Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

കേരളാ ബീച്ച്‌ ലീഗ്‌ മേയ്‌ ഒന്ന്‌ മുതല്‍

mangalam malayalam online newspaper

കോഴിക്കോട്‌: കാല്‍പന്ത്‌ കളിയുടെ ഈറ്റില്ലമായ കോഴിക്കോട്‌ ഇനി ബീച്ച്‌ ഫുട്‌ബോളിന്റെ ആവേശത്തില്‍. ഇന്ത്യയിലെ ആദ്യ പ്രഫഷണല്‍ ബീച്ച്‌ ഫുട്‌ബോള്‍ ലീഗായ കേരളാബീച്ച്‌ ലീഗ്‌(കെ.ബി.എല്‍) മെയ്‌ ഒന്നുമുതല്‍ കോഴിക്കോട്‌ കടപ്പുറത്ത്‌ പ്രത്യേകം തയ്ായറാക്കിയ വേദിയില്‍ നടക്കും.
ലോകകപ്പ്‌,ഐ.പി.എല്‍ മത്സരങ്ങള്‍ക്ക്‌ ശേഷം പുതിയൊരു കളിയാരവത്തിനാണ്‌ കെ.ബി.എല്‍ വേദിയൊരുക്കുന്നത്‌. ഇതോടെ വിദേശ രാജ്യങ്ങള്‍ക്ക്‌ മാത്രം മേനി പറയാനുണ്ടായിരുന്ന ബീച്ച്‌ ഫുട്‌ബോള്‍ ഇന്ത്യന്‍ മണ്ണിലും പന്തുരുട്ടുകയാണ്‌.
ഇ.എസ്‌.എ മീഡിയയുടെ ആഭിമുഖ്യത്തില്‍ കേരളാഫുട്‌ബോള്‍ അസോസിയേഷന്റെയും,കോഴിക്കോട്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെയും സഹകരണത്തോടെ നടക്കുന്ന കേരളാബീച്ച്‌ലീഗില്‍ പുരുഷ-വനിതാ ടീമുകളടക്കം ഒമ്പത്‌ ടീമുകള്‍ പങ്കെടുക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.
മേയ്‌ ഒന്നിന്‌ കായിക മന്ത്രി എ.പി അനില്‍കുമാര്‍ ലീഗ്‌ ഉദ്‌ഘാടനം ചെയ്യുന്നതോടെയാണ്‌ പത്ത്‌ ദിവസം നീണ്ട്‌ നില്‍ക്കുന്ന മത്സരങ്ങള്‍ക്ക്‌ തുടക്കമാവുന്നത്‌. പുരുഷ വിഭാഗത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സ്‌,കൊച്ചി സ്‌റ്റാലിന്‍സ്‌,മലപ്പുറം സൂപ്പര്‍ സോക്കേഴ്‌സ്‌,കോഴിക്കോട്‌ സുല്‍ത്താന്‍,കണ്ണൂര്‍ വാരിയേര്‍സ്‌ എന്നീ ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എഫ്‌.സി എയ്‌ഞ്ചല്‍സ്‌,മാര്‍ത്തോമാസ്‌,ക്വാര്‍ട്ട്‌സ്‌ എസ്‌.സി,ഡിഫന്റേഴ്‌സ്‌ എഫ്‌.സി എന്നീ ടീമുകളുമാണ്‌ ഏറ്റുമുട്ടുന്നത്‌. ഇന്ത്യയ്‌ക്ക്‌ പ്രാധിനിത്യമില്ലാത്ത ഫിഫ വേള്‍ഡ്‌ കപ്പ്‌ ബീച്ച്‌ ഫുട്‌ബോളില്‍ ഇന്ത്യന്‍ ജേഴ്‌സിക്ക്‌ കൂടി സ്‌ഥാനം കണ്ടെത്തുക എന്നതാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ പ്രധാന സംഘാടകരായ ഇ.എസ്‌.എ.എഫ്‌. പ്രധിനിധികള്‍ വ്യക്‌തമാക്കി.
മത്സരത്തിനായി കോഴിക്കോട്‌ കടപ്പുറത്തെ ലയണ്‍സ്‌ പാര്‍ക്ക്‌ പരിസരത്ത്‌ തയ്യാറാവുന്ന 5500 പേര്‍ക്ക്‌ ഇരിക്കാവുന്ന വേദി അവസാനഘട്ട മിനുക്കുപണിയിലാണ്‌.അഞ്ച്‌ പേര്‍ വീതം പന്ത്രണ്ട്‌ മിനുട്ട്‌ നീളുന്ന മൂന്ന്‌ സെറ്റുകളായി നടക്കുന്ന ലീഗില്‍ ദിവസേന രണ്ട്‌ മത്സരങ്ങള്‍ നടക്കും. ഇതിനായുള്ള പെണ്‍കുട്ടികളുടെ ടീം സെലക്ഷന്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
പുരുഷ ടീം സെലക്ഷന്‍ ഉടന്‍ പൂര്‍ത്തിയാവും. ഫുട്‌ബോളിനെ എന്നും നെഞ്ചോടേറ്റിയ കോഴിക്കോടേക്ക്‌ ബീച്ച്‌ ഫുട്‌ബോള്‍ എത്തുമ്പോള്‍ വലിയ പ്രതീക്ഷയാണ്‌ സംഘാടകര്‍ക്കും,ഫുട്‌ബോള്‍ സ്‌നേഹിതര്‍ക്കുമുള്ളത്‌.
ഒരു ലക്ഷം രൂപയാണ്‌ പുരുഷ വിഭാഗം വിജയികള്‍ക്കുള്ള സമ്മാനം. റണ്ണേഴ്‌സ്‌ അപ്പിന്‌ 50,000 രൂപയും നല്‍കും. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിജയികള്‍ക്ക്‌ 50,000 രൂപയാണ്‌ സമ്മാനം,റണ്ണേഴ്‌സ്‌ അപ്പിന്‌ 25,000 രൂപയും നല്‍കും. 100 രൂപ നിരക്കിലുള്ള ടിക്കറ്റ്‌ പ്രകാരമായിരിക്കും കളികണാനുള്ള പ്രവേശനം.ഇതിന്‌ പുറമെ വി.ഐ.പി,വി.വി.ഐ.പി,മീഡിയ പവലയിനുകളും ഒരുങ്ങുകയാണ്‌. മത്സരവേദിയെ ആവേശത്തിലാക്കാന്‍ ദിവസേന സിനിമാ,സാംസ്‌കാരിക രംഗത്തെ സെലിബ്രിറ്റി പ്രാധിനിത്യവും സംഘാടകര്‍ ഒരുക്കുന്നുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top