Last Updated 50 weeks 2 days ago
Ads by Google
27
Saturday
May 2017

ഓസീസ്‌ പടിയേറി

mangalam malayalam online newspaper

ഹൊബാര്‍ട്ട്‌: ഇംഗ്ലണ്ടിനെതിരായ ത്രിരാഷ്‌ട്ര ഏകദിന ക്രിക്കറ്റ്‌ പരമ്പരയില്‍ ഓസ്‌ട്രേലിയയ്‌ക്ക് ജയം.
ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 303 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ ഒരു പന്ത്‌ ശേഷിക്കേ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ വിജയ റണ്ണെടുത്തു. ജയത്തോടെ ഓസ്‌ട്രേലിയ ഫൈനല്‍ ഉറപ്പാക്കി. ഇംഗ്ലണ്ട്‌ തോറ്റത്‌ ഇന്ത്യക്ക്‌ ഫൈനലില്‍ കടക്കാനുള്ള സാധ്യത നല്‍കി. ഏകദിനത്തില്‍ ആദ്യമായി നായകനായ സ്‌റ്റീവന്‍ സ്‌മിത്താണ്‌ ഓസീസിനെ ജയത്തിലേക്കു നയിച്ചത്‌.
95 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 102 റണ്ണെടുത്ത സ്‌മിത്ത്‌ പുറത്താകാതെനിന്നു. ടെസ്‌റ്റിലും ഏകദിനത്തിലും നായകനായ ആദ്യ മത്സരത്തില്‍ സെഞ്ചുറിയടിക്കുന്ന ഏക താരമാണ്‌ സ്‌മിത്ത്‌. സ്‌മിത്താണ്‌ മത്സരത്തിലെ താരവും. ഓസീസിനു വേണ്ടി വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാഡിന്‍ 29 പന്തില്‍ 42 റണ്ണെടുത്തു. ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണര്‍ ഇയാന്‍ ബെല്‍ (125 പന്തില്‍ ഒരു സിക്‌സറും 15 ഫോറുമടക്കം 141) സെഞ്ചുറിയടിച്ചിരുന്നു. ജോ റൂട്ട്‌ (69) അര്‍ധ സെഞ്ചുറിയും മൊയിന്‍ അലി 46 റണ്ണുമെടുത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top