Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

ഹീറോയായി ഗാര്‍ഷ്യ

mangalam malayalam online newspaper

സൂറിച്ച്‌: ലോക ഫുട്‌ബോളിനെ ഞെട്ടിച്ച ഫിഫ വൈസ്‌ പ്രസിഡന്റ്‌മാര്‍ അടക്കമുള്ളവരുടെ അറസ്‌റ്റിന്‌ കാരണക്കാരന്‍ ഒരു അമേരിക്കക്കാരനാണ്‌.
ന്യൂയോര്‍ക്കിലെ മുന്‍ അറ്റോര്‍ണി മൈക്കിള്‍ ഗാര്‍ഷ്യയാണ്‌ ലോകത്തെതന്നെ പിടിച്ചുലച്ച അന്വേഷണ റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌.
2012 ലാണ്‌ കിര്‍ക്ലാന്‍ഡ്‌ ആന്‍ഡ്‌ എലിസ്‌ എന്ന സ്വകാര്യ നിയമ സഹായ സ്‌ഥാപനത്തിനുടമയായ ഗാര്‍ഷ്യയെ ഫിഫ അന്വേഷണച്ചുമതലയേല്‍പ്പിക്കുന്നത്‌. അഴിമതി, കൈക്കൂലി വിഷയങ്ങളിലെ വിദഗ്‌ധനാണ്‌ മൈക്കിള്‍ ഗാര്‍ഷ്യ. ഗാര്‍സിയയുടെ അന്വേഷണം ലോകകപ്പ്‌ വേദികള്‍ അന്വേഷിച്ചതിലെ ക്രമക്കേടില്‍ മാത്രമൊതുങ്ങുമെന്നായിരുന്നു പ്രസിഡന്റ്‌ സെപ്‌ ബ്ലാറ്ററും കൂട്ടരും കണക്ക്‌ കൂട്ടിയത്‌. രണ്ട്‌ വര്‍ഷത്തെ അന്വേഷണത്തിനു ശേഷം ഗാര്‍സിയ നല്‍കിയ റിപ്പോര്‍ട്ട്‌ ഞെട്ടിപ്പിക്കുന്നതായിരുന്നു.
2018 ലെ ലോകകപ്പ്‌ വേദി റഷ്യക്ക്‌ അനുവദിച്ചതും 2022 ലോകകപ്പ്‌ ഖത്തറിന്‌ അനുവദിച്ചതും അഴിമതിയിലും കൈക്കൂലിയിലും മുങ്ങിയാണെന്നു ഗാര്‍ഷ്യ കണ്ടെത്തി.
ഒട്ടുമിക്ക കൈക്കൂലി ഇടപാടുകളും നടന്നത്‌ യു.എസിലാണെന്ന ഗാര്‍ഷ്യയുടെ കണ്ടെത്തലാണ്‌ വിഷയത്തില്‍ അമേരിക്കയുടെ ഇടപെടലിനു കാരണമായത്‌. 1992 മുതല്‍ 2001 വരെ ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്‌ട്രിക്‌ടില്‍ ഫെഡറല്‍ പ്രോസിക്യൂട്ടറായിരുന്നു മൈക്കിള്‍ ഗാര്‍ഷ്യ.
1993 ല്‍ ലോക വ്യാപാര കേന്ദ്രത്തില്‍ നടന്ന ബോംബാക്രമണവും 1998 ല്‍ കെനിയയിലെയും താന്‍സാനിയയിലെയും യു.എസ്‌. എംബസികളില്‍ നടന്ന ബോംബാക്രമണവും അന്വേഷിക്കാന്‍ ഗാര്‍ഷ്യയെ ചുമതലപ്പെടുത്തി.
ജോര്‍ജ്‌ ബുഷ്‌ പ്രസിഡന്റായിരിക്കേ 2003 ല്‍ ഇമിഗ്രേഷന്‍ ആന്‍ഡ്‌ കസ്‌റ്റംസ്‌ എന്‍ഫോഴ്‌സ്മെന്റ്‌ അസിസ്‌റ്റന്റ്‌ സെക്രട്ടറിയായിരുന്നു.
2005 ല്‍ അറ്റോര്‍ണി ജനറലിന്റെ കുപ്പായത്തില്‍ തിരിച്ചെത്തി. 2008 വരെ ആ ജോലിയില്‍ തുടര്‍ന്നു.
ഗാര്‍ഷ്യയുടെ ഭാര്യ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ (എഫ്‌.ബി.ഐ.) ഉദ്യോഗസ്‌ഥയാണ്‌. റഷ്യയില്‍ പ്രവേശിക്കുന്നതില്‍ വിലക്കുള്ള 18 അമേരിക്കക്കാരില്‍ ഒരാളാണ്‌ ഗാര്‍ഷ്യ.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top