Last Updated 1 year 1 week ago
Ads by Google
22
Thursday
June 2017

ഗോളടിക്കാതെ അര്‍ജന്റീന മടങ്ങി

mangalam malayalam online newspaper

കോഴിക്കോട്‌:ആരാധകര്‍ക്ക്‌ ഒരു ജയം പോലും സമ്മാനിക്കാനാവാതെ അര്‍ജന്റീന അണ്ടര്‍23 ടീം നാഗ്‌ജി കപ്പ്‌ ഫുട്‌ബോളില്‍നിന്നു പുറത്തായി. ഷാംറോക്ക്‌ റോവേഴ്‌സ് മറുപടിയില്ലാത്ത ഒരു ഗോളിനാണ്‌ അര്‍ജന്റീനയെ തകര്‍ത്തത്‌. പകരക്കാരനായി കളത്തിലിറങ്ങിയ കില്യന്‍ ബ്രണ്ണനാണ്‌ ഷാംറോക്കിനായി ഗോള്‍ നേടിയത്‌.
67-ാം മിനിട്ടിലാണ്‌ ഷാംറോക്കിന്റെ വിജയ ഗോള്‍ പിറന്നത്‌. ഗോള്‍ പോസ്‌റ്റിന്‌ 35 വാര അകലെനിന്ന്‌ ലഭിച്ച ഫ്രീകിക്ക്‌ കില്യന്‍ ബ്രണ്ണന്‍ സുന്ദരമായി വലയിലെത്തിച്ചു. ബ്രണ്ണന്റെ ഇടങ്കാലന്‍ ഷോട്ട്‌ തടുത്തിടാന്‍ അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ മാര്‍ട്ടിസ്‌ കാപുറ്റോ പറന്നു ചാടിയെങ്കിലും പന്ത്‌ പോസ്‌റ്റിന്റെ വലതു മൂലയില്‍ തുളച്ചു കയറി. ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച അര്‍ജന്റീന ഷാംറോക്ക്‌ ഗോള്‍ മുഖത്തേക്ക്‌ നിരന്തരം മുന്നേറ്റം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 80-ാം മിനിട്ടില്‍ മൗറോ ഓര്‍ട്ടിസ്‌ ഇടതു വിങ്ങിലൂടെ നടത്തിയ പ്രത്യാക്രമണം ഗോളില്‍ കലാശിക്കുമെന്ന്‌ ഉറപ്പിച്ചതാണ്‌. തലയ്‌ക്ക് പാകത്തിനു വന്ന പന്ത്‌ ഫ്രാങ്കോയ്‌ക്ക് ഹെഡ്‌ ചെയ്ായനായില്ല. ആദ്യ പകുതി തീര്‍ത്തും നിരാശാജനകമായിരുന്നു. സെമിഫൈനല്‍ പ്രതീക്ഷ അസ്‌തമിച്ചതിനാല്‍ തന്നെ അവസാന റൗണ്ട്‌ മത്സരം ജയിച്ചു വിടവാങ്ങാനൊരുങ്ങിയ ജൂലിയേ ഒലാര്‍ത്തെ കൊച്ചെയുടെ ടീമിനെ അഭിവാദ്യങ്ങളോടെയാണു കാണികള്‍ വരവേറ്റത്‌. കേരളത്തിനു നന്ദി പറഞ്ഞു കൊണ്ടാണ്‌ അര്‍ജന്റീന തുടങ്ങിയത്‌. ആദ്യ നിമിഷങ്ങളില്‍ തന്നെ ഷാംറോക്കില്‍നിന്ന്‌ പന്തു തട്ടിയെടുത്ത്‌ അര്‍ജന്റീന മുന്നേറ്റം ആരംഭിച്ചു. കൈയും മെയ്യും മറന്ന ആക്രമണം പ്രതീക്ഷിച്ചിരുന്നു എന്ന രീതിയിലായിരുന്നു ഷാംറോക്കിന്റെ പ്രതിരോധം. ഇടവേളകളില്‍ വലതു വിങ്ങില്‍നിന്നു ജോനാഥന്‍ ബെനിറ്റേസ്‌ തൊടുത്തു വിട്ട മുന്നേറ്റങ്ങള്‍ മാത്രമായിരുന്നു ഷാംറോക്കിനെ അല്‍പ്പമെങ്കിലും സമ്മര്‍ദ്ദത്തിലാഴ്‌ത്തിയത്‌. 12-ാം മിനിട്ടില്‍ കളിയിലെ ആദ്യ മഞ്ഞ കാര്‍ഡ്‌ അര്‍ജന്റീന താരം ക്രിസ്‌റ്റ്യന്‍ അമാറിലെയെ വീഴ്‌ത്തിയതിന്‌ ഡാനി നോര്‍ത്തിന്‌ ലഭിച്ചു. 16-ാം മിനിട്ടില്‍ ക്രിസ്‌റ്റ്യന്‍ അമാറില എടുത്ത ഫ്രീകിക്ക്‌ ലാറ്റിന്‍ അമേരിക്കന്‍ മുന്നേറ്റത്തിന്റെ തുടക്കമാണെന്നു പ്രതീക്ഷിച്ചെങ്കിലും പന്ത്‌ ലക്ഷ്യത്തിലെത്താതെ കടന്നു പോയി. 22-ാം മിനിട്ടില്‍ അര്‍ജന്റീനന്‍ താരത്തെ വീഴ്‌ത്തിയതിന്‌ ഗാവിന്‍ ബ്രണ്ണന്‌ മഞ്ഞ കാര്‍ഡ്‌ ലഭിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top