Main Home | Feedback | Contact Mangalam
Ads by Google

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ എല്‍.എല്‍.ബി പ്രവേശനം
മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ പഞ്ചവല്‍സര ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്‌സ്)/ത്രിവല്‍സര എല്‍.എല്‍.ബി കോഴ്‌സുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു. പഞ്ചവല്‍സര ബി.ബി.എ എല്‍.എല്‍.ബി യ്‌ക്ക് അപേക്ഷിക്കുന്നവര്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത പ്ലസ്‌ടു/ഹയര്‍ സെക്കണ്ടറി പരീക്ഷ പാസ്സായിരിക്കണം. ജൂലൈ 1ന്‌ 20 വയസ്‌ പൂര്‍ത്തിയാവാന്‍ പാടില്ല. എസ്‌.സി./എസ്‌.ടി. വിഭാഗത്തിന്‌ 45 ശതമാനം മാര്‍ക്ക്‌ മതിയാവും. പ്രായം 21 വയസില്‍ കുറവായിരിക്കണം. ത്രിവല്‍സര എല്‍.എല്‍.ബി യ്‌ക്ക് അപേക്ഷിക്കുന്നവര്‍ 45 ശതമാനം മാര്‍ക്കോടെയുള്ള അംഗീകൃത സര്‍വ്വകലാശാല ബിരുദം നേടിയിരിക്കണം. എസ്‌.സി./എസ്‌.ടി. വിഭങസത്തിന്‌ 40 ശതമാനം മാര്‍ക്ക്‌ മതിയാവും. ത്രിവല്‍സര എല്‍.എല്‍.ബി യ്‌ക്ക് ക്ലാസുകള്‍ വൈകുന്നേരം 4 മുതല്‍ 9 വരെയായിരിക്കും. ആറാം സെമസ്‌റ്ററില്‍ രാവിലെ 10 മുതല്‍ 5 വരെ ക്ലാസുകള്‍ ഉണ്ടായിരിക്കും. അപേക്ഷകര്‍ വെബ്‌ സൈറ്റില്‍ നിന്ന്‌ ഡൗണ്‍ ലോഡ്‌ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസായി അപേക്ഷകര്‍ 500 രൂപ അടയ്‌ക്കണം. എസ്‌.സി./എസ്‌.ടി. വിഭാഗത്തിന്‌ 250 രൂപ മതിയാകും. പൂരിപ്പിച്ച അപേക്ഷ, രജിസ്‌ട്രേഷന്‍ ഫീസ്‌ അടച്ച ചെലാന്‍ രസീത്‌/ഫിനാന്‍സ്‌ ഓഫീസര്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ പേരില്‍ മാറാവുന്ന ഡിമാന്റ്‌ ഡ്രാഫ്‌റ്റ്, 5 രൂപ സ്‌റ്റാമ്പൊട്ടിച്ച സ്വന്തം വിലാസമെഴുതിയ കവര്‍ എന്നിവ സഹിതം ഡയറക്‌ടര്‍, സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ട്‌, മഹാത്മാ ഗാന്ധി സര്‍വ്വകലാശാല, സൂര്യകാലടി ഹില്‍സ്‌, നട്ടാശ്ശേരി, എസ്‌.എച്ച്‌. മൗണ്ട്‌ പി.ഒ, കോട്ടയം-6 എന്ന വിലാസത്തില്‍ ജൂണ്‍ 30നകം ലഭിച്ചിരിക്കണം. വിശദ വിവരങ്ങള്‍ക്ക്‌ സര്‍വ്വകലാശാല വെബ്‌ സൈറ്റ്‌ സന്ദര്‍ശിക്കുക.
മേഴ്‌സി ചാന്‍സ്‌ പരീക്ഷ
മൂന്നാം വര്‍ഷ ബി.എസ്‌.സി മെഡിക്കല്‍ മൈക്രോബയോളജി (പഴയ സ്‌കീം - 2008ന്‌ മുന്‍പുള്ള അഡ്‌മിഷന്‍) ഡിഗ്രി കോഴ്‌സിന്റെ - ഇമ്മ്യൂണോളജി ആന്റ്‌ ഇമ്മ്യൂണോകെമിസ്‌ട്രി - പേപ്പറിന്റെ മേഴ്‌സി ചാന്‍സ്‌ പരീക്ഷ ജൂണ്‍ 24ന്‌ (വെള്ളിയാഴ്‌ച) രാവിലെ 9.30 മുതല്‍ 12.30 വരെ നടത്തും.
സ്‌പെഷ്യല്‍ പരീക്ഷ
2013 ജനുവരി 1 മുതല്‍ 2013 ഡീസംബര്‍ 31 വരെ കാലയളവില്‍ നടത്തിയ വിവിധ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന്‌ അപേക്ഷിക്കുകയും ഫലം ലഭ്യമാകാതിരിക്കുകയും ചെയ്‌ത വിദ്യാര്‍ത്ഥികള്‍ക്കായി അതേ സ്‌കീമിലും സിലബസിലും പരീക്ഷാ ഫീസ്‌ വാങ്ങാതെ സര്‍വ്വകലാശാല സ്‌പെഷ്യല്‍ പരീക്ഷ നടത്തുന്നു. താല്‍പര്യമുള്ള പ്രസ്‌തുത വിഭാഗം വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 20ന്‌ മുന്‍പായി ബന്ധപ്പെട്ട വിവരങ്ങള്‍ കാണിച്ച്‌ അസിസ്‌റ്റന്റ്‌ രജിസ്‌ട്രാര്‍-2 (പരീക്ഷാ വിഭാഗം) ന്‌ അപേക്ഷ നല്‍കണം.
അപേക്ഷാ തീയതി
രണ്ടാം സെമസ്‌റ്റര്‍ എം.ടെക്‌ (2011 ആന്റ്‌ 2012 അഡ്‌മിഷന്‍, 2013 ആന്റ്‌ 2014 അഡ്‌മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ക്ക്‌ പിഴകൂടാതെ ജൂണ്‍ 21 വരെയും 50 രൂപ പിഴയോടെ 22 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 24 വരെയും സ്വീകരിക്കും. റഗുലര്‍ അപേക്ഷകര്‍ 600 രുപയും വീണ്ടുമെഴുതുന്നവര്‍ ഓരോ പേപ്പറിനും 150 രൂപ വീതവും (പരമാവധി 600 രൂപ) സി.വി ക്യാമ്പ്‌ ഫീസായി നിശ്‌ചിത പരീക്ഷാ ഫീസിന്‌ പുറമെ അടയ്‌ക്കണം.
രണ്ടാം സെമസ്‌റ്റര്‍ ഡി.ഡി. എം.സി.എ (2015 അഡ്‌മിഷന്‍ റഗുലര്‍, 2014 അഡ്‌മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ജൂണ്‍ 24 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ ജൂണ്‍ 9 വരെയും 50 രൂപ പിഴയോടെ 10 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 13 വരെയും സ്വീകരിക്കും.
പ്രാക്‌ടിക്കല്‍ പരീക്ഷ
ആറാം സെമസ്‌റ്റര്‍ ബി.എസ്‌.സി സുവോളജി (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്‌ടിക്കല്‍ എറണാകുളം സെന്റ്‌ ആല്‍ബര്‍ട്‌സ് കോളജില്‍ വച്ച്‌ ജൂണ്‍ 8 മുതല്‍ 14 വരെ നടത്തും. വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 8ന്‌ രാവിലെ 9.30ന്‌ ഹാജരാകണം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top