Last Updated 50 weeks 2 days ago
Ads by Google
27
Saturday
May 2017

ഒരു റെക്കോഡും കുറേ വിവാദവും

mangalam malayalam online newspaper

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗ്‌ ടീമിനത്തില്‍ ലോക റെക്കോഡ്‌ സൃഷ്‌ടിച്ച ചൈനീസ്‌ സംഘത്തിന്‌ വിവാദം അകമ്പടിയായി. ചൈനീസ്‌ താരം ബിന്‍ബിന്‍ ഷാംഗ്‌ അനുവദിച്ചതില്‍ കൂടുതല്‍ ഭാരമുള്ള തോക്ക്‌ ഉപയോഗിച്ചതിനെ തുടര്‍ന്ന്‌ അയോഗ്യയാക്കിയിരുന്നു. ഒരു താരത്തെ അയോഗ്യയാക്കിയതിനെ തുടര്‍ന്ന്‌ ചൈനീസ്‌ ടീമില്‍നിന്നു സ്വര്‍ണം തിരിച്ചെടുത്തു. പിന്നീട്‌ ചൈന നല്‍കിയ അപ്പീല്‍ പരിഗണിച്ച്‌ ബിന്‍ബിന്‍ ഷാംഗിന്റെയും ടീമിന്റെയും അയോഗ്യത പിന്‍വലിക്കുകയും സ്വര്‍ണം നല്‍കുകയും ചെയ്‌തു.

1258.8 പോയിന്റോടെയാണ്‌ ബിന്‍ബിന്‍, യി സില്ലിംഗ്‌, വു ല്യൂസി എന്നിവരുടെ ടീം ലോക റെക്കോഡും ഗെയിംസ്‌ റെക്കോഡും സൃഷ്‌ടിച്ചത്‌. 1253.7 പോയിന്റിന്റെ ഒരു വര്‍ഷം പഴക്കമുള്ള ചൈനീസ്‌ വനിതകള്‍ തന്നെ നേടിയ റെക്കോഡാണ്‌ ഇന്നലെ തിരുത്തിയത്‌. ടെഹ്‌റാനില്‍ നടന്ന ഏഷ്യന്‍ ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പിലായിരുന്നു റെക്കോഡ്‌ പിറന്നത്‌. ലോക ചാമ്പ്യന്‍ കൂടിയായ ബിന്‍ബിന്നിന്‌ വ്യക്‌തിഗത മത്സരത്തില്‍ വെങ്കലം കൊണ്ടു തൃപ്‌തിപ്പെടേണ്ടി വന്നു. ചൈനീസ്‌ ടീം അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന്‌ വ്യക്‌തിഗത മത്സരം അരമണിക്കൂര്‍ വൈകിയാണു തുടങ്ങിയത്‌.

അയോഗ്യത ശരിവച്ചിരുന്നെങ്കില്‍ ബിന്‍ബിന്‍ ഷാംഗിനു വ്യക്‌തിഗത മത്സരത്തില്‍ പങ്കെടുക്കാനാകുമായിരുന്നില്ല. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗ്‌ ടീമിനത്തില്‍ ഇറാന്‍ 1245.9 പോയിന്റുമായി വെള്ളിയും ദക്ഷിണ കൊറിയ 1241.6 പോയിന്റുമായി വെങ്കലവും നേടി. വ്യക്‌തിഗത ഇനത്തില്‍ ഇറാന്റെ കൗമാര താരം നജ്‌മെത്‌ ഖെദാമി സ്വര്‍ണവും നര്‍ജസ്‌ എമാഘോജാദ്‌ വെള്ളിയും നേടി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top