Last Updated 50 weeks 2 days ago
Ads by Google
27
Saturday
May 2017

ഇന്ന്‌ ഇന്ത്യ-യു.എ.ഇ. പോരാട്ടം: ഇന്ത്യയെ നേരിടാന്‍ ഇന്ത്യക്കാര്‍

mangalam malayalam online newspaper

പെര്‍ത്ത്‌: ഇന്നു യു.എ.ഇയിക്കെതിരേ ടീം ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ 13 ഇന്ത്യക്കാര്‍ ഉണ്ടാകും മൈതാനത്ത്‌. ടീം ഇന്ത്യയുടെ 11 താരങ്ങളും യു.എ.ഇ ടീമിലെ രണ്ടു ഇന്ത്യക്കാരുമാണ്‌ ഇന്നു കളിക്കാനിറങ്ങുക. മലയാളിയായ കൃഷ്‌ണചന്ദ്രനും മഹാരാഷ്ര്‌ട സ്വദേശിയായ സ്വപ്‌നില്‍ പാട്ടീലുമാണ്‌ യു.എ.ഇ ടീമിലെ ഇന്ത്യക്കാര്‍.
പാലക്കാട്‌ സ്വദേശിയായ കൃഷ്‌ണ ചന്ദ്രന്‍ കേരള അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുണ്ട്‌. ശ്രീശാന്തിനു ശേഷം ക്രിക്കറ്റ്‌ ലോകകപ്പ്‌ കളിക്കുന്ന മലയാളിയാണ്‌ കൃഷ്‌ണ ചന്ദ്രന്‍. ലോകകപ്പില്‍ ആദ്യ റണ്‍ നേടിയ മലയാളിയും ആദ്യ വിക്കറ്റ്‌ നേടിയ മലയാളിയുമാണ്‌ കൃഷ്‌ണചന്ദ്രന്‍.
യു.എ.ഇയുടെ ഓള്‍റൗണ്ടറായ കൃഷ്‌ണ ചന്ദ്രന്‍ എട്ട്‌ അന്താരാഷ്ര്‌ട മത്സരങ്ങളില്‍ നിന്ന്‌ 28.75 ശരാശരിയില്‍ 115 റണ്‍സും ഏഴ്‌ വിക്കറ്റുകളും നേടിയിട്ടുണ്ട്‌. മഹാരാഷ്ര്‌ടയില്‍ നിന്നുള്ള സ്വപ്‌നില്‍ പാട്ടീല്‍ യു.എ.ഇയുടെ വിക്കറ്റ്‌ കീപ്പറാണ്‌. പലതവണ മുംബൈ രഞ്‌ജി ടീമിന്റെ പടിവാതില്‍ക്കല്‍ എത്തിയിട്ടും സ്വപ്‌നിലിന്‌ ടീമില്‍ ഇടം ലഭിച്ചില്ല. അജിങ്ക്യ രഹാനെ രോഹിത്‌ ശര്‍മ തുടങ്ങിയ ഇന്ത്യന്‍ ടീമിലെ മുംബൈ താരങ്ങളുടെ സഹതാരം കൂടിയാണ്‌ സ്വപ്‌നില്‍.
ഏഴ്‌ മത്സരങ്ങളില്‍ നിന്ന്‌ 28.20 ശരാശരിയില്‍ 141 റണ്‍സാണ്‌ സ്വപ്‌നിലിന്റെ സമ്പാദ്യം. അരങ്ങേറ്റ മത്സരത്തില്‍ അഫ്‌ഗാനിസ്‌താനെതിരെ നേടിയ അപരാജിതമായി 99 റണ്‍സാണ്‌ ഉയര്‍ന്ന സ്‌കോര്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top