Last Updated 46 weeks 3 days ago
Ads by Google
30
Sunday
April 2017

പൈലറ്റായില്ല; പകരം ക്രിക്കറ്ററായി: രഹാനെ

ഭോപ്പാല്‍: താനൊരു ക്രിക്കറ്റ്‌ താരമായില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റ്‌ ആയേനെയെന്ന്‌ ഇന്ത്യന്‍ ടീമംഗം അജിങ്ക്യ രഹാനെ.
ഭോപ്പാലില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ്‌ രഹാനെ മനസ്‌ തുറന്നത്‌. ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം പറത്തുന്നത്‌ ഇപ്പോഴും തന്റെ ഉള്ളിലെ സ്വപ്‌നമാണെന്നും രഹാനെ പറഞ്ഞു.
കുട്ടിക്കാലത്ത്‌ ക്രിക്കറ്റിനൊപ്പം കരാട്ടെയിലും പരിശീലനം നേടിയിരുന്നു. കരാട്ടെയില്‍ ബ്ലാക്ക്‌ ബെല്‍റ്റാണ്‌ താന്‍. ആയോധനകലകള്‍ അഭ്യസിച്ചത്‌ തനിക്ക്‌ ക്രിക്കറ്റ്‌ മൈതാനത്ത്‌ പില്‍ക്കാലത്ത്‌ ശാരീരികക്ഷമത നിലനിര്‍ത്താന്‍ സഹായിച്ചതായും രഹാനെ പറഞ്ഞു.
ഇന്ത്യയെ പരമാവധി മത്സരങ്ങളില്‍ വിജയിപ്പിക്കുക എന്നതാണ്‌ തന്റെ ലക്ഷ്യമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിനും ദ്രാവിഡുമാണ്‌ തന്റെ മാതൃകാ പുരുഷന്‍മാരെന്നും രഹാനെ വെളിപ്പെടുത്തി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top