Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

രണ്ടാം ടെസ്‌റ്റ്: ന്യൂസീലന്‍ഡിന്‌ ജയം

mangalam malayalam online newspaper

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ന്യൂസീലന്‍ഡിന്‌ 199 റണ്ണിന്റെ വമ്പന്‍ ജയം. സ്‌കോര്‍: ന്യൂസീലന്‍ഡ്‌ ഒന്നാം ഇന്നിങ്‌സ് 350, രണ്ടാം ഇന്നിങ്‌സ് എട്ടിന്‌ 454 ഡിക്ലയേഡ്‌. ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിങ്‌സ് 350, രണ്ടാം ഇന്നിങ്‌സ് 255.

രണ്ട്‌ ടെസ്‌റ്റുകളുടെ പരമ്പര 1-1 നു സമനിലയില്‍ അവസാനിച്ചു. ലോഡ്‌സില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ ഇംഗ്ലണ്ട്‌ ജയിച്ചിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി പൊരുതിനിന്ന വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ്‌ ബട്ട്‌ലര്‍ അവസാന ബാറ്റ്‌സ്മാനായി പുറത്തായതോടെയാണു മത്സരം അവസാനിച്ചത്‌.
147 പന്തില്‍ ഒരു സിക്‌സറും 13 ഫോറുമടക്കം 73 റണ്ണെടുത്ത ബട്ട്‌ലര്‍ മത്സരം സമനിലയിലെത്തിക്കാന്‍ പരമാവധി ശ്രമിച്ചു. ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ 14 പന്തില്‍ എട്ട്‌ റണ്ണുമായി പുറത്താകാതെനിന്നു. ബട്ട്‌ലറാണ്‌ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ടോപ്‌ സ്‌കോറര്‍.

നാലാം ദിവസത്തെ മത്സരത്തിന്റെ ഭൂരിഭാഗവും മഴ നശിപ്പിച്ചതിനാല്‍ സമനില നേടി ടെസ്‌റ്റ് പരമ്പര സ്വന്തമാക്കാമെന്ന കണക്കു കൂട്ടല്‍ ഇംഗ്ലണ്ടിനുണ്ടായിരുന്നു. പക്ഷേ ന്യൂസീലന്‍ഡ്‌ ബൗളര്‍മാര്‍ വിടാനുള്ള ഒരുക്കത്തിലായിരുന്നില്ല. 455 റണ്ണിന്റെ വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിനെ മൂന്ന്‌ വിക്കറ്റ്‌ വീതമെടുത്ത കെയ്‌ന്‍ വില്യംസണും മാര്‍ക്ക്‌ ക്രെയ്‌ഗും കൂടിയാണ്‌ തകര്‍ത്തു വിട്ടത്‌. ട്രെന്റ്‌ ബോള്‍ട്ട്‌ രണ്ട്‌ വിക്കറ്റും ടിം സൗത്തി ഒരു വിക്കറ്റുമെടുത്തു.

അവസാന ദിവസം വിക്കറ്റ്‌ പോകാതെ 44 റണ്ണെന്ന നിലയില്‍ തുടങ്ങിയ ഇംഗ്ലണ്ടിന്‌ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന സമ്മര്‍ദം താങ്ങാനായില്ല. ഓപ്പണര്‍ ആഡം ലിത്ത്‌ 24 റണ്ണുമായി ആദ്യം പുറത്തായി. ഗാരി ബാലന്‍സ്‌ (ആറ്‌), ഇയാന്‍ ബെല്‍ (ഒന്ന്‌), ജോ റൂട്ട്‌ (0) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയതോടെ ഇംഗ്ലണ്ടിനെ പരാജയം തുറിച്ചു നോക്കി. നായകനും ഓപ്പണറുമായ അലിസ്‌റ്റര്‍ കുക്ക്‌ (56), ബെന്‍ സ്‌റ്റോക്‌സ് (29) എന്നിവരുടെ ചെറുത്തു നില്‍പ്പാണ്‌ സ്‌കോര്‍ നൂറ്‌ കടത്തിയത്‌. വാലറ്റക്കാരന്‍ സ്‌റ്റുവര്‍ട്ട്‌ ബ്രോഡ്‌ (23), മാര്‍ക്ക്‌ വുഡ്‌ (17) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

2002/2003 സീസണില്‍ ആന്റിഗ്വയിലെ സെന്റ്‌ ജോണ്‍സില്‍ വെസ്‌റ്റിന്‍ഡീസ്‌ ഓസ്‌ട്രേലിയയ്‌ക്കെതിരേ 418 റണ്ണിനു ജയിച്ചതാണ്‌ ടെസ്‌റ്റിലെ ഏറ്റവും മികച്ച പിന്തുടര്‍ന്നുള്ള ജയം. 1928/29 സീസണില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ മെല്‍ബണില്‍ 332 റണ്‍ പിന്തുടര്‍ന്നു നേടിയതാണ്‌ ഇംഗ്ലണ്ടിന്റെ ടെസ്‌റ്റിലെ ഏറ്റവും മികച്ച ജയം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top