Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ക്രിക്കറ്റ്‌ കളിക്കണം; പക്ഷേ കളിക്കാന്‍ പണമില്ല

mangalam malayalam online newspaper

ചേര്‍ത്തല: മികവ്‌ തെളിയിക്കാന്‍ അവസരം ലഭിച്ചിട്ടും കൃഷ്‌ണകാന്തിന്‌ പണം തടസമാകുന്നു. ക്രിക്കറ്റ്‌ മത്സര വേദികളില്‍ വേഗമേറിയ ബൗളറും ഓള്‍ റൗണ്ടറുമായി മികവുതെളിയച്ച ചേര്‍ത്തല നഗരസഭ 16-ാം വാര്‍ഡ്‌ മരുത്തോര്‍വട്ടം കൃഷ്‌ണവിഹാറില്‍ അജിത്‌കുമാറിന്റെ മകന്‍ കൃഷ്‌ണകാന്തിനാണ്‌ പ്രതിഭ തെളിയിക്കാന്‍ അവസരം ലഭിച്ചിട്ടും യാത്രയ്‌ക്കും മറ്റു ചെലവിനുമുള്ള പണം കണ്ടെത്താനാകാതെ അവസരം നഷ്‌ടമാകുന്നത്‌.

ശ്രീലങ്കയില്‍ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ്‌ മത്സരത്തില്‍ പങ്കെടുക്കാന്‍ നാഗ്‌പൂര്‍ സ്‌പോര്‍ട്‌സ്‌ അക്കാഡമിയിലൂടെയാണ്‌ കൃഷ്‌ണകാന്ത്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. തുറവൂര്‍ ടി.ഡി സ്‌കൂളില്‍ പ്ലസ്‌ടു പഠനത്തിനിടെ ചങ്ങനാശേരിയിലെ രാഷ്ര്‌ടനായക്‌ ചന്ദ്രശേഖര്‍ ക്രിക്കറ്റ്‌ സ്‌കൂളില്‍ നടന്ന ക്യാമ്പില്‍നിന്നാണ്‌ കൃഷ്‌ണകാന്തിനെ സ്‌പോര്‍ട്‌സ്‌ അക്കാഡമിയിയില്‍ പരിശീലനത്തിന്‌ തെരഞ്ഞെടുത്തത്‌.

ഒരുമാസം നീണ്ട പരിശീലന ക്യാമ്പില്‍ ബി. സി. സി.ഐ കോച്ചുമാരടക്കമുള്ള സംഘമാണ്‌ പരിശീലിപ്പിച്ചത്‌. ശ്രീലങ്കയില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ 65000 രൂപയോളം ചെലവുവരും. ഇതിനായി 16ന്‌ പുറപ്പെടണമെന്നാണ്‌ കൃഷ്‌ണകാന്തിന്‌ നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളത്‌. എട്ടു മത്സരങ്ങളാണുള്ളത്‌. മൈക്ക്‌ ഓപ്പറേറ്ററായ പിതാവ്‌ അജിത്ത്‌കുമാറിന്‌ ചിന്തിക്കാവുന്നതിനുമപ്പുറമാണ്‌ ഈ തുക.

ഒരു മുറിയുള്ള വീട്ടിലാണ്‌ കുടുംബം കഴിയുന്നത്‌. ക്രിക്കറ്റില്‍ രാജ്യത്തിനുതന്നെ വാഗ്‌ദാനമായേക്കാവുന്ന താരത്തെ സഹായിക്കാന്‍ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്‌. പ്രദേശത്തെ പൗര്‍ണ്ണമി ക്ലബ്‌ യാത്രാ ചെലവിലേക്ക്‌ 5000 രൂപ നല്‍കി. പി. തിലോത്തമന്‍ എം. എല്‍. എ ക്ലബ്‌ ഭാരവാഹികള്‍ക്കൊപ്പം വീട്ടിലെത്തിയാണ്‌ തുക കൈമാറിയത്‌. നാടിന്റെ പിന്തുണയോടെ മത്സരത്തില്‍ പങ്കെടുക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ്‌ കൃഷ്‌ണകാന്ത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top