Last Updated 1 year 6 weeks ago
Ads by Google
26
Wednesday
July 2017

ശുകപുരം സാഗ്നികം അതിരാത്രം; വ്രതദോഹനം നടന്നു

mangalam malayalam online newspaper

എടപ്പാള്‍: ശുകപുരം സാഗ്നികം അതിരാത്രത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ വ്രതദോഹനം ചടങ്ങ്‌ നടന്നു. പത്നി യാഗ യജമാനന്‍മാര്‍ക്കു കഴിക്കാനുള്ള പാല്‍ കറന്നെടുത്ത്‌ അഗ്നിഹോത്രത്തില്‍ കാച്ചിസൂക്ഷിക്കുന്നു. തുടര്‍ന്ന്‌ ഉഖയിലെ അഗ്നി ജ്വലിപ്പിച്ച്‌ വാഥ്‌സപ്രോപസ്‌ഥാനം നടത്തുന്നു. വാഥ്‌സപ്രി എന്ന ഋഷിയാല്‍ സൃഷ്‌ടിക്കപ്പെട്ട ദിവസ്‌പരിപ്രഥമം എന്ന യാജ്‌ജുഷസൂക്‌തം ജപിച്ച യജമാനന്‍ ഉഖ്യാഗ്നിയെ ഉപസ്‌ഥാനം ചെയ്യുന്നു. തുടര്‍ന്ന്‌ സനിഗ്രഹം യജ്‌ഞത്തിനാവശ്യമായ ധനം സമ്പാദിക്കാനായി യജമാനന്‍ ശിഷ്യന്‍മാരെ നിയോഗിക്കുന്നു അവര്‍ ധനം സമ്പാദിച്ച്‌ വരുന്നു. അതിനു ശേഷം പ്രവര്‍ണ്മ്യസംഭാരം നടത്തുന്നു .അതിരാത്രത്തിന്‍റെ നാലാം ദിവസം മുതല്‍ ആറ്‌ ദിവസം രണ്ടുനേരവും ചെയേ്േണ്ട വിശേഷക്രിയകളാണ്‌ പ്രവര്‍ണ്മവും ഉപസത്തുവും.ഇതില്‍ പ്രവര്‍ണ്മ്യത്തിനാവശ്യമായ ഉപകരണങ്ങള്‍ മന്ത്രപൂര്‍വ്വം തയ്യാറാക്കുന്നു.മണ്ണുകൊണ്ടുള്ള മഹാവീരം ,പിന്വനം,ഉപശയങ്ങള്‍ തുടങ്ങിയവ.പ്രവര്‌ണ്മ്യമെന്ന ക്രിയയിലെ !അതിശക്‌തമായ ചൂടിനെ അതിജീവിക്കാന്‍ തക്ക ദൃഡത ഈ പാത്രങ്ങള്‍ക്കുണ്ടാകണം.കോഴിപ്പരല്‍,ആടിന്റെ രോമം,കൃഷണാഞ്‌ജിന രോമം,ഓര്‍കറുക പുല്ല്‌,ആട്ടിന്‍പാല്‍ തുടങ്ങിയചേര്‍ത്താണ്‌ കൊഴമണ്ണുകൊണ്ട്‌ പ്രവര്‍ഗത്തിനു വേണ്ടതായ പാത്രങ്ങള്‍ നിര്‍മിക്കുന്നത്‌.അധ്വര്യുവും പ്രതിപ്രസ്‌ഥാതനും ചേര്‍ന്നാണു ബ്രഹ്‌മയജമാന്‍ന്മാരുടെ സാനിധ്യത്തില്‍ഈ ക്രിയകള്‍ ചെയ്യുന്നു.
വൈകുന്നേരം വ്രതദോഹനവും വ്രതപാനവുംനടന്നു.യജ്‌ഞത്തില്‍ വ്രതദോഹനത്തിനും വ്രതപാനത്തിനും വളരെ പ്രാധാന്യമുണ്ട്‌.
പത്നി യജമാനന്‍ മാര്‍ക്ക്‌ കഴിക്കാനുള്ള പശുവിന്‍ പാല്‍ കറന്നെടുത്തു അധ്വര്യു യജമാനനും പത്നിക്ക്‌ പ്രതിപ്രസ്‌ഥാതനും നല്‍കുന്നു.ഈ പാല്‍ രണ്ടുതവണയായി ഇവര്‌ ഭക്ഷിക്കുന്നു. ദീക്ഷാദിനങ്ങളില്‍ ഇതു ഭൗതികമായ ഭക്ഷണമല്ല.അഗ്നിഹോത്രത്തില്‍ ഹോമം ചെയ്യുന്നതിന്‌ സമമാണ്‌.അഗ്ന്യാധാനം മുതല്‍ യാവജ്‌ജീവം രണ്ടുനേരവും അഗ്നിഹോത്രത്തില്‍ ഹോമം ചെയ്യണം ദീക്ഷിതന്‍റെ അഗ്നി ഹോത്രമാണ്‌ വ്രതപാനം.പ്രാണനെ അഗ്നിയായി സങ്കല്‍പിച്ച്‌ രണ്ട്‌ തവണ വ്രതപാനം ചെയ്യുന്നു.ആദ്യത്തേത്‌ പൂര്‍വ്വാഹുതിയും രണ്ടാമത്തേത്‌ ഉത്തരാഹുതിയും.ദീക്ഷാദിനങ്ങളില്‍ ആദ്യത്തെ മൂന്ന്‌ ദിവസം പശുവിന്‍റെ നാല്‌ മുല കറന്നെടുത്ത പാലാണ്‌ എടുക്കുന്നത്‌.ഉപദിവസങ്ങളിലെ ആദ്യ രണ്ട്‌ ദിവസം മൂന്ന്‌ മുല കറന്നതും പിന്നെയുള്ള രണ്ട്‌ ദിവസം രണ്ട്‌ മുല കറന്നതും പിന്നീടുള്ളരണ്ട്‌ ദിവസങ്ങളില്‍ ഒരു മുല കറന്നതുമായ പാലാണു ഇവര്‍ക്ക്‌ ഭക്ഷണമായി നല്‍കുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top