Last Updated 1 year 1 week ago
Ads by Google
22
Thursday
June 2017

ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതും ഹരിശ്രീ കുറിച്ചു

mangalam malayalam online newspaper

കൊച്ചി: മുന്‍ അയര്‍ലന്‍ഡ്‌ താരം ടെറി ഫിലാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ചായി ഇന്നലെ സ്‌ഥാനമേറ്റു. ഫിലാന്റെ നേതൃത്വത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ തൃപ്പൂണിത്തുറയില്‍ പരിശീലനം ആരംഭിച്ചു. നാളെ പുനെ സിറ്റിക്കെതിരേ കൊച്ചിയിലാണ്‌ ഫിലാന്റെ ആദ്യ പരീക്ഷണം. പരിശീലകസ്‌ഥാനം രാജിവെച്ച പീറ്റര്‍ ടെയ്‌ലറുടെ പകരക്കാരനായാണ്‌ ടെറി ഫിലാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനാകുന്നത്‌. നിലവില്‍ ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്‌ടറാണ്‌ ടെറി ഫിലാന്‍. ഏപ്രില്‍ മുതല്‍ ടീമിന്റെ ഗ്രാസ്‌ റൂട്ട്‌ ലെവല്‍ കോച്ച്‌ കൂടിയാണ്‌ നാല്‍പത്തെട്ടുകാരനായ ഫിലാന്‍. പരിശീലനം ആരംഭിച്ചതോടെ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ കോച്ചായി ഫിലാന്‍. ടെയ്‌ലര്‍ ഒഴിഞ്ഞ ശേഷം ചെന്നൈയിന്‍ എഫ്‌.സിക്കായി ഒരു മത്സരത്തില്‍ ടീമിനെ ഒരുക്കിയത്‌ അസിസ്‌റ്റന്റ്‌ കോച്ച്‌ ട്രെവര്‍ മോര്‍ഗനായിരുന്നു.ഇംഗ്ലീഷ്‌ പ്രീമിര്‍ ലീഗില്‍ നാന്നൂറിലധികം മല്‍സരങ്ങള്‍ കളിച്ച പരിചയമുള്ള ടെറിയുടെ പരിശീലനം ബ്ലാസ്‌റ്റേഴ്‌സിന്‌ മുതല്‍ക്കൂട്ടാവും. മുന്‍നിര ടീമുകളായ മാഞ്ചസ്‌റ്റര്‍ സിറ്റി, ചെല്‍സി, എവര്‍ട്ടണ്‍ ടീമുകളുടെ ലെഫ്‌റ്റ്‌ ബാക്കായിരുന്നു. അയര്‍ലന്‍ഡ്‌ 1994 ലോകകപ്പ്‌ കളിച്ച ഐറിഷ്‌ ടീമില്‍ അംഗമായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top