Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ഏകദിനത്തില്‍നിന്ന്‌ ബാറ്റിങ്‌ പവര്‍പ്ലേ ഒഴിവാക്കാന്‍ ശുപാര്‍ശ

mangalam malayalam online newspaper

മുംബൈ: ഏകദിന മത്സരങ്ങളില്‍നിന്ന്‌ ബാറ്റിങ്‌ പവര്‍ പ്ലേ ഒഴിവാക്കാന്‍ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിനു ശുപാര്‍ശ. ഇന്ത്യന്‍ ടീം മുന്‍ നായകന്‍ അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ്‌ കമ്മിറ്റിയാണ്‌ പുതിയ നിര്‍ദേശം കൊണ്ടുവന്നത്‌.

ഏകദിനങ്ങളില്‍ അടുത്തിടെ വരുത്തിയ പരിഷ്‌ക്കാരങ്ങള്‍ ബാറ്റ്‌സ്‌മാന്‍മാര്‍ക്ക്‌ കൂടുതല്‍ അനുകൂലമാണെന്നു കണ്ടാണ്‌ കമ്മിറ്റി ബാറ്റിങ്‌ പവര്‍പ്ലേ ഒഴിവാക്കുന്നത്‌ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ വച്ചത്‌. അവസാന പത്തോവറില്‍ ഔട്ട്‌ ഫീല്‍ഡില്‍ അഞ്ച്‌ ഫീല്‍ഡര്‍മാരെ അനുവദിക്കാനും ആദ്യ പത്തോവറില്‍ ക്യാച്ചിങ്‌ പൊസിഷനില്‍ രണ്ട്‌ ഫീല്‍ഡര്‍മാര്‍ വേണമെന്ന നിയമം ഒഴിവാക്കാനും കമ്മിറ്റി നിര്‍ദേശിച്ചു. ഏകദിനത്തിലും ട്വന്റി20 യിലും എല്ലാ നോബോളുകള്‍ക്കും ഫ്രീഹിറ്റ്‌ നല്‍കാനും കമ്മിറ്റി നിര്‍ദേശിച്ചു.

നിലവില്‍ ബൗളറുടെ കാല്‍ ക്രീസില്‍നിന്നു പുറത്തുപോയാല്‍ ലഭിക്കുന്ന ഫുട്‌ നോബോളുകള്‍ക്ക്‌ മാത്രമേ ഫ്രീഹിറ്റ്‌ ലഭിക്കുകയുള്ളൂ. ക്രിക്കറ്റ്‌ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌സ് കമ്മിറ്റി പരിഗണിക്കും. ബാര്‍ബഡോസില്‍ ജൂണ്‍ 22 മുതല്‍ 26 വരെയാണ്‌ സി.ഇ.സി. യോഗം നടക്കുന്നത്‌. ബാറ്റിലോ പന്തിലോ മാറ്റങ്ങള്‍ വരുത്തേണ്ടെതില്ലെന്നാണു ക്രിക്കറ്റ്‌ കമ്മിറ്റിയുടെ നിലപാട്‌.

നാല്‌ ദിന ടെസ്‌റ്റ് മത്സരങ്ങളെന്ന ആശയവും ക്രിക്കറ്റ്‌ കമ്മിറ്റി തള്ളിക്കളഞ്ഞു. അതേ സമയം ടെസ്‌റ്റ് മത്സരങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പകലും രാത്രിയുമാക്കണമെന്ന നിര്‍ദേശം ക്രിക്കറ്റ്‌ കമ്മിറ്റി മുന്നോട്ടുവച്ചു. ടെസ്‌റ്റ് പദവിയുള്ള രാജ്യങ്ങളാണു മത്സരങ്ങള്‍ പകലും രാത്രിയുമാക്കുന്നതിനെ കുറിച്ച്‌ പരിശോധിക്കേണ്ടതെന്നു ക്രിക്കറ്റ്‌ കമ്മിറ്റി വ്യക്‌തമാക്കി.
പകലും രാത്രിയുമായി നടക്കുന്ന ഏകദിനങ്ങള്‍ക്കും ട്വന്റി20 മത്സരങ്ങളും കൂടുതല്‍ കാണികളെ ലഭിക്കുന്നുണ്ട്‌. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ്‌ രാത്രി മത്സരങ്ങള്‍ കാണാന്‍ കൂടുതല്‍ ആളുകളുള്ളത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top