Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

ഇര്‍ഫാനു വീണ്ടും പരുക്ക്‌; ഐ.പി.എല്‍. നഷ്‌ടമായേക്കും

mangalam malayalam online newspaper

ചെന്നൈ: ഐ.പി.എല്ലിലുടെ തിരിച്ചുവരവിനു ശ്രമിക്കുന്ന മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‌ വീണ്ടും തിരിച്ചടി. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ പഠാന്‌ പരുക്കിനെത്തുടര്‍ന്ന്‌ ഇന്നു ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരായ മത്സരത്തില്‍ കളിക്കാനാകില്ല.
ചെന്നൈ പരിശീലകന്‍ സ്‌റ്റീഫന്‍ ഫ്‌ളെമിംഗാണ്‌ പഠാന്റെ പരുക്ക്‌ സ്‌ഥിരീകരിച്ചത്‌. താരം പൂര്‍ണമായും ഫിറ്റല്ലെന്നും ചെന്നൈയുടെ ആദ്യ മത്സരങ്ങളില്‍ പഠാന്‍ കളിക്കാന്‍ സാധ്യതകുറവാണെന്നും ഫ്‌ളെമിംഗ്‌ പറഞ്ഞു.

കരിയറിലുടനീളം പരുക്ക്‌ വേട്ടയാടിയ പഠാന്‌ ഇതു കനത്ത തിരിച്ചടിയായിരിക്കുകയാണ്‌. ടീം ഇന്ത്യയിലേക്ക്‌ തിരിച്ചുവരാനുള്ള വേദിയായിട്ടാണ്‌ പഠാന്‍ ഐ.പി.എല്ലിനെ കരുതിയിരുന്നത്‌. നേരത്തെ കാല്‍ക്കുഴയ്‌ക്കും കാല്‍മുട്ടിനുമേറ്റ പരുക്കിനെത്തുടര്‍ന്നു ശസ്‌ത്രക്രിയ നടത്തിയ പഠാന്‌ ഇപ്പോഴത്തെ പരുക്ക്‌ അല്‍പം ഗുരുതരമാണെന്നാണ്‌ അനൗദ്യോഗിക റിപ്പോര്‍ട്ട്‌.

അതേസമയം ഇന്ന്‌ ആദ്യ മത്സരത്തിനിറങ്ങുന്ന ചെന്നൈയെ പരുക്ക്‌ അലട്ടുകയാണ്‌. പഠാനു പുറമേ മറ്റൊരു പേസര്‍ ആന്‍ഡ്രു ടൈലര്‍, ആശുഷ്‌ നെഹ്‌റ എന്നിവരും പരുക്കിന്റെ പിടിയിലാണ്‌. ലോകകപ്പിനിടെ പരുക്കേറ്റ ഇന്ത്യന്‍ പേസര്‍ മോഹിത്‌ ശര്‍മ ഫിറ്റ്‌നെസ്‌ വീണ്ടെടുത്തത്‌ ടീമിന്‌ ആത്മവിശ്വാസം പകരുന്നു.
മറുവശത്ത്‌ അടിമുടി മാറിയ ടീമുമായാണ്‌ ഡല്‍ഹി എത്തുന്നത്‌. സീസണ്‍ എട്ടിലെ ഏറ്റവും വിലപിടിച്ച താരമായ യുവ്രാജ്‌ സിംഗിന്റെ ഓള്‍റൗണ്ട്‌ മികവിലാണ്‌ ഡല്‍ഹി പ്രതീക്ഷയര്‍പ്പിക്കുന്നത്‌. യുവ്രാജിനു പുറമേ നായകന്‍ ജീന്‍ പോള്‍ ഡുമിനി, സ്‌പിന്നര്‍ ഇമ്രാന്‍ താഹിര്‍, മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ എന്നിവരും ടീമിന്റെ കുന്തമുനകളാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top