Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

ശുകപുരം അതിരാത്രം: ആറാം ദിനത്തില്‍ മൂന്നാം പടവ്‌ പൂര്‍ത്തിയാക്കി

mangalam malayalam online newspaper

ആനക്കര: ശുകപുരം അതിരാത്രത്തിലെ ആറാം ദിനം രണ്ടാമത്തെ പടവുപോലെ വലതു ചിറകിന്റെ അറ്റത്തു നിന്നുതന്നെ ഒന്നാമത്‌ വച്ചശേഷം ഒന്നാം പടവില്‍ ചെയ്‌തതുപോലെ അധ്വര്യും മൂന്ന്‌ ദ്വാരമുളള കല്ലെടുത്ത്‌ പ്രദക്ഷിണമായി വെളുത്ത കുതിരയുടെ അടുത്തു ചെന്ന്‌ അതിനെ കൊണ്ട്‌ മണപ്പിച്ച്‌ തിരിച്ച്‌ വന്ന്‌ യജമാനനും അധ്വര്യും അവിദ്വാനും ചേര്‍ന്നിരുന്നു. ഉദ്‌ഗാതന്‍ പാടുന്നു ഒന്നാമത്തേതില്‍ ശ്വാസം പുറത്തേക്കാണ്‌. അതാതയത്‌ ശ്വാസം എടുത്ത്‌ പുറത്തേക്ക്‌ വിടുന്നു. ഇതിന്‌ ശേഷം അവിദ്വാന്‍ സ്വര്‍ണം കൊടുത്ത്‌ മടങ്ങുന്നു. കല്ലിന്റെ കിഴക്കേ ദ്വാരത്തില്‍ നെയ്‌ ഒഴിക്കുന്നു. പിന്നീട്‌ രണ്ടും മൂന്നും ഇഷ്‌ടിക വയ്‌ക്കുന്നു. ഒന്നാമത്തെ അട്ടിയിലെ സ്‌ഥാനം തന്നെ നാലും അഞ്ചുംവച്ച ശേഷം ആറും ഏഴും അവകാചെടിയും ചേര്‍ത്താണ്‌ വയ്‌ക്കുന്നത്‌. ഒന്നാമത്‌ വച്ച ഇഷ്‌ടികക്ക്‌ വിഭക്‌തി എന്നു പേര്‍. രണ്ടാമത്‌ മണ്ഡലം മൂന്നാമത്‌ രേതസികം നാലുമുതല്‍ പതിനെട്ട്‌ വരെ ദിശ്യം ഇരുപത്തിയെട്ട വരെ പ്രാണഭൃത്ത്‌ ഇരുപത്തിയൊന്‍മ്പത്‌ മുതല്‍ അറുപത്തിനാലുംവരെ ബൃഹതി അറുപത്തിഞ്ച്‌ മുതല്‍ എഴുപതിയെട്ട വരെ ബാലഖിള്യര്‍(ബാലഖില്യാര്‍ പെരുവിരലിന്റെ പകുതിയോളം മാത്രം വലുപ്പമുള്ള തപസികള്‍ അവരുടെ തപശക്‌തിയാല്‍ ലോകം സത്യത്തില്‍ ഉറച്ച്‌ നില്‍ക്കുന്നു എന്ന്‌ സങ്കല്‍പ്പം). എഴുപത്തിയൊമ്പതു മുതല്‍ എണ്‍പത്തിമൂന്ന്‌ വരെ മുഖം, എണ്‍പത്തിനാലുമുതല്‍ എണ്‍പത്തിയെട്ടുവരെ അംഗം, എണ്‍പതിയൊന്‍പതു പ്രാജാപത്യം. തൊണ്ണൂറാമത്‌ വൃക്ഷഭം തൊണ്ണൂറ്റൊന്നു മുതല്‍ ഇരുനൂറ്‌ വരെ ളോകം പൃണകള്‍ എന്നിങ്ങനെയാണ്‌ ഇവ പടുത്ത ശേഷം മണ്ണിട്ട്‌ ഇരട്ട ആഹുതിയും നല്‍കുന്നതോടെ എല്ലാവരം വ്രതപാനാദികള്‍ കഴിക്കുന്നു. ഇതോടെ ഉച്ചവരെയുളള ചടങ്ങുകള്‍ കഴിഞ്ഞു.ഉച്ചയ്‌ക്കശേഷം പ്രവര്‍ഗോപസത്തുക്കള്‍, സുബ്രഹ്‌മണ്യഹ്വനം, വൃതദോഹനം, വ്രതപാനം എന്നിവയോടെ ആറാം ദിന ചടങ്ങുകള്‍ക്ക്‌ സമാപമായി.

അതിരാത്രശാല മൂപ്പില്‍ സ്വാമിയാര്‍ സന്ദര്‍ശിച്ചു

ആനക്കര: ശുകപുരം അതിരാത്ര ശാലയില്‍ ശങ്കാരാചര്യ പരമ്പരയില്‍പ്പെട്ട തൃശൂര്‍ തെമേഠംത്തിലെ ഇപ്പോഴത്തെ മൂപ്പില്‍ സ്വാമിയാര്‍ സന്ദര്‍ശിച്ചു. സാധാരണയായി കേരളത്തിലെ സന്ന്യാസി പരമ്പരയില്‍പ്പെട്ടവര്‍ യാഗശാലയില്‍ വരുന്നത്‌ അത്യപൂര്‍വമാണ്‌. പശ്വാലംഭനവും സോമാഹുതിയുമുള്ളിടത്ത്‌ പോകരുതെന്നെത്രെ ആചാരം. ഇവിടെ പശ്വാലംഭന ദിവസം ആയിട്ടില്ല. അതുകൊണ്ടാണ്‌ ഇദ്ദേഹം ഇവിടെ സന്ദര്‍ശിക്കാന്‍ കാരണമായത്‌. പൂര്‍വാശ്രമത്തില്‍ ഒരു പുലാശേരി നമ്പൂതിരിയായിരുന്ന ഇദ്ദേഹം കഴിഞ്ഞ വര്‍ഷമാണ്‌ സന്ന്യാസം സ്വീകരിച്ചത്‌. സല്‍കര്‍മ്മങ്ങള്‍ നടക്കുന്നിടത്ത്‌ എത്തി ജനങ്ങളെ അനുഗ്രഹിക്കുന്നത്‌ സന്ന്യാസ ധര്‍മ്മം തന്നെയാണ്‌. തൃശൂര്‍ ഒല്ലൂക്കര പെരുമ്പടപ്പ്‌ മനയില്‍ ചൊവാഴ്‌ച്ച നടന്ന അഗ്ന്യാധാന വേദിയിലും ഇദ്ദേഹം എത്തിയിരുന്നു.

സി.കെ. ശശിപച്ചാട്ടിരി

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top