Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ദക്ഷിണാഫ്രിക്കന്‍ പര്യടനം; വേദികളായി, തീയതി പിന്നീട്‌

കൊല്‍ക്കത്ത: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന ടെസ്‌റ്റ് ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുള്ള വേദികള്‍ പ്രഖ്യാപിച്ചു. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായി നടക്കുന്ന പരമ്പരയ്‌ക്ക് ഡല്‍ഹി, അഹമ്മദബാദ്‌, ബംഗളുരു എന്നിവ വേദികളാകും. ബി.സി.സി.ഐയുടെ ടൂര്‍ പ്രോഗ്രാം ആന്‍ഡ്‌ ഫിക്‌സ്ചര്‍ കമ്മിറ്റിയാണ്‌ വേദികള്‍ പ്രഖ്യാപിച്ചത്‌.

ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ നാല്‌ ടെസ്‌റ്റുകളും അഞ്ച്‌ ഏകദിനങ്ങളും മൂന്ന്‌ ട്വന്റി20കളും കളിക്കും. ദക്ഷിണാഫ്രിക്കയുടെ പിന്നാലെ ശ്രീലങ്കയും ഇന്ത്യക്കെതിരേ മൂന്ന്‌ ട്വന്റി20കള്‍ കളിക്കും.
ചെന്നൈ, കാണ്‍പുര്‍, രാജ്‌കോട്ട്‌, മുംബൈ എന്നിവിടങ്ങളിലാണ്‌ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏകദിനം കളിക്കുക. അഞ്ചാമത്തെ വേദിയായി ഇന്‍ഡോറിനെയോ ഗ്വാളിയോറിനെയോ പിന്നീടു തീരുമാനിക്കും.

മധ്യപ്രദേശ്‌ ക്രിക്കറ്റ്‌ അസോസിയേഷന്റെ അഭിപ്രായമറിഞ്ഞ ശേഷമായിരിക്കും തീരുമാനം. കൊല്‍ക്കത്ത, മൊഹാലി, ധര്‍മശാല എന്നിവിടങ്ങളിലാണ്‌ ട്വന്റി20 മത്സരങ്ങള്‍. ശ്രീലങ്കയും ഇന്ത്യയും തമ്മില്‍ നടക്കുന്ന ട്വന്റി20 മത്സരങ്ങള്‍ക്കു പുനെ, വിശാഖപട്ടണം, ഡല്‍ഹി എന്നിവ വേദിയാകും.
മത്സരങ്ങളുടെ തീയതിയും സമയക്രമവും പിന്നീട്‌ പ്രഖ്യാപിക്കും. അടുത്ത വര്‍ഷം ഇന്ത്യ ട്വന്റി20 ലോകകപ്പിനു വേദിയാകാനിരിക്കുകയാണ്‌. അതുകൊണ്ടു തന്നെയാണ്‌ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായി ആറ്‌ രാജ്യാന്തര ട്വന്റി20 മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top