Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

ക്രിസോസ്‌റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ 99-ാം ജന്മദിനാഘോഷം ഇന്ന്‌

mangalam malayalam online newspaper

തിരുവല്ല: ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ 99-ാം ജന്മദിനാഘോഷം ഇന്ന്‌ തിരുവല്ലയില്‍ നടക്കും. ആശംസാ സമ്മേളനം 11ന്‌ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ നടക്കും.
സഭാധ്യക്ഷന്‍ ഡോ.ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം ഗവര്‍ണര്‍ ജസ്‌റ്റിസ്‌ പി. സദാശിവം ഉദ്‌ഘാടനം ചെയ്യും.
ഗീവര്‍ഗീസ്‌ മാര്‍ അത്താനാസ്യോസ്‌ സഫ്രഗന്‍ മെത്രാപ്പോലീത്താ, സീനിയര്‍ വികാരി ജനറാള്‍ റവ. ടി.കെ. മാത്യു എന്നിവര്‍ പ്രാര്‍ഥനകള്‍ നയിക്കും. ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്‌ അത്താനാസ്യോസ്‌ മെത്രാപ്പോലീത്താ, യാക്കോബായ സുറിയാനി സഭയുടെ മാത്യൂസ്‌ മാര്‍ അപ്രേം മെത്രാപ്പോലീത്താ, ബാലാവകാശ കമ്മിഷന്‍ അധ്യക്ഷ ശോഭാ കോശി, സഭാ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്പ്‌, വൈദിക ട്രസ്‌റ്റി റവ.ലാല്‍ ചെറിയാന്‍, അത്മായ ട്രസ്‌റ്റി പ്രകാശ്‌ പി. തോമസ്‌ എന്നിവര്‍ പ്രസംഗിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top