Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

ഭക്‌തപ്രവാഹം മകരവിളക്കിനു സമാനം

ശബരിമല: മണ്ഡലപൂജയ്‌ക്ക്‌ രണ്ടു നാള്‍ മാത്രം ശേഷിക്കെ സന്നിധാനത്തേക്ക്‌ ഭക്‌തജനപ്രവാഹം. മകരജ്യോതി ദര്‍ശനത്തിനു സമാനമായ തിരക്കാണ്‌ ഇപ്പോഴുള്ളത്‌. പൂങ്കാവനം ഭക്‌തലക്ഷങ്ങളെക്കൊണ്ട്‌ നിറഞ്ഞുകവിഞ്ഞു. എട്ടു മണിക്കൂര്‍ വരെ ക്യൂവില്‍ നിന്ന ശേഷമാണ്‌ പലര്‍ക്കും ദര്‍ശനം സാധ്യമായത്‌. ഇന്നലെ പുലര്‍ച്ചെ നട തുറന്നപ്പോള്‍ തീര്‍ഥാടകരുടെ നിര മരക്കൂട്ടം വരെ എത്തിയിരുന്നു. ഉച്ചപൂജ കഴിഞ്ഞ്‌ നടയടച്ചിട്ടും പതിനെട്ടാംപടി കയറാന്‍ തീര്‍ഥാടകര്‍ തിക്കിത്തിരക്കി. നെയ്യഭിഷേകത്തിനും മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. തിരക്കേറിയതോടെ പമ്പയിലും സന്നിധാനത്തും കൂടുതല്‍ പോലീസിനെ നിയോഗിച്ചു.
രാവിലെ ഒമ്പതു മുതല്‍ വൈകിട്ട്‌ ആറു വരെ സ്വാമി അയ്യപ്പന്‍ റോഡില്‍ ട്രാക്‌ടറുകളുടെ സഞ്ചാരത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ത്രിവേണി, ഹില്‍ടോപ്പ്‌, ചക്കുപാലം ഒന്ന്‌, രണ്ട്‌ എന്നീ പാര്‍ക്കിങ്‌ ഗ്രൗണ്ടുകള്‍ നിറഞ്ഞതോടെ ചെറിയ വാഹനങ്ങള്‍ക്കും നിലയ്‌ക്കലിലാണ്‌ പാര്‍ക്കിങ്‌ അനുവദിച്ചത്‌. എരുമേലി, കാളകെട്ടി, അഴുത പരമ്പരാഗതപാത വഴിയും സത്രം, പുല്ലുമേട്‌, പാണ്ടിത്താവളം വഴിയും എത്തുന്ന തീര്‍ഥാടകരുടെ തിരക്കും വര്‍ധിച്ചിട്ടുണ്ട്‌. പുല്ലുമേട്‌, പാണ്ടിത്താവളം വഴി എത്തുന്നവരെ തിരുമുറ്റത്ത്‌ പോലീസ്‌ സ്‌റ്റേഷനു മുന്നിലൂടെ വലിയ നടപ്പന്തലിലെ സ്‌റ്റേജിന്‌ മുന്നിലെ ബാരിക്കേഡിലേക്കാണ്‌ കയറ്റിവിടുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top