Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

അംബേദ്‌കര്‍ സ്‌റ്റേഡിയത്തില്‍ ഫിഫ പരിശോധന നടത്തി

കൊച്ചി: നവീകരണം നടക്കുന്ന കൊച്ചി അംബേദ്‌കര്‍ സ്‌റ്റേഡിയത്തില്‍ ഫിഫ റീജണല്‍ ഡെപലപ്‌മെന്റ്‌ ഓഫീസര്‍ ഷാജി പ്രഭാകര്‍ പരിശോധന നടത്തി. അണ്ടര്‍ 17 ലോകകപ്പിനുള്ള വേദിയൊരുക്കുന്നതില്‍ കേരളം നടത്തുന്ന ഒരുക്കങ്ങളില്‍ അദ്ദേഹം സംതൃപ്‌തി പ്രകടിപ്പിച്ചു. മറ്റു വേദികളേക്കാള്‍ ഒരുക്കങ്ങളില്‍ കേരളമാണ്‌ മുന്നില്‍ നില്‍ക്കുന്നതെന്നും വേദിയൊരുക്കുന്ന കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ വളരെ അനുകൂലമായാണു പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ സീറ്റുകളില്‍ മാത്രമേ പ്രവേശനം നല്‍കാന്‍ സാധിക്കൂവെന്ന്‌ അദ്ദേഹം അറിയിച്ചു. ഗാലറിയില്‍ ആളുകളെ പ്രവേശിപ്പിക്കാനാവില്ല.
അവിടെയും സീറ്റുകള്‍ പിടിപ്പിക്കേണ്ടി വരും. ഇതു ഫിഫയുടെ നിയമമാണ്‌. കാണികള്‍ക്കു മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. കെ.എഫ്‌.എ പ്രസിഡന്റ്‌ കെ.എം.ഐ മേത്തര്‍, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, ഹൈബി ഈഡന്‍ എം.എല്‍.എ, മേയര്‍ ടോണി ചമ്മണി എന്നിവരും ഷാജി പ്രഭാകറിന്‌ ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തിലെ സിന്തറ്റിക്‌ ഫുട്‌ബോള്‍ ടര്‍ഫിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ഫിഫയുടെ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്‌ എറിക്‌ ഹാരിസണ്‍ എത്തിയിരുന്നു.
അദ്ദേഹം തിങ്കളാഴ്‌ച റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തിന്റെ പണി ഏപ്രിലിനു മുമ്പായി പൂര്‍ത്തിയാക്കണമെന്നാണു ഫിഫ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. ഇതിനു പുറമേ പ്ലയേഴ്‌സ്‌ റൂം, ജിംനേഷ്യം, ഡ്രൈനേജ്‌ സിസ്‌റ്റം തുടങ്ങിയവയും ഒരുക്കണം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top