Last Updated 1 year 1 week ago
Ads by Google
22
Thursday
June 2017

മെസിക്കെതിരേ റൊണാള്‍ഡോയുടെ സ്‌പോട്ട്‌ കിക്ക്‌ !

mangalam malayalam online newspaper

മാഡ്രിഡ്‌: ലയണല്‍ മെസിയെക്കാള്‍ മികച്ച ഫുട്‌ബോളര്‍ താനാണെന്നു പോര്‍ചുഗല്‍ നായകന്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ. തന്റെ കഴിഞ്ഞ എട്ടു വര്‍ഷത്തെ കളി ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്‌തമാകുമെന്നും ഈ കാലയളവില്‍ തന്നെ പോലെ മികച്ചൊരു താരം ഉണ്ടായിട്ടില്ലെന്നും റയാല്‍ മാഡ്രിഡ്‌ സ്‌െ്രെടക്കര്‍ പറഞ്ഞു.
ഒരു സ്‌പാനിഷ്‌ സ്‌പോര്‍ട്‌സ് പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തിലാണ്‌ റൊണാള്‍ഡോ ഇക്കാര്യം തുറന്നടിച്ചത്‌. ''മെസിയാണ്‌ മികച്ച താരമെന്നു ചിന്തിക്കുന്നവര്‍ ഉണ്ടാകും. എന്നാല്‍ എന്റെ വിശ്വാസം ഞാനാണ്‌ മികച്ചവന്‍ എന്നാണ്‌''- റൊണാള്‍ഡോ പറഞ്ഞു.
കഠിനവും ചിട്ടയുമായ പരിശീലനമാണ്‌ മികച്ച താരമാകാന്‍ ആവശ്യമെന്നു പറഞ്ഞ റൊണാള്‍ഡോ ഗ്രൗണ്ടില്‍ ചിലപ്പോള്‍ വേദനകളും നേരിടേണ്ടിവരുമെന്നു പറഞ്ഞു. എന്നാല്‍ എതിര്‍ ടീമുകളില്‍ നിന്നും കാണികളില്‍ നിന്നുമുള്ള പ്രകോപനങ്ങള്‍ കൂടുതല്‍ നന്നായി കളിക്കാനുള്ള പ്രചോദമായിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top