Main Home | Feedback | Contact Mangalam
Ads by Google

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി
സ്‌കൂള്‍ ഓഫ്‌ ടെക്‌നോളജി ആന്‍ഡ്‌ അപ്ലൈഡ്‌ സയന്‍സസ്‌: പ്രവേശനം

എം.ജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ്‌ ടെക്‌നോളജി ആന്റ്‌ അപ്ലൈഡ്‌ സയന്‍സസിന്റെ കോട്ടയം, ഇടപ്പള്ളി, പത്തനംതിട്ട സെന്ററുകളിലെ എം.സി.എ, കോട്ടയം സെന്ററിലെ ബി.ടെക്‌ പോളിമര്‍ എഞ്ചിനീയറിംഗ്‌, ഇടപ്പള്ളി സെന്ററിലെ എം.എസ്‌.സി അപ്ലൈഡ്‌ ഇലക്രേ്‌ടാണിക്‌സ് എന്നീ കോഴ്‌സുകള്‍ക്ക്‌ ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷാ ഫോറവും മറ്റു വിവരങ്ങള്‍ ന്ദന്ദന്ദ.ണ്ഡദ്ദഗ്മ.ന്റ്യ.ദ്ധ, ന്ദന്ദന്ദ.ണ്ഡദ്ദഗ്മ്യന്റന്ഥ.ന്റ്യ.ദ്ധ എന്നീ വെബ്‌ സൈറ്റുകളില്‍ ലഭിക്കും. ബി.എസ്‌.സി സൈബര്‍ ഫോറന്‍സിക്‌/ഇലക്രേ്‌ടാണിക്‌സ്/കംപ്യൂട്ടര്‍ സയന്‍സ്‌ എന്നീ കോഴ്‌സുകള്‍ക്ക്‌ സര്‍വ്വകലാശാലയുടെ കേന്ദ്രീകൃത പ്രവേശനസംവിധാനത്തിലൂടെ (ക്യാപ്‌) മാത്രം അപേക്ഷിക്കണം. ഫോണ്‍ 0481-2391000, 2392928.

പാരാമെഡിക്കല്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക്‌ അപേക്ഷിക്കാം

എം.ജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ്‌ മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തുന്ന വിവിധ പ്ര?ഫഷണല്‍ പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളായ ബി.എസ്‌.സി നഴ്‌സിങ്‌, ബി.എസ്‌.സി എം.എല്‍.റ്റി, മെഡിക്കല്‍ മൈക്രോബയോളജി, ബാച്ചിലര്‍ ഓഫ്‌ ഫിസിയോതെറാപ്പി, ബാച്ചിലര്‍ ഓഫ്‌ റേഡിയോളജിക്കല്‍ ടെക്‌നോളജി, ബി.ഫാം. പി.ജി കോഴ്‌സുകളായ എം.എച്ച്‌.എ, എം.പി.എച്ച്‌, ബയോമെഡിക്കല്‍ ഇന്‍സ്‌ട്രുമെന്റേഷന്‍, മെഡിക്കല്‍ ബയോകെമിസ്‌ട്രി, മെഡിക്കല്‍ ഡോക്കുമെന്റേഷന്‍, എം.പി.റ്റി, മെഡിക്കല്‍ അനാട്ടമി, എം.ഫാം ഫാര്‍മക്കോളജി/ഫാര്‍മസ്യൂട്ടിക്‌സ്, എം.എസ്‌.സി മെഡിക്കല്‍ മൈക്രോബയോളജി എന്നീ കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും പ്രോസ്‌പെക്‌ടസും വെബ്‌ സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍ 0481-6061014, 6061021.

ഫൈന്‍ ആര്‍ട്‌സ് ഇന്‍സ്‌ട്രക്‌ടര്‍: താല്‍ക്കാലിക ഒഴിവ്‌

എം.ജി സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃപ്പൂണിത്തുറ ബി.എഡ്‌ കേന്ദ്രത്തില്‍ ഫൈന്‍ ആര്‍ട്‌സ് ഇന്‍സ്‌ട്രക്‌ടറുടെ താത്‌കാലിക ഒഴിവുണ്ട്‌. യോഗ്യത എം.എഫ്‌.എ (50 ശതമാനം). അപേക്ഷകള്‍ ജൂണ്‍ 8നകം കോളജില്‍ ലഭിക്കണം. ഫോണ്‍ 0484-2784656.

സെക്യൂരിറ്റി ഒഴിവ്‌

എം.ജി സര്‍വ്വകലാശാലയുടെ കീഴില്‍ പുല്ലരിക്കുന്ന്‌ സ്‌കൂള്‍ ഓഫ്‌ ടെക്‌നോളജി ആന്റ്‌ അപ്ലൈഡ്‌ സയന്‍സസില്‍ ദിവസക്കൂലി അടിസ്‌ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡായി നിയമിക്കപ്പെടുന്നതിന്‌ വിമുക്‌തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകളും ജാതി, പ്രായം, യോഗ്യത മുതലായവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പൂരിപ്പിച്ച അപേക്ഷയുമായി ജൂണ്‍ 15ന്‌ 11 മണിക്ക്‌ സ്‌കൂള്‍ ഓഫ്‌ ടെക്‌നോളജി ആന്റ്‌ അപ്ലൈഡ്‌ സയന്‍സസിന്റെ പുല്ലരിക്കുന്നിലുള്ള ഡയറക്‌ടറുടെ ഓഫിസില്‍ ഹാജരാകണം. ഫോണ്‍ 0481-2392928, 2391000.

പരീക്ഷാ തീയതി

രണ്ടാം വര്‍ഷ ബി.എസ്‌.സി എം.ആര്‍.ടി (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ജൂണ്‍ 24 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ ജൂണ്‍ 8 വരെയും 50 രൂപ പിഴയോടെ 9 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 13 വരെയും സ്വീകരിക്കും.

പ്രാക്‌ടിക്കല്‍ പരീക്ഷ

രണ്ടാം സെമസ്‌റ്റര്‍ ബി.എസ്‌.സി റിക്രിയേഷന്‍, ലെയ്‌ഷര്‍ ആന്റ്‌ സ്‌പോര്‍ട്‌സ് സ്‌റ്റഡീസ്‌ യു.ജി (സി.ബി.സി.എസ്‌.എസ്‌) നാലാം സെമസ്‌റ്റര്‍ റഗുലര്‍/ഇംപ്രൂവ്‌മെന്റ/സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌, (2014 അഡ്‌മിഷന്‍, 2013 അഡ്‌മിഷന്‍ മുതലുള്ള) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ജൂണ്‍ 15 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.
രണ്ടാം സെമസ്‌റ്റര്‍ ബി.വോക്‌ റിന്യൂവബിള്‍ എനര്‍ജി ഡിഗ്രി പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ജൂണ്‍ 7, 8 തീയതികളില്‍ എറണാകുളം സെന്റ്‌ ആല്‍ബര്‍ട്‌സ് കോളജില്‍ വച്ച്‌ നടത്തും.

പരീക്ഷാ ഫലം
2015 സെപ്‌തംബര്‍ മാസം നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.ടെക്‌ (റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്‌മപരിശോധനയ്‌ക്ക് ജൂണ്‍ 14 വരെ അപേക്ഷിക്കാം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top