Last Updated 41 weeks 3 days ago
Ads by Google
26
Sunday
March 2017

മൂന്നര വര്‍ഷത്തിനുശേഷം നദാലിനെതിരേ ഫെഡറര്‍ക്ക്‌ ജയം; കിരീടം

സൂറിച്ച്‌: മൂന്നരവര്‍ഷത്തിനു ശേഷം റാഫേല്‍ നദാലിനെതിരേ റോജര്‍ ഫെഡററിന്‌ ജയം. സ്വന്തം മണ്ണില്‍ നടന്ന സ്വിസ്‌ ഇന്‍ഡോര്‍ ബാസല്‍ ചാമ്പ്യന്‍ഷിപ്പില്‍ നദാലി നെ വീഴ്‌ത്തി ഫെഡറര്‍ കിരീടമണിഞ്ഞു.
6-3, 5-7, 6-3 എന്ന സ്‌കോറിനായിരുന്നു ലോക രണ്ടാം നമ്പര്‍ താരത്തിന്റെ ജയം. തുടര്‍ച്ചയായി അഞ്ചു മത്സരങ്ങള്‍ തോറ്റ ശേഷമാണ്‌ ഫെഡറര്‍ നദാലിനെതിരേ വിജയം നേടുന്നത്‌.
ഇതുവരെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ 23 തവണ നദാലും 11 തവണ ഫെഡററും വിജയിച്ചു. 17 തവണ ഗ്രാന്റ്‌ സ്ലാം നേടിയിട്ടുള്ള ഫെഡററുടെ കരിയറിലെ 88-ാംം കിരീടവും സീസണിലെ ആറാം കിരീടമാണിത്‌.
2014 ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയിലാണ്‌ അവസാനമായി ഫെഡറര്‍-നദാല്‍ പോരാട്ടം നടന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top