Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

'ടെയ്‌ലര്‍' തുന്നിക്കെട്ടി; ഇംഗ്ലണ്ട്‌ കരകയറി

mangalam malayalam online newspaper

ഷാര്‍ജ: പാകിസ്‌താനെതിരായ നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇംഗ്ലണ്ട്‌ ശക്‌തമായ നിലയില്‍. 234 റണ്‍സിന്‌ പാക്‌ ഒന്നാമിന്നിങ്‌സ് അവസാനിപ്പിച്ച അവര്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലിന്‌ 222 റണ്‍സ്‌ എന്ന നിലയിലാണ്‌.
ആറു വിക്കറ്റ്‌ കൈയിലിരിക്കെ ഒന്നാമിന്നിങ്‌സ് ലീഡ്‌ നേടാന്‍ ഇംഗ്ലണ്ടിന്‌ 13 റണ്‍സ്‌ കൂടി മതി. ഒരു ഘട്ടത്തില്‍ നാലിന്‌ 139 റണ്‍സ്‌ എന്ന നിലയില്‍ പതിറയ അവരെ അഞ്ചാം വിക്കറ്റില്‍ 83 റണ്‍സ്‌ നേടിയ ജയിംസ്‌ ടെയ്‌ലര്‍-ജോണി ബെയര്‍ സ്‌റ്റോ സഖ്യമാണ്‌ രക്ഷപെടുത്തിയത്‌.
ടെയ്‌ലര്‍ 141 പന്തില്‍ നിന്ന്‌ ആറു ബൗണ്ടറികളോടെ 74 റണ്‍സ്‌ നേടി പുറത്താകാതെ നില്‍ക്കുമ്പോള്‍ ബെയര്‍സ്‌റ്റോ 37 റണ്‍സുമായാണ്‌ കൂട്ട്‌. 49 റണ്‍സ്‌ നേടിയ നായകന്‍ അലിസ്‌റ്റര്‍ കുക്ക, 40 റണ്‍സ്‌ നേടിയ ഇയാന്‍ ബെല്‍, 14 റണ്‍സ്‌ നേടിയ ഓപ്പണര്‍ മോയിന്‍ അലി, നാലു റണ്‍സ്‌ നേടിയ ജോ റൂട്ട്‌ എന്നിവരുടെ വിക്കറ്റാണ്‌ ഇംഗ്ലണ്ടിന്‌ നഷ്‌ടമായത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top