Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

കോലഞ്ചേരി പള്ളി: ആരാധനാ സമയം നിശ്‌ചയിക്കാന്‍ ഇന്നു ചര്‍ച്ച

കോലഞ്ചേരി: സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങളുടെ ആരാധനാസമയം നിശ്‌ചയിക്കാന്‍ ജില്ലാ കലക്‌ടര്‍ എം.ജി. രാജമാണിക്യം ഇന്നു രണ്ടു വിഭാഗത്തിലെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തും. രാവിലെ 11-നു ജില്ലാ കലക്‌ടറുടെ ചേംബറിലാണു യോഗം.
പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ക്കും ആരാധനാസമയവും ദിവസവും നിശ്‌ചയിക്കാന്‍ സുപ്രീം കോടതി ജില്ലാ കലക്‌ടര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. വരിക്കോലി പള്ളി മാതൃകയില്‍ ജില്ലാ കലക്‌ടര്‍ക്കു സമയം നിശ്‌ചയിക്കാമെന്നും വിധിയില്‍ സൂചിപ്പിച്ചിരുന്നു.
വരിക്കോലി സെന്റ്‌ മേരീസ്‌ പള്ളിയില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ക്ക്‌ ദിവസവും ആരാധന നടത്താന്‍ ക്രമീകരണമുണ്ട്‌. രാവിലെ ആറു മുതല്‍ എട്ടു വരെയും 8.30 മുതല്‍ 11 വരെയുമാണ്‌ ആരാധനാസമയം.
ഈ സമയക്രമം ഓരോ ആഴ്‌ചയിലും മാറും. മരണമടയുന്ന ഇടവകാംഗങ്ങള്‍ ഏതു വിഭാഗത്തിലേതായാലും പള്ളിയില്‍ കയറ്റി ശുശ്രൂഷ നടത്താം. ഇവിടെ ഇരുവിഭാഗത്തിനും ആരാധനയ്‌ക്കു മറ്റു ചാപ്പലുകളോ ഇല്ലാത്തതിനാലാണ്‌ ഇത്തരത്തിലുള്ള ധാരണ. അതേസമയം, കടമറ്റം പള്ളിയില്‍ ഇരു വിഭാഗവും ഒന്നിടവിട്ട ആഴ്‌ചകളിലാണ്‌ ആരാധന നടത്തുന്നത്‌. വലിയ പള്ളിയില്‍ ഒരു വിഭാഗം ആരാധന നടത്തുന്ന ആഴ്‌ചയില്‍ മറുവിഭാഗത്തിന്‌ പോയേടം പള്ളിയില്‍ ആരാധന നടത്താം.
ഇരു വിഭാഗവും ധാരണയായാല്‍ കോലഞ്ചേരി പള്ളിയിലും ഈ രീതി അവലംബിക്കാന്‍ കഴിയും. കോലഞ്ചേരി പള്ളിയുടെ കീഴിലുള്ള കോട്ടൂര്‍ പള്ളി അടഞ്ഞുകിടക്കുകയാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top