Main Home | Feedback | Contact Mangalam
Ads by Google

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
ബിരുദ പ്രവേശനം: കോളജുകളുടെ അഫിലിയേഷന്‍ ഉറപ്പാക്കി അപേക്ഷിക്കണം

മാനേജ്‌മെന്റ്‌/സ്‌പോര്‍ട്‌സ്/കള്‍ച്ചറല്‍ ക്വാട്ടകളില്‍ ബിരുദപ്രവേശനത്തിന്‌ കോളജുകളില്‍ നേരിട്ട്‌ അപേക്ഷിക്കുന്നവര്‍ സര്‍വകലാശാലയുടെ ബിരുദ ഏകജാലക വെബ്‌സൈറ്റ്‌ (യു.ജി. ക്യാപ്‌) പരിശോധിച്ച്‌ അപേക്ഷിക്കുന്ന കോളജ്‌ നിലവില്‍ അഫിലിയേഷന്‍ ലഭിക്കുകയോ നീട്ടിക്കിട്ടുകയോ ചെയ്‌തിട്ടുള്ളവയാണെന്ന്‌ ഉറപ്പുവരുത്തണം.
അഫിലിയേഷന്‍ ഇല്ലാത്ത കോളജുകളില്‍ നേടുന്ന പ്രവേശനത്തിന്‌ സര്‍വകലാശാലയ്‌ക്ക് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കില്ല.

പുതുക്കിയ പരീക്ഷാ തീയതി

മേയ്‌ 26, 27 തീയതികളില്‍ നടത്താന്‍ നിശ്‌ചയിച്ചിരുന്നതും മാറ്റിവച്ചതുമായ ഏഴും എട്ടും സെമസ്‌റ്റര്‍ ബി.ടെക്‌ പരീക്ഷകള്‍ യഥാക്രമം ജൂണ്‍ നാല്‌, 21 തീയതികളില്‍ നടത്തും. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

മേഴ്‌സി ചാന്‍സ്‌ പരീക്ഷ

മൂന്നാം വര്‍ഷ ബി.ഫാം (പഴയ സ്‌കീം - 2003ന്‌ മുമ്പുള്ള അഡ്‌മിഷന്‍) ഡിഗ്രി ഫാര്‍മസ്യൂട്ടിക്കല്‍ മൈക്രോബയോളജി ആന്‍ഡ്‌ ഫെര്‍മന്റേഷന്‍ പ്രോസസ്‌ പരീക്ഷ ഈമാസം 15ന്‌ 9.30 മുതല്‍ 12.30 വരെ നടത്തും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top