Last Updated 50 weeks 3 days ago
Ads by Google
28
Sunday
May 2017

ശബരിമലയില്‍ നിറപുത്തരി ഇന്ന്‌

ശബരിമല: ശബരീശ സന്നിധിയില്‍ ഇന്ന്‌ നിറപുത്തരി പൂജ. പുലര്‍ച്ചെ നാലിന്‌ ശ്രീകോവില്‍ നട തുറക്കും. പുലര്‍ച്ചെ 5.30നും 6.15നും മധ്യേയാണ്‌ നിറപുത്തരിപൂജ.അഞ്ചുമണിയോടെ മേല്‍ശാന്തി കൃഷ്‌ണദാസ്‌ നമ്പൂതിരിയും പരികര്‍മികളും കൊടിമരച്ചുവട്ടില്‍ വച്ചിരുന്ന നെല്‍ക്കതിരുകള്‍ പൂജിച്ച്‌ ശുദ്ധിവരുത്തും. തുടര്‍ന്ന്‌ കറ്റകളേന്തി ക്ഷേത്രപ്രദക്ഷിണം നടത്തിയശേഷം കറ്റകള്‍ കിഴക്കേ മണ്ഡപത്തിലെത്തിച്ച്‌ തന്ത്രി കണ്‌ഠര്‌ രാജീവരുടെ കാര്‍മികത്വത്തില്‍ പൂജനടത്തി മഹാലക്ഷ്‌മിയെ നെല്‍ക്കതിരിലേക്ക്‌ ആവാഹിക്കും. തുടര്‍ന്ന്‌ കറ്റകള്‍ ശ്രീകോവിലിലേക്ക്‌ എഴുന്നള്ളിച്ച്‌ നെല്‍ക്കതിരുകള്‍ പൂജിക്കും. തന്ത്രി കണ്‌ഠര്‌ രാജീവരും മേല്‍ശാന്തി കൃഷ്‌ണദാസ്‌ നമ്പൂതിരിയും ചേര്‍ന്ന്‌ പൂജിച്ച നെല്‍ കതിരുകള്‍ ശ്രീകോവിലിന്‌ ഇരുവശവും കെട്ടും.
പുന്നെല്ലില്‍ കുത്തിയെടുക്കുന്ന അവല്‍ ഭഗവാന്‌ നേദിച്ച ശേഷം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന്‌ പൂജിച്ച കതിരുകള്‍ ഭക്‌തര്‍ക്ക്‌ പ്രസാദമായി നല്‌കും. കാര്‍ഷിക സമൃദ്ധിക്കും ഐശ്വര്യത്തിനുമായി നടത്തുന്ന നിറപുത്തരിപൂജ ദര്‍ശിക്കുവാന്‍ സന്നിധാനത്ത്‌ ഇന്നലെ മുതല്‍ വന്‍ ഭക്‌തജനത്തിരക്കാണ്‌ അനുഭവപ്പെടുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top