Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

സെറീനാ വില്യംസ് യു എസ് ഓപ്പണില്‍ ഹാട്രിക് തികച്ചു

mangalam malayalam online newspaper

ന്യൂയോര്‍ക്ക്: നാട്ടുകാരുടെ ആവേശത്തിന്റെ കൂടി പിന്തുണയോടെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അമേരിക്കന്‍ താരം സെറീനാ വില്യംസിന് യു.എസ്. ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സില്‍ കിരീടം. ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ സെറീനാ വില്യംസിനെ 6-3,6-3 എന്ന സ്കോറാനാണ് സെറീന പരാജയ​പ്പെടുത്തിയത്. ഇതോടെ സെറീന യുഎസ് ഓപ്പണില്‍ തികച്ചത് ഹാട്രിക്കായിരുന്നു.

മുമ്പ് പല തവണ സെറീനയുടെ കൈക്കരുത്ത് അനുഭവിച്ചിട്ടുള്ള വോസിനിയാക്കി സെറീനയോട് തോല്‍ക്കുന്നത് ഇത് എട്ടാം തവണയാണ്. ഇ​തിനൊപ്പം ഒരു ഗ്രാന്‍്റ്സ്ലാം കിരീടത്തിന് വേണ്ടിയുള്ള താരത്തിന്റെ കാത്തിരിപ്പ് ഇനിയും നീളും. ഒന്നാംറാങ്കില്‍ വരെയെത്തിയിട്ടുള്ള വോസിനിയാക്കി 2009 ലും ഫൈനലില്‍ കടന്നിരുന്നെങ്കിലും കിം ക്ളൈസ്റ്റേഴ്സിനോട് തോറ്റിരുന്നു.

അഞ്ചു ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ക്കവകാശിയായ റഷ്യന്‍ താരം മരിയ ഷറപ്പോവയെ നാലാം റൗണ്ടില്‍ തന്നെ തകര്‍ത്തപ്പോള്‍ വോസിനിയാക്കി ഇത്തവണ കിരീടം നേടുമെന്ന് ഉറപ്പിച്ചവര്‍ അനവധിയായിരുന്നു. എന്നാല്‍ അവസാന നിമിഷം എല്ലാം മാറിമറിഞ്ഞു. മറുവശത്ത് യു എസ് ഓപ്പണില്‍ ആറു കിരീടമുള്ള സെറീന ഇതിലൂടെ 18 കിരീടവുമായി ക്രിസ് എവര്‍ട്ട്, മാര്‍ട്ടീന നവരത്‌ലോവ എന്നിവര്‍ കയറിയ നേട്ടത്തിലേക്ക് അടിവെച്ചു കയറുകയും ചെയ്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top