Last Updated 42 weeks 9 hours ago
Ads by Google
30
Thursday
March 2017

ആഴ്‌സണലിനും യുവന്റസിനും ജയം; റയലിന്‌ റെക്കോഡ്‌

mangalam malayalam online newspaper

പാരീസ്‌: യുവേഫാ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ ആഴ്‌സണലും യുവന്റസും വിജയം നേടിയപ്പോള്‍ സ്‌പാനിഷ്‌ വമ്പന്മാരായ റയല്‍മാഡ്രിഡിന്‌ റെക്കോഡ്‌. ജര്‍മ്മന്‍ ക്‌ളബ്ബ്‌ ബോറൂഷ്യയ്‌ക്ക് മേല്‍ ആഴ്‌സണല്‍ വിജയം നേടിയപ്പോള്‍ മാല്‍മോയെയായിരുന്നു യുവന്റസ്‌ വീഴ്‌ത്തിയത്‌. സ്വിറ്റ്‌സര്‍ലന്റ്‌ ബേസലിന്‌ എതിരേ വിജയം നേടിയ റയല്‍മാഡ്രിഡ്‌ റെക്കോഡിനൊപ്പമെത്തി.

ബേസലിനെ ഏക ഗോളില്‍ തോല്‍പ്പിച്ച റയലിന്റെ ഗോള്‍ വന്നത്‌ ക്രിസ്‌ത്യാനോ റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്നായിരുന്നു. 71 ാം ചാമ്പ്യന്‍സ്‌ ലീഗ്‌ ഗോള്‍ ക്രിസ്‌ത്യാനോ നേടിയപ്പോള്‍ തുടര്‍ച്ചയായി 15 വിജയമെന്ന റെക്കോഡിന്‌ ഒപ്പമെത്താന്‍ റയലിനായി. രണ്ടാം പകുതി 10 മിനിറ്റ്‌ പിന്നിട്ടപ്പോള്‍ കരിം ബെന്‍സേമ നല്‍കിയ പാസ്‌ ക്രിസ്‌ത്യാനോ വലയിലാക്കുകയായിരുന്നു. ഈ ഗോളോടെ മൂന്‍ താരം റൗള്‍ ഗോണ്‍സാലസിന്റെ റെക്കോഡിനൊപ്പമായി ക്രിസ്‌ത്യാനോ.

ഗ്രൂപ്പ്‌ ബിയില്‍ അഞ്ചു കളിയിലും ജയം നേടിയ റയല്‍ ഒന്നാം സ്‌ഥാനത്ത്‌ തന്നെയാണ്‌. ചാമ്പ്യന്‍സ്‌ ലീഗില്‍ തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും ക്വാര്‍ട്ടറില്‍ കടന്ന ആഴ്‌സണലിന്‌ വിജയം ഒരുക്കിയത്‌ യായാ സനേഗോ, അലക്‌സിസ്‌ സാഞ്ചസ്‌ എന്നിവരുടെ ഗോളുകളായിരുന്നു. രണ്ടാം പകുതിയില്‍ അര്‍ജന്റീന താരം കാര്‍ലോസ്‌ ടെവസും ക്‌ളോഡിയോ മര്‍ക്കീഷ്യോയുടേയും ഗോളുകളിലാണ്‌ യുവന്റസ്‌ സ്വീഡിഷ്‌ ക്‌ളബ്ബ്‌ മാല്‍മോയെ തോല്‍പ്പിച്ചത്‌. 2012 ന്‌ ശേഷം ഇതാദ്യമാണ്‌ യുവന്റസ്‌ ഒരു അവേ മാച്ചില്‍ ജയിക്കുന്നത്‌. ഈ ഗ്രൂപ്പില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്‌ പിന്നില്‍ രണ്ടാം സ്‌ഥാനത്താണ്‌ യുവന്റസ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top