തിയ ബാച്ചിലര്‍ ഓഫ്‌ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ബി.സി.എ - ഓഫ്‌ കാമ്പസ്‌) ഡിഗ്രി പരീക്ഷയുടെ ഫൈനല്‍ റാങ്ക്‌ ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു. ചാലക്കുടി നിര്‍മ്മല കോളജ്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ രേഷ്‌മ മുരളീധരന്‍ (2678/3500), ഉമ്മര്‍ ഇര്‍ഷാദ്‌ കെ (2474/3500) എന്നിവര്‍ ഒന്നും രണ്ടും റാങ്കുകള്‍ നേടി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top