Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

സീറോ മലബാര്‍ സഭയുടെ പ്രേഷിതവാരാചരണം തുടങ്ങി

കൊച്ചി: മിഷനെ അറിയുക, മിഷനറിയാകുക എന്ന ചിന്താവിഷയവുമായി സീറോ മലബാര്‍ സഭയുടെ പ്രേഷിതവാരാചരണത്തിനു തുടക്കമായി.
സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ആഴത്തില്‍ അറിയാനും ലോകത്തിന്റെ ദീപമായി പ്രശോഭിക്കാനും സഹായിക്കുന്നതാണ്‌ പ്രേഷിതവാരാചരണമെന്ന്‌ ഉദ്‌ഘാടനപ്രസംഗത്തില്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പറഞ്ഞു. മിഷന്‍ പഠനങ്ങളെ അറിയാനും സാമ്പത്തികമായി പ്രേഷിതരെയും പ്രേഷിതമേഖലകളെയും സഹായിക്കാനുമാണ്‌ വാരാചരണത്തിനു രൂപംനല്‍കിയിരിക്കുന്നത്‌. എല്ലാ വര്‍ഷവും നടത്തുന്ന സീറോ മലബാര്‍ മിഷന്‍ ഞായര്‍ ആചരണം കൂടുതല്‍ ഫലപ്രദവും അര്‍ഥപൂര്‍ണവും ആകേണ്ടത്‌ ആവശ്യമാണെന്ന്‌ സീറോ മലബാര്‍ സിനഡ്‌ വിലയിരുത്തിയെന്നും മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.
ദനഹാ തിരുനാള്‍ ദിനം മുതല്‍ ഒരാഴ്‌ചയാണ്‌ സീറോ മലബാര്‍ സഭയിലെ രൂപതകളിലും ഇടവകകളിലും പ്രേഷിതവാരമായി ആചരിക്കുന്നത്‌. സീറോ മലബാര്‍ മിഷന്‍ സപ്പോര്‍ട്ട്‌ ഡയറക്‌ടര്‍ ബിഷപ്‌ മാര്‍ റാഫേല്‍ തട്ടില്‍, സെക്രട്ടറി ഫാ. ജോസഫ്‌ പുലവേലില്‍, ഓഫീസ്‌ സെക്രട്ടറിമാരായ സിസ്‌റ്റര്‍ ആന്‍സി, സിസ്‌റ്റര്‍ അല്‍ഫോന്‍സ എന്നിവര്‍ പങ്കെടുത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top