Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

ഭാരോദ്വഹനത്തില്‍ രണ്ടു റെക്കോഡ്‌

തൃശൂര്‍: ഭാരോദ്വഹന മത്സരത്തില്‍ ഇന്നലെ രണ്ടു ദേശീയ ഗെയിംസ്‌ റെക്കോഡ്‌ കൂടി. പുരുഷന്‍മാരുടെ 94 കിലോ വിഭാഗത്തില്‍ മധ്യപ്രദേശിന്റെ നൊഗേന്ദര്‍സിങ്‌ 151 കിലോ ഉയര്‍ത്തി സ്‌നാച്ച്‌ വിഭാഗത്തില്‍ റെക്കോഡ്‌ കുറിച്ചു. 2011-ല്‍ ഝാര്‍ഖണ്‌ഡിന്റെ മന്‍ജിത്ത്‌ സിങ്ങിന്റെ 150 കിലോയെന്ന റെക്കോഡാണ്‌ തിരുത്തിയത്‌. പുരുഷന്‍മാരുടെ 105 കിലോഗ്രാം മത്സരത്തില്‍ 147 കിലോ ഉയര്‍ത്തി ആന്ധ്രയുടെ വി.പ്രഭാകറാണ്‌ റെക്കോഡ്‌ പുസ്‌തകത്തില്‍ പേരുചേര്‍ത്തത്‌.

ഹരിയാനയുടെ വിപിന്‍കുമാറിന്റെ 145 കിലോയുടെ റെക്കോഡാണ്‌ വഴിമാറിയത്‌. 146 കിലോ ഉയര്‍ത്തി ഈയിനത്തില്‍ സര്‍വീസസ്‌ താരം പ്രഫുല്‍കുമാര്‍ ദുബേയും റെക്കോഡ്‌ മറികടന്നിരുന്നു. പിന്നീട്‌ ഇതും തിരുത്തിക്കുറിച്ചു. ഭാരോദ്വഹനവേദിയില്‍ മണിപ്പൂരും സര്‍വീസസും രണ്ടാം സ്വര്‍ണം കരസ്‌ഥമാക്കുന്നതിനും ഇന്നലെ കാണികള്‍ സാക്ഷിയായി.

105 കി.ഗ്രാം വിഭാഗത്തില്‍ സര്‍വീസസിന്റെ പ്രഫുല്‍കുമാര്‍ ദുബേ ഇരുവിഭാഗങ്ങളിലുമായി 326 കിലോ ഉയര്‍ത്തി സ്വര്‍ണം നേടി. കഴിഞ്ഞ ദിവസം നടന്ന 85 കി.ഗ്രാം പുരുഷ വിഭാഗത്തില്‍ സര്‍വീസസ്‌ സ്വര്‍ണം നേടിയിരുന്നു. 105 കിലോ വിഭാഗത്തില്‍ 314 കി.ഗ്രാം ഉയര്‍ത്തിയ മഹാരാഷ്‌ട്രയുടെ വി.എ.ക്രിസ്‌റ്റഫര്‍ വെള്ളി നേടി. പഞ്ചാബിന്റെ രസ്‌പാല്‍ സിങ്‌ 311 കി.ഗ്രാം ഉയര്‍ത്തി വെങ്കലം നേടി. വനിതകളുടെ 69 കിലോ വിഭാഗത്തില്‍ മണിപ്പൂരിന്റെ ഒ.ഗീതാദേവി 211 കിലോ ഉയര്‍ത്തി സ്വര്‍ണം നേടി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top