Last Updated 41 weeks 3 days ago
Ads by Google
27
Monday
March 2017

ഉത്‌സവത്തിനും മാസപൂജയ്‌ക്കുമായി ശബരിമല നട തുറന്നു

mangalam malayalam online newspaper

ശബരിമല: ഉത്‌സവത്തിനും മാസപൂജയ്‌ക്കുമായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട്‌ അഞ്ചിനു തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്‌.ഇ. ശങ്കരന്‍നമ്പൂതിരി നട തുറന്നു ദീപം തെളിച്ചു.
ഇന്നു രാവിലെ 10.20നും11നും മധ്യേയാണ്‌ കൊടിയേറ്റ്‌. 22 ന്‌ പളളിവേട്ട. അന്നുരാത്രി പത്തുമണിയോടെ സ്വാമി അയ്യപ്പന്റെ പളളിവേട്ടയ്‌ക്കുളള ഒരുക്കങ്ങള്‍ ആരംഭിക്കും. ശ്രീകോവിലില്‍നിന്നും ശ്രീബലി വിഗ്രഹത്തിലേക്കു ദേവ ചൈതന്യത്തെ ആവാഹിച്ച ശേഷം പാണികൊട്ടി പുറത്തേക്ക്‌ എഴുന്നളളത്ത്‌ ആരംഭിക്കും. ആനപ്പുറത്തേറ്റിയ ദേവ ചൈതന്യം പരിവാര സമേതം രാത്രി പത്തുമണിയോടെ ശരംകുത്തിയാല്‍ മണ്‌ഡപത്തിലേക്ക്‌ എഴുന്നളളും. പളളിവേട്ട കഴിഞ്ഞ ശേഷം വേട്ടയാടി അശുദ്‌ധമായതിനാല്‍ ദേവചൈതന്യം ശ്രീകോവിലിനു കിഴക്ക്‌ മണ്‌ഡപത്തിലാണ്‌ പളളിയുറങ്ങുക.
23 ന്‌ അയ്യപ്പന്റെ ജന്മനാളായ പൈങ്കുനി ഉത്രത്തിനാണ്‌ ആറാട്ട്‌. രാവിലെ എട്ടിന്‌ ശേഷം ആറാട്ടെഴുന്നളളത്തിനുളള ഒരുക്കങ്ങള്‍ ആരംഭിക്കും. ശ്രീബലി വിഗ്രഹവുമായി ആനപ്പുറത്ത്‌ തിടമ്പേറ്റി ആറാട്ട്‌ എഴുന്നളളത്ത്‌ ആരംഭിക്കും. രാവിലെ 10.30 നും 11 നും മധ്യേയാണു പമ്പയില്‍ ആറാട്ടു നടക്കുക. ആറാട്ടിനു ശേഷം രണ്ടുവരെ പമ്പാ ഗണപതി ക്ഷേത്രത്തില്‍ ശ്രീബലി വിഗ്രഹം ദര്‍ശനത്തിനായി വയ്‌ക്കും. വൈകിട്ട്‌ പമ്പയില്‍ നിന്ന്‌ സന്നിധാനത്തേക്ക്‌ എഴുന്നളളത്ത്‌ ആരംഭിക്കും.
ആറാട്ട്‌ ഘോഷയാത്ര സന്നിധാനത്ത്‌ എത്തുന്നതോടെ ഉത്‌സവത്തിന്‌ കൊടിയിറങ്ങും. രണ്ടാം ഉത്‌സവം മുതല്‍ പളളിവേട്ട ദിവസമായ 22 വരെ ഉത്‌സവ ബലിയും ശ്രീഭൂതബലിയും നടക്കും. അഞ്ചാം ഉത്‌സവ ദിവസം മുതല്‍ വിളക്കിനെഴുന്നളളത്ത്‌ ഉണ്ടാകും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top