Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

രഞ്‌ജി ട്രോഫി: കേരളത്തിന്‌ സമനില

അഗര്‍ത്തല: കേരളവും ത്രിപുരയും തമ്മില്‍ നടന്ന രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ സി ഗ്രൂപ്പ്‌ മത്സരം സമനിലയില്‍ അവസാനിച്ചു. സ്‌കോര്‍: ത്രിപുര ഒന്നാം ഇന്നിംഗ്‌സ് 179, രണ്ടാം ഇന്നിംഗ്‌സ് ഒന്‍പതിന്‌ 295. കേരളം ഒന്നാം ഇന്നിംഗ്‌സ് ഒന്‍പതിന്‌ 301 ഡിക്ലയേഡ്‌.
ഒന്നാം ഇന്നിംഗ്‌സ് ലീഡ്‌ നേടിയ കേരളത്തിന്‌ മൂന്ന്‌ പോയിന്റും ത്രിപുരയ്‌ക്ക് ഒരു പോയിന്റും ലഭിച്ചു. കേരളത്തിനു വേണ്ടി ഓപ്പണര്‍ അഭിഷേക്‌ ഹെഗ്‌ഡെ 82 റണ്ണും രോഹന്‍ പ്രേം 58 റണ്ണുമെടുത്തു. ത്രിപുരയുടെ ഓപ്പണര്‍ ബിഷാല്‍ ഘോഷ്‌ (78, 82) രണ്ട്‌ ഇന്നിംഗ്‌സുകളിലും അര്‍ധ സെഞ്ചുറി നേടി. മത്സരത്തിലെ താരവും ബിഷാല്‍ ഘോഷാണ്‌.
ആറ്‌ കളികളില്‍നിന്ന്‌ അഞ്ച്‌ സമനില നേടിയ കേരളം സി ഗ്രൂപ്പില്‍ അഞ്ചാമതാണ്‌. അസം 28 പോയിന്റുമായി ഒന്നാമതാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top