Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ 25 മലയാളികള്‍

കോട്ടയം: യു.എസ്‌.എയിലെ ലോസ്‌ ഏഞ്ചല്‍സില്‍ 25 മുതല്‍ ഓഗസ്‌റ്റ്‌ രണ്ടുവരെ നടക്കുന്ന സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ കേരളത്തില്‍നിന്ന്‌ 25 പേര്‍ പങ്കെടുക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യയില്‍നിന്ന്‌ ഇരുനൂറ്റി മുപ്പതു കായികതാരങ്ങളും ഏഴുപതോളം പരിശീലകരുമാണു പങ്കെടുക്കുന്നത്‌.
അത്‌ലറ്റിക്‌സ്‌, അക്വാട്ടിക്‌സ്‌, ബോച്ചേ, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, ഫുട്‌ബോള്‍, സോഫ്‌റ്റ്‌ബോള്‍, ബാഡ്‌മിന്റണ്‍, ടേബിള്‍ ടെന്നീസ്‌ എന്നിങ്ങനെ 14 ഇനങ്ങളിലാണ്‌ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്നത്‌. 20, 21 തീയതികളിലായി ഇന്ത്യന്‍ ടീമംഗങ്ങള്‍ പുറപ്പെടും. സ്‌പെഷല്‍ ഒളിമ്പിക്‌സ്‌ ഭാരത്‌ സി.ഇ.ഒ. എയര്‍മാര്‍ഷല്‍ ഡെന്‍സില്‍ കീലര്‍, എസ്‌.ഒ.ബി. ചെയര്‍മാന്‍ സതീഷ്‌പിള്ള, എസ്‌.ഒ.ബി. നാഷണല്‍ സ്‌പോര്‍ട്‌സ്‌ ഡയറക്‌ടര്‍ വിക്‌ടര്‍വാസ്‌ എന്നിവരാണ്‌ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്‌.
ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, ഹാന്‍ഡ്‌ബോള്‍ വെയ്‌റ്റ്‌ലിഫ്‌റ്റിംഗ്‌, െസെക്ലിംഗ്‌, അത്‌ലറ്റിക്‌സ്‌ എന്നീ ഇനങ്ങളിലാണു കേരളത്തിന്റെ കായികതാരങ്ങള്‍ മാറ്റുരയ്‌ക്കുന്നത്‌. ഒന്‍പതു ജില്ലകളിലെ പതിനേഴ്‌ സ്‌പെഷല്‍ സ്‌കൂളുകളില്‍നിന്നാണ്‌ 25 കുട്ടികള്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത്‌.
ഡോ. എം.കെ. ജയരാജ്‌ ചെയര്‍മാനായുള്ള സ്‌പെഷല്‍ ഒളിമ്പിക്‌സ്‌ ഭാരത്‌ കേരളയെ പ്രതിനിധീകരിച്ച്‌ ഏരിയാ ഡയറക്‌ടര്‍ ഫാ. റോയി കണ്ണന്‍ചിറ സി.എം.ഐ., സെക്രട്ടറി സിസ്‌റ്റര്‍ റാണി ജോ, ട്രഷറര്‍ ദിപു ജോണ്‍, െഷെലജ, ഉഷ എന്നിവര്‍ ടീമിനൊപ്പം പോകും. നാളെ രാവിലെ 11-നു കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരള ടീമിനു യാത്രയയപ്പു നല്‍കും.
സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ പത്മിനി തോമസ്‌ എന്നിവര്‍ പങ്കെടുക്കും ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഫാ. റോയി കണ്ണന്‍ചിറ സി.എം.ഐ., സിസ്‌റ്റര്‍ റാണി ജോ, ദിപു ജോണ്‍, സുശീല കുര്യാച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top