Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

കബഡി........കബഡി...........

mangalam malayalam online newspaper

മുംബൈ: പ്രോ കബഡി ലീഗ്‌ രണ്ടാമത്‌ സീസണിന്‌ ഇന്നു തുടക്കമാകും. ഇന്നു വൈകിട്ട്‌ എട്ട്‌ മണി മുതല്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ജയ്‌പുര്‍ പിങ്ക്‌ പാന്തേഴ്‌സ് യു മുംബയെ നേരിടും.
സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് രണ്ടില്‍ മത്സരങ്ങള്‍ തത്സമയം കാണാം. രാത്രി ഒന്‍പതിന്‌ നടക്കുന്ന രണ്ടാം മത്സരത്തില്‍ ബംഗളുരു ബുള്‍സും കൊല്‍ക്കത്ത ബംഗാള്‍ വാറിയേഴ്‌സും തമ്മില്‍ പോരാടും. ബോളിവുഡ്‌ സൂപ്പര്‍ താരം അമിതാബ്‌ ബച്ചന്‍ അടക്കമുള്ള വമ്പന്‍മാര്‍ ഇന്നത്തെ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കും.
ഉദ്‌ഘാടന ചടങ്ങില്‍ താന്‍ ദേശീയ ഗാനം പാടുമെന്ന്‌ ബച്ചന്‍ ബ്ലോഗിലൂടെ പുറത്തുവിട്ടിട്ടുണ്ട്‌. കഴിഞ്ഞ റിപ്പബ്ലിക്‌ ദിനത്തില്‍ ഒരു സംഗീത പരിപാടിയില്‍ ബച്ചന്‍ ദേശീയ ഗാനം പാടിയിരുന്നു. അമിതാബ്‌ ബച്ചന്റെ മകനും ബോളിവുഡ്‌ താരവുമായ അഭിഷേക്‌ ബച്ചന്റെ ഉടമസ്‌ഥതയിലുള്ളതാണ്‌ ജയ്‌പുര്‍ പിങ്ക്‌ പാന്തേഴ്‌സ്. കബഡി ലീഗില്‍ എട്ട്‌ നഗരങ്ങളിലായി 37 ദിവസമായി 60 മത്സരങ്ങള്‍ നടക്കും. ആദ്യ സീസണില്‍ത്തന്നെ വന്‍വിജയമായിത്തീര്‍ന്ന പ്രോ കബഡി ലീഗ്‌ കാണികളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ രണ്ടാമതാണ്‌. പ്രഥമ സീസണില്‍ കബഡി ലീഗ്‌ ടെലിവിഷനിലൂടെ കണ്ടവര്‍ 43.5 കോടിയാണ്‌.
കൊല്‍ക്കത്ത ബംഗാള്‍ വാറിയേഴ്‌സ്‌, ബംഗളൂരു ബുള്‍സ്‌, ദബാങ്‌ ഡല്‍ഹി, പട്‌ന പൈറേറ്റ്‌സ്‌, പുണേരി പല്‍ത്താന്‍ (പുണെ), തെലുഗു ടൈറ്റന്‍സ്‌ (വിശാഖപട്ടണം), യു മുംബ (മുബൈ) എന്നിവയാണ്‌ മറ്റു ടീമുകള്‍. എട്ട്‌ ടീമുകള്‍ ഹോം ആന്‍ഡ്‌ എവേ മത്സരത്തില്‍ ലീഗ്‌ മത്സരങ്ങള്‍ കളിക്കും. ആദ്യ നാല്‌ ടീമുകള്‍ സെമി ഫൈനലിലെത്തും. പ്രഥമ ലീഗില്‍ കളിക്കാരുടെ പരമാവധി എണ്ണം 14 ആയിരുന്ന സ്‌ഥാനത്ത്‌ ഇത്തവണ 25 ലെത്തി. ഇറാനില്‍നിന്നുള്ള താരങ്ങളാണ്‌ കൂടുതല്‍.
ഇംഗ്ലീഷ്‌, ഹിന്ദി, കന്നഡ, തെലുങ്ക്‌, മറാത്തി ഭാഷകളില്‍ ദൃക്‌സാക്ഷി വിവരണമുണ്ടാകുമെന്ന്‌ സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് അധികൃതര്‍ പറഞ്ഞു. യു.എസ്‌.എ, ബ്രിട്ടന്‍, മധ്യേഷ്യ തുടങ്ങി 109 രാജ്യങ്ങളില്‍ കബഡി ലീഗ്‌ തത്സമയം സംപ്രേഷണം ചെയ്യും. കബഡി ലീഗില്‍ പാകിസ്‌താന്‍ താരങ്ങളെ കളിപ്പിക്കുന്നതിനെതിരേ ശിവസേന രംഗത്തെത്തിയത്‌ ആശങ്കയുണ്ടാക്കിയുണ്ട്‌. ഉദ്‌ഘാടന മത്സരത്തിനിടെ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കുഴമെന്ന്‌ ശിവസേനാ വ്യക്‌തമാക്കി. കഴിഞ്ഞ വര്‍ഷവും പാക്‌ കളിക്കാരെ പങ്കെടുപ്പിക്കുന്നതിന്റെ പേരില്‍ ശിവസേന എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top