Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

പ്രളയബാധിതരെ കരകയറ്റി; വിജയന്‍ ഇനി അയ്യപ്പഭക്‌തര്‍ക്കു തുണയാകും

mangalam malayalam online newspaper

ശബരിമല: കേന്ദ്ര ദുരന്തനിവാരണ സേനാ കമാന്‍ഡര്‍ ജി. വിജയന്‍ സന്നിധാനത്ത്‌ അയ്യപ്പഭക്‌തരെ സേവിക്കാനെത്തിയത്‌ ചെന്നൈയിലെ ദുരന്തഭൂമിയില്‍ ഒട്ടേറെപ്പേര്‍ക്കു കൈത്താങ്ങായ ശേഷം.
നവംബര്‍ ഒന്‍പതിനാണ്‌ വടക്കന്‍ തമിഴ്‌നാട്ടില്‍ മഴ കലിതുള്ളിയത്‌. ഒറ്റ രാത്രി കൊണ്ടു പെയ്‌തത്‌ 45 സെന്റിമീറ്റര്‍ മഴ! സമ്പാദ്യങ്ങളെല്ലാം ഒലിച്ചുപോയ ഗ്രാമീണരുടെ ആകുലതകള്‍ക്കിടയിലാണ്‌ കൊല്ലം സ്വദേശി ജി. വിജയന്റെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ സേന സഹായവുമായി ചെന്നത്‌.
കടലൂര്‍, വിളിപ്പുറം, കാഞ്ചീപുരം, കാരയ്‌ക്കല്‍, പോണ്ടിച്ചേരി, നാഗപട്ടണം, ചെന്നൈ, വെള്ളൂര്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌ വിജയന്റെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ സേനയാണ്‌. ദിവസങ്ങള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനു ശേഷം ഗ്രാമീണരുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ്‌ വിജയന്റെ നേതൃത്വത്തിലുള്ള 90 പേരടങ്ങുന്ന സംഘം തീര്‍ഥാടകരുടെ സേവനത്തിനായി ശബരിമലയില്‍ എത്തിയത്‌. കഴിഞ്ഞ വര്‍ഷം ആന്ധ്രയിലുണ്ടായ ചുഴലിക്കാറ്റിലും ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. അഞ്ചു വര്‍ഷം കേന്ദ്ര ദ്രുതകര്‍മ സേനയില്‍ കമാന്‍ഡറായും മൂന്നുവര്‍ഷം ദുരന്തനിവാരണ സേനയുടെ കമാന്‍ഡറായും ജോലി ചെയ്‌ത വിജയന്‍ തികഞ്ഞ അയ്യപ്പഭക്‌തനാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top