Last Updated 50 weeks 3 days ago
Ads by Google
28
Sunday
May 2017

അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ നാളെ വിദ്യാരംഭം

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ പന്തക്കുസ്‌താദിനമായ നാളെ രാവിലെ 8.30 മുതല്‍ ആദ്യക്ഷരം കുറിക്കല്‍ച്ചടങ്ങ്‌ നടക്കും.
പാലാ രൂപതാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, സഹായ മെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍, മുന്‍ ബിഷപ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍, രൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ്‌ കുഴിഞ്ഞാലില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ്‌ കൊല്ലംപറമ്പില്‍, മോണ്‍. ജോസഫ്‌ മലേപ്പറമ്പില്‍ തുടങ്ങിയവരും തീര്‍ഥാടനകേന്ദ്രത്തിലെ വൈദികരും കുട്ടികളെ എഴുത്തിനിരുത്തും. ഈ വര്‍ഷം മുതല്‍ വിദ്യാരംഭം കുറിക്കുന്ന കുട്ടികള്‍ക്ക്‌ പ്രത്യേക സര്‍ട്ടിഫിക്കറ്റ്‌ നല്‍കും. ധാരാളം കുട്ടികള്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്‌തുകഴിഞ്ഞു. നാളെയും പേരു രജിസ്‌റ്റര്‍ ചെയ്യാന്‍ അവസരമുണ്ടായിരിക്കും. അധ്യാപികയായി ഔദ്യോഗിക ജീവിതം നയിച്ച അല്‍ഫോന്‍സാമ്മയുടെ കബറിടം സ്‌ഥിതിചെയ്യുന്ന ദേവാലയത്തിലെ മോണ്ടളത്തിലാണ്‌ കുട്ടികളുടെ വിദ്യാരംഭച്ചടങ്ങ്‌ നടത്തുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top