Last Updated 1 year 1 week ago
Ads by Google
22
Thursday
June 2017

പുഷ്‌പഗിരിക്കും അമലയ്‌ക്കും ജയം

തിരുവല്ല: പുഷ്‌പഗിരി മെഡിക്കല്‍ കോളജില്‍ നടക്കുന്ന മാര്‍ തെയോഫിലോസ്‌ ട്രോഫി ഇന്റര്‍ മെഡിക്കോസ്‌ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന വനിതാ വിഭാഗം മത്സരത്തില്‍ ആതിഥേയര്‍ക്ക്‌ തകര്‍പ്പന്‍ ജയം.
കോലഞ്ചേരി എം.ബി.എസ്‌.ബി. മെഡിക്കല്‍ കോളജിനെ 30-10 എന്ന സ്‌കോറിനാണ്‌ പുഷ്‌പഗിരി പരാജയപ്പെടുത്തിയത്‌.
പുരുഷ വിഭാഗം മത്സരത്തിന്റെ നിശ്‌ചിത സമയം കഴിഞ്ഞപ്പോള്‍ 18 പോയിന്റു നേടി സമനിലയില്‍ പിരിഞ്ഞ തൃശൂര്‍ അമലയും ജൂബിലിയും തമ്മിലുള്ള പോരാട്ടത്തില്‍ അധികസമയത്ത്‌ മൂന്നു പോയിന്റുകള്‍ നേടി അമല വിജയിച്ചു.
മറ്റൊരു മത്സരത്തില്‍ തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളജ്‌ 14നെതിരെ 44 പോയിന്റുകള്‍ നേടി കോലഞ്ചേരി എം.ബി.എസ്‌.ബിക്കെതിരെ അനായാസ വിജയം കരസ്‌ഥമാക്കി.
എന്നാല്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ഗോകുലം ആതിഥേയരുടെ മുന്‍പില്‍ മുട്ടുകുത്തി.
28നെതിരെ 52 പോയിന്റുകള്‍ക്കാണ്‌ പുഷ്‌പഗിരി വിജയിച്ചത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top