Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

അധികൃതര്‍ വാക്കുപാലിച്ചില്ല; മത്സരിക്കാന്‍ മയൂഖയ്‌ക്കു മനസില്ല !

ചെന്നൈ: വാക്കുപാലിക്കാതെ അധികൃതര്‍; പരിശീലകനില്ലാതെ താരം... കേരളത്തിനു നഷ്‌ടമായത്‌ ഉറച്ച മെഡല്‍. ഇന്നലെ നടന്ന വനിതകളുടെ ലോങ്‌ജമ്പ്‌ മത്സരത്തിലാണ്‌ കേരളത്തിന്‌ അപ്രതീക്ഷിത മെഡല്‍ നഷ്‌ടമുണ്ടായത്‌.
ലോങ്‌ജമ്പില്‍ വി. നീനയും എം.എ. പ്രജുഷയും യഥാക്രമം സ്വര്‍ണവും വെങ്കലവും നേടിയപ്പോള്‍ വെള്ളി മഹാരാഷ്‌ട്ര സ്വന്തമാക്കി. നീനയ്‌ക്കും പ്രജുഷയ്‌ക്കും ഒപ്പം കേരള ജഴ്‌സിയില്‍ ഇറങ്ങേണ്ട മയൂഖ ജോണി മത്സരിക്കാഞ്ഞതാണു കേരളത്തിന്‌ വിനയായത്‌.കൃത്യമായ പരിശീലനം ഇല്ലാഞ്ഞതിനാലാണ്‌ താന്‍ മത്സരിക്കാത്തതെന്നു മയൂഖ പിന്നീട്‌ മംഗളത്തോടു പറഞ്ഞു. പരിശീലകനില്ലാതെ കാര്യമായ പരിശീലനം നടത്താനാകില്ല. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിനു ശേഷം മയൂഖയ്‌ക്ക്‌ പരിശീലകനെ നല്‍കാന്‍ അധികൃതര്‍ തയാറായിട്ടില്ല.ദേശീയ ക്യാമ്പിലുള്ള മയൂഖ അടക്കമുള്ള താരങ്ങളോട്‌ അധികൃതരുടെ മറുപടി ഒന്നുമാത്രം... എല്ലാം ശരിയാക്കാം! കോച്ചിനെ വേണം എന്ന നിരന്തര ആവശ്യങ്ങള്‍ക്കു മുന്നില്‍ വിദേശ പരിശീലകന്‍ എത്തും അല്ലെങ്കില്‍ വിദേശത്ത്‌ പരിശീലനത്തിന്‌ അയയ്‌ക്കും എന്ന ഒഴുക്കന്‍ മറുപടി പറഞ്ഞ്‌ കൈയൊഴിയുകയാണ്‌ അധികൃതര്‍. കഴിഞ്ഞ ഫെഡറേഷന്‍ കപ്പ്‌ അത്‌ലറ്റിക്‌സില്‍ ലോങ്‌ജംപില്‍ ഒ.എന്‍.ജി.സിക്കായി മത്സരിച്ച മയൂഖ പരിശീലനമില്ലാതെ തന്നെ സ്വര്‍ണമണിഞ്ഞിരുന്നു. എന്നാല്‍ പ്രകടനം തന്‍െ്‌റ നിലവാരത്തില്‍ നിന്ന്‌ ഏറെ താഴെപ്പോയിരുന്നു എന്നു മയൂഖ പറയുന്നു. ഇവിടെ ചെന്നൈയിലും പരിശീലകനോ കൃത്യമായ തയാറെടുപ്പുകളോ ഇല്ലാതെയെത്തി അത്തരത്തിലൊരും നിലവാരമില്ലാത്ത കാഴ്‌ചവയ്‌ക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ്‌ മത്സരിക്കാതിരുന്നത്‌ എന്നാണ്‌ മയൂഖയുടെ വാദം. അതേസമയം കേരള ടീമില്‍ അംഗത്വം ലഭിച്ചിട്ടും മത്സരിക്കാന്‍ തയാറാകാതിരുന്ന മയൂഖ മറ്റൊരു താരത്തിന്‍െ്‌റ അവസരം നഷ്‌ടപ്പെടുത്തുകയായിരുന്നുവെന്നാണ്‌ കേരള അത്‌ലറ്റിക്‌ അസോസിയേഷന്‍െ്‌റ വിമര്‍ശനം. കേരളത്തിനായി മത്സരിക്കാന്‍ അവസരം ലഭിക്കാതെ നിരവധി താരങ്ങള്‍ ഉണ്ട്‌. മയൂഖയുടെ ബുദ്ധിമുട്ടുകള്‍ നേരത്തെ അറിയിച്ചിരുന്നെങ്കില്‍ അവര്‍ക്ക്‌ അവസരം ലഭിക്കുമായിരുന്നുവെന്നാണ്‌ കേരളാ അത്‌ലറ്റിക്‌ അസോസിയേഷന്‍ സെക്രട്ടറി കെ. വേലായുധന്‍കുട്ടി പറഞ്ഞത്‌.
എന്നാല്‍ താന്‍ വിവരം ധരിപ്പിക്കാന്‍ പലകുറി ശ്രമിച്ചിട്ടും അധികാരപ്പെട്ടവര്‍ ഫോണ്‍ എടുത്തില്ലെന്ന ന്യായീകരണമാണ്‌ മയൂഖയുടേത്‌. കേരളം ഏറെ പ്രതീക്ഷ പുലര്‍ത്തിയ കൗമാര ഹൈജമ്പ്‌ താരം ശ്രീനിത്‌ മോഹന്‍ തന്നെ ഉദാഹരണം. യുക്രൈന്‍ കോച്ച്‌ നിഖിതന്റെ കീഴില്‍ മികച്ച പരിശീലനം ലഭിച്ചിരുന്ന കാലത്ത്‌ ശ്രീനിത്ത്‌ മിന്നുന്ന പ്രകടനമാണ്‌ കാഴ്‌ചവച്ചിരുന്നത്‌. തുടര്‍ച്ചയായി 2.18, 2.20 മീറ്റര്‍ ചാടി വിസ്‌മയം സൃഷ്‌ടിച്ച ശ്രീനിത്ത്‌ പരിശീലകനെ നഷ്‌ടമായതോടെ പ്രകടനത്തില്‍ പിന്നാക്കം പോകുകയായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top