Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

ശബരിമല റോഡുകളുടെ നിര്‍മാണം പരിശോധിക്കും: മന്ത്രി ഇബ്രാഹിംകുഞ്ഞ്‌

mangalam malayalam online newspaper

കൊച്ചി: ശബരിമല റോഡുകളിലും അനുബന്ധ റോഡുകളിലും ഇക്കൊല്ലം നടത്തിയ മുഴുവന്‍ ജോലികളും പരിശോധിക്കുമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ അറിയിച്ചു. പരാതികള്‍ പരിഗണിച്ചാണ്‌ നിര്‍മാണത്തില്‍ പാകപ്പിഴ ഉണ്ടായോ എന്നു പരിശോധിക്കുന്നത്‌.
ശബരിമല റോഡുകള്‍ പൊതുമരാമത്ത്‌ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്‌ പരിശോധിക്കുന്നത്‌. ശബരിമല റോഡുകളുടെ നിര്‍മാണ ജോലികള്‍ ഏറ്റെടുത്ത്‌ പൂര്‍ത്തിയാക്കാത്ത കരാറുകാരുടെ പേരില്‍ നടപടിയെടുക്കും. റോഡ്‌ നിര്‍മാണത്തിലും അറ്റകുറ്റപ്പണികളുടെ കാര്യത്തിലും കൃത്യവിലോപം കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കെതിരേയും നടപടിയുണ്ടാകും.
ശബരിമലയടക്കമുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള മുഴുവന്‍ റോഡുകളും മികവുറ്റതാക്കുന്നതിന്റെ ഭാഗമായി ശബരിമലയിലാണ്‌ സംസ്‌ഥാനത്ത്‌ ആദ്യമായി ഗാരന്റിയോടെ റോഡുകള്‍ നിര്‍മിച്ചത്‌. ഇത്‌ കൂടുതല്‍ സ്‌ഥലങ്ങളിലേക്ക്‌ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. അനുകൂലമല്ലാത്ത കാലാവസ്‌ഥയിലാണ്‌ ഇത്തവണ അറ്റകുറ്റപ്പണികള്‍ നടത്തിയത്‌. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രവൃത്തികള്‍ നടത്തേണ്ടിവന്നതും ശബരിമല റോഡുകളിലെ ജോലികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. മണ്ഡലകാലത്ത്‌ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
മാലിന്യം: തീര്‍ഥാടകരെ ബോധവല്‍ക്കരിക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി: ശബരിമലയിലും പമ്പയിലും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരേ തീര്‍ഥാടകര്‍ക്കു ബോധവല്‍ക്കരണം നടത്തണമെന്നു ഹൈക്കോടതി.
ആഹാരവസ്‌തുക്കളും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നതുമൂലം വന്യജീവികള്‍ കാനനപാതയില്‍ തീര്‍ഥാടകരെ ആക്രമിക്കുന്നെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കവേയാണു ജസ്‌റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍, ജസ്‌റ്റിസ്‌ അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌.

പിഴ ഈടാക്കി

ശബരിമല: പമ്പയില്‍ ഭക്ഷണവസ്‌തുക്കള്‍ക്ക്‌ അമിതവില ഈടാക്കിയ കടകള്‍ക്ക്‌ 22,000 രൂപ പിഴ ചുമത്തി. ടെന്‍ഡര്‍ വ്യവസ്‌ഥ ലംഘിച്ച്‌ കൂടുതല്‍ നിരക്ക്‌ ഈടാക്കിയ ടോയ്‌ലറ്റ്‌, ക്ലോക്ക്‌ റൂം എന്നിവയ്‌ക്ക്‌ 30,000 രൂപ പിഴ ചുമത്തുകയും കര്‍ശനമായ താക്കീത്‌ നല്‍കുകയും ചെയ്‌തു.
കരാര്‍ വ്യവസ്‌ഥ ലംഘിക്കുന്ന കടകള്‍ക്കും സ്‌ഥാപനങ്ങള്‍ക്കും എതിരേ ലൈസന്‍സ്‌ റദ്ദ്‌ ചെയ്യുന്നത്‌ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികളും ആരംഭിച്ചതായി ഡ്യൂട്ടി മജിസ്‌ട്രേറ്റ്‌ സി.ജയന്‍ അറിയിച്ചു.പമ്പ എക്‌സി. മജിസ്‌ട്രേറ്റ്‌ സി. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡില്‍ താലൂക്ക്‌ സപ്ലൈ ഓഫീസര്‍ പി. മുരളീധരന്‍നായര്‍, ബ്ലോക്ക്‌ ഡെവലപ്പ്‌മെന്റ്‌ ഓഫീസര്‍ വിനോദ്‌ കുമാര്‍, അളവ്‌ തൂക്ക വിഭാഗം ഇന്‍സ്‌പെക്‌ടര്‍ ടി.ജെ. ജിന്‍സണ്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ എ. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top